സൗഹൃദാന്തരീക്ഷം തകര്‍ക്കുന്ന കേരളാ സ്റ്റോറിയുടെ പ്രദര്‍ശനാനുമതി റദ്ദാക്കണമെന്ന് എസ്.ഡി.പി.ഐ
text_fieldsതിരുവനന്തപുരം: സൗഹൃദാന്തരീക്ഷം തകര്‍ക്കുന്നതിന് നുണക്കഥകള്‍ പ്രചരിപ്പിക്കുന്ന കേരളാ സ്റ്റോറിയുടെ പ്രദര്‍ശനാനുമതി ഉടന്‍ പിന്‍വലിക്കണമെന്ന് എസ്.ഡി.പി.ഐ. സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത് വിപുല്‍ അമൃത്ലാല്‍ ഷാ നിര്‍മാണം പൂര്‍ത്തിയാക്കിയ സിനിമ മെയ് അഞ്ചിന് പ്രദര്‍ശിപ്പിക്കാനാണ് ശ്രമം.
കേരളത്തെ അങ്ങേയറ്റം അപമാനിക്കുന്നതാണ് ചിത്രം. സിനിമയിലുടനീളം ഒരു സമൂഹത്തെ താറടിക്കുന്നതിനും അപകീര്‍ത്തിപ്പെടുത്തുന്നതിനുമായി അടിസ്ഥാന രഹിതമായ കള്ളക്കഥകളാണ് മെനഞ്ഞുണ്ടാക്കിയിരിക്കുന്നത്. ഇതിലൂടെ സമുദായങ്ങള്‍ തമ്മില്‍ വിദ്വേഷവും സ്പർദയും അതുവഴി സംഘര്‍ഷങ്ങളുമാണ് അണിയറ ശല്‍പ്പികള്‍ ലക്ഷ്യമിടുന്നത്.
ഫാഷിസ്റ്റ് രാഷ്ട്രീയത്തിന് അനുകൂലമായ മണ്ണൊരുക്കുകയാണ് ലക്ഷ്യം. കേരളത്തിലെ സമുദായ സൗഹാർദം തകര്‍ക്കുന്ന കേരളാ സ്റ്റോറി എന്ന സിനിമയുടെ പ്രദര്‍ശനാനുമതി റദ്ദാക്കാനും സംവിധായകനും നിര്‍മാതാവിനുമെതിരേ 153 എ പ്രകാരം കേസെടുക്കാനും സംസ്ഥാന സര്‍ക്കാരും പോലീസും തയാറാവണമെന്നും എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ റൈഹാനത്ത് പ്രസ്താനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.