ഒരു ടൺ പൂക്കളാൽ 60 അടി വലിപ്പത്തിൽ ശ്രീനാരായണ ഗുരുവിൻ്റെ വർണചിത്രമൊരുക്കി ഡാവിഞ്ചി സുരേഷ്
text_fieldsകൊടുങ്ങല്ലൂർ: 60 അടി വലുപ്പത്തില്‍ ഒരു ടൺ പൂക്കളാൽ ശ്രീനാരായണഗുരുദേവന്‍റെ ഛായാചിത്രം ഒരുക്കി വീണ്ടും ഡാവിഞ്ചി ചിത്ര വിസ്മയം. ഗുരുദേവ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് എസ്.എൻ.ഡി.പി യോഗം കൊടുങ്ങലൂർ യൂണിയന് വേണ്ടിയാണ് ഡാവിഞ്ചി സുരേഷ് ഗുരുവിന്‍റെ വമ്പൻ ബഹുവർണ ഛായാചിത്രം തീര്‍ത്തത്.
ഗുരുഭക്തനായ കൊടുങ്ങല്ലൂർ സ്വദേശി ഗിരീഷാണ് രണ്ടു ലക്ഷം രൂപ വിലമതിക്കുന്ന പൂക്കള്‍ സംഭാവനയായി നല്‍കിയത്. കൊടുങ്ങല്ലൂര്‍ കാവിൽ കടവ് കായല്‍ തീരത്തുള്ള കേബീസ് ദര്‍ബാര്‍ കണ്‍വെൺഷന്‍ സെൻറർ ഉടമ നസീര്‍ മുന്നു ദിവസം ഇതിന് വേണ്ടി സൗജന്യമായി സ്ഥല സൗകര്യങ്ങൾ വിട്ടുനല്‍കി. ഒരുപാട് പേരുടെ കൂട്ടായ്മയിലാണ് ഗുരുദേവന്‍റെ ഭീമാകാര ചിത്രം പിറവിയെടുത്തത്. ഓറഞ്ചു ചെണ്ടുമല്ലി , മഞ്ഞ ചെണ്ടുമല്ലി , മഞ്ഞ ജെമന്തി, വെള്ള ജെമന്തി, ചില്ലിറോസ് , അരളി , ചെത്തിപ്പൂ , വാടാമല്ലി എന്നീ പൂക്കളാണ് ഉപയോഗിച്ചത്.
നിരവധി മീഡിയങ്ങളില്‍ ചിത്രം ഒരുക്കുന്ന ഡാവിഞ്ചി സുരേഷിന്‍റെ എഴുപത്തി മൂന്നാമത്തെ മീഡിയമാണ് പൂക്കള്‍ കൊണ്ടുള്ള ഗുരുവിന്റെ ഛായാചിത്രം. എട്ടു മണിക്കൂറോളം സമയം ചിലവഴിച്ച് എട്ടു തരം പൂക്കൾ കൊണ്ടാണ് ചിത്രമൊരുക്കിയത്. ക്യാമറമാന്‍ പ്രജീഷ് ട്രാന്‍സ് മാജിക്ക് , സിംബാദ് , അലി എന്നിവര്‍ ആകാശ ദ്രിശ്യങ്ങള്‍ പകര്‍ത്തി. പൂക്കളമൊരുക്കാന്‍ ഫെബി,ഷാഫി, ഇന്ദ്രജിത്ത് ,ഇന്ദുലേഖ , ദേവി , മിഥുന്‍ , റിയാസ് ദർബാർ എന്നിവര്‍ സഹായത്തിനുണ്ടായിരുന്നു. എസ്. എൻ.ഡി.പി. യോഗം കൊടുങ്ങല്ലൂർ യൂണിയൻ സെക്രട്ടറി പി.കെ.രവീന്ദ്രൻ , യോഗം കൗൺസിലർ ബേബി റാം, യൂണിയൻ വൈസ് പ്രസിഡൻറ്, ജയലക്ഷ്മി ടീച്ചർ, ഡയറക്ടർ ബോർഡ് അംഗങ്ങൾ . യൂണിയൻ കൗൺസിൽ അംഗങ്ങൾ എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.