അറബിക് കാലിഗ്രഫിയിൽ വിസ്മയം തീർത്ത് ശാദിയ
text_fieldsചെറുവത്തൂർ: അറബിക് കാലിഗ്രഫിയിൽ വിസ്മയം തീർത്ത് കാലിക്കടവ് ഏച്ചികൊവ്വലിലെ ഫാത്തിമത്ത് ശാദിയ. സ്വപ്രയത്നം കൊണ്ടാണ് കാലിഗ്രാഫിയിൽ ശാദിയ വൈവിധ്യങ്ങൾ തീർക്കുന്നത്. പിലിക്കോട് സി. കൃഷ്ണൻ നായർ സ്മാരക ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് ശാദിയ. എൽ.പി.സ്കൂൾ പഠനകാലത്തുതന്നെ വരയിൽ താൽപര്യം കാണിച്ച ഫാത്തിമത്ത് ശാദിയക്ക് ഏറെ പ്രോൽസാഹനം നൽകിയത് മാതാപിതാക്കളായിരുന്നു.
കാലിക്കടവ് ഏച്ചിക്കൊവ്വലിലെ എം.ടി.പി സത്താറിന്റെയും ജുവൈരിയയുടെയും മകളാണ്. അക്ഷരങ്ങളുടെ പ്രത്യേക രീതിയിലുള്ള ക്രമീകരണത്തിലൂടെ ശാദിയ തന്റെ ഓരോ വർക്കും മനോഹരമാക്കി തീർക്കുകയാണ്. പ്രധാനമായും അറബി ഭാഷയിലാണ് ഈ കലാരൂപം കൂടുതലായി ഉപയോഗിക്കുന്നത്.
കൗതുകത്തോടെ തുടങ്ങിയതാണെങ്കിലും കണ്ടവരെല്ലാം പ്രോത്സാഹിപ്പിച്ചപ്പോൾ തന്റെ കഴിവിനെ പഠനത്തോടൊപ്പം ഗൗരവമായി കൊണ്ടുപോകാൻ തന്നെയാണ് തീരുമാനം. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീട്ടുചുമരിലും ടേബിളിലുമൊക്കെ ശാദിയയുടെ മനോഹരമായ കൈയെഴുത്തുകൾ നിറഞ്ഞ് തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.