മണൽത്തരികളിൽ മിഴിവുറ്റ ചിത്രങ്ങളുമായി രാജ്മോഹൻ
text_fieldsനേമം: രാജ്മോഹെൻറ ചിത്രങ്ങൾ മിഴിവുറ്റതാകാനും ജീവൻ െവക്കുന്നതിനും പ്രത്യേക കാൻവാസ് വേണ്ട, മണൽത്തരികളുടെ സഹായം മതി.
മണൽത്തരികൾ സൂഷ്മതയോടെ കാൻവാസിൽ വിതറി രാജ്മോഹൻ വർണങ്ങൾ വിരിയിക്കും. പള്ളിച്ചൽ സ്വദേശിയും പബ്ലിക് ഓഫിസിലെ തദ്ദേശസ്വയംഭരണ വകുപ്പ് ജീവനക്കാരനുമാണ് രാജ്മോഹൻ.
ഓരോ കടല്‍തീരത്തെ മണലിനും വ്യത്യസ്ത നിറമാണെന്ന് രാജ്മോഹൻ പറയുന്നു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന്, വിവിധ കടല്‍ത്തീരങ്ങളില്‍ നിന്ന് ശേഖരിച്ച പലതരം മണല്‍ ഉപയോഗിച്ചാണ് ചിത്രങ്ങള്‍ വരക്കുന്നത്.
ഒരു ചിത്രം വരക്കാന്‍ 15 ദിവസം മുതല്‍ 90 ദിവസം വരെ സമയമെടുക്കും. സ്വാമി വിവേകാനന്ദൻ, മുന്‍ രാഷ്ട്രപതി അബ്ദുൽ കലാം, സച്ചിന് തെണ്ടുല്‍ക്കര്‍, കൃഷ്ണലീല, അക്ഷരലക്ഷം പരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നാംസ്ഥാനത്ത് എത്തിയ കാര്‍ത്ത്യായനി മുത്തശ്ശി തുടങ്ങിവരുടെ ഉള്‍പ്പെടെ നൂറിലേറെ ചിത്രങ്ങള്‍ വരച്ചു. ലോക്ഡൗൺ കാലത്ത് വരച്ച സ്ത്രീയുടെ ചിത്രം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
മഞ്ഞ, കറുപ്പ്, ചുവപ്പ്, വെളുപ്പ് എന്നീ നിറങ്ങളിലുള്ള മണലാണ് െതരഞ്ഞെടുക്കുന്നത്. കാന്‍വാസില്‍ ആദ്യം പെൻസിൽകൊണ്ട് വരക്കും. ശേഷം വരകളിൽ ഫെവിക്കോള്‍ പുരട്ടും. പിന്നെ മണല്‍ വിതറുന്നു. ചിത്രത്തിെൻറ രീതി അനുസരിച്ച് വിവിധ നിറങ്ങളില്‍ മണല്‍ വിതറുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.
ആലപ്പുഴയിലെ ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയിലടക്കം പത്തോളം ചിത്രപ്രദര്‍ശനങ്ങൾ നടത്തി. അതേസമയം ചിത്രരചനയിലൂടെ മാനസിക സംതൃപ്തി കണ്ടെത്തുന്ന ഈ കലാകാരന് സ്വന്തം രചനകൾ വിൽപന നടത്തുന്നതിനോട് യോജിപ്പില്ല. നോവൽ, കഥാരചന മേഖലകളിലും രാജ്മോഹൻ പ്രാവീണ്യം തെളിയിച്ചു കഴിഞ്ഞു. ഭാര്യ വൃന്ദ അധ്യാപികയാണ്. അനിഷ്ക, അക്ഷിത എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.