സുഗതകുമാരിയുടെ തറവാട് വീണ്ടും നാശത്തിെൻറ വക്കിൽ
text_fieldsപത്തനംതിട്ട: മാസങ്ങൾക്ക് മുമ്പ് പുരാവസ്തുവകുപ്പ് ഏറ്റെടുത്ത് 65 ലക്ഷം രൂപയുടെ നവീകരണപ്രവർത്തനം നടത്തിയ കവയിത്രി സുഗതകുമാരിയുടെ ആറന്മുളയിലെ വാഴുവേലിൽ തറവാട് വീണ്ടും നാശത്തിെൻറ വക്കിൽ. ശനിയാഴ്ച പുരാവസ്തുവകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിക്കുന്നത് കണക്കിലെടുത്ത് കാട് തെളിച്ചിട്ടുണ്ട്. രണ്ടുദിവസം മുമ്പുവരെ മുറ്റത്തും പടിപ്പുരയിലും പ്രധാന ഗേറ്റിലേക്കും കാട് വളർന്ന നിലയിലായിരുന്നു. വിശാലമായ തൊടി നിറയെ വള്ളിപ്പടർപ്പുകളാണ്.
മാസങ്ങൾക്ക് മുമ്പ് കുമ്മായം പൂശിയ മതിലുകളിൽ പായൽ വ്യാപിച്ചു. നിർമിതിയിൽ പലയിടത്തും വിള്ളലുകളും വീണുതുടങ്ങി. ഈ നില തുടർന്നാൽ നൂറ്റാണ്ടുകളുടെ ചരിത്രസാക്ഷിയായി നിലകൊണ്ട തറവാടിനെ പൂർണമായും മറച്ചുകൊണ്ട് കാട് പടർന്നുകയറും. കഴിഞ്ഞ ജനുവരിയിലാണ് വാഴുവേലിൽ തറവാടിെൻറ പുനരുദ്ധാരണം പൂർത്തിയായത്. 2018ലെ പ്രളയത്തിൽ ഭാഗീകമായി നശിച്ച തറവാട് സുഗതകുമാരിയുടെ അഭ്യർഥന മാനിച്ച് മുഖ്യമന്ത്രി മുൻകൈെയടുത്താണ് പുരാവസ്തു വകുപ്പിനെക്കൊണ്ട് പുനരുദ്ധാരണത്തിനും സംരക്ഷണത്തിനും നടപടിയെടുത്തത്. തുടർന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ആറന്മുളയിലെത്തി പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. ഏകശാല, പ്രധാനശാല, അതിഥി മന്ദിരം, പടിപ്പുര, കളത്തട്ട്, കാവ്, നാഗപ്രതിഷ്ഠ എന്നിവ അടങ്ങുന്ന തറവാടും വളപ്പും പുനരുദ്ധരിക്കാനുള്ള നടപടി ആറന്മുള വാസ്തുവിദ്യ ഗുരുകുലത്തിെൻറ നേതൃത്വത്തിലാണ് നടന്നത്. ആഞ്ഞിലിതടിയിൽ തീർത്ത അറയും ഭിത്തികളും തൂണുകളും മാറ്റി അതേ തനിമയോടെ പുതുക്കിനിർമിച്ചു.
ഇതിനിടെ ആചാരങ്ങൾ ലംഘിച്ച് കാവിലെ നാഗരാജാവ്, നാഗയക്ഷി വിഗ്രഹങ്ങൾ - നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കറുത്ത പെയിൻറടിച്ച് വൃത്തിഹീനമാക്കിയത് വിവാദങ്ങൾക്ക് വഴിയൊരുക്കി. ഒടുവിൽ പ്രധാന പാതയോരത്തെ കവാടം നവീകരിച്ച് ഗേറ്റ് സ്ഥാപിച്ചു. കുറച്ചുനാൾ ഇവിടെ ഒരു കാവൽക്കാരൻ ഉണ്ടായിരുന്നു. ഒരുനാൾ അയാൾ ഗേറ്റ് പൂട്ടി സ്ഥലംവിട്ടു. അതോടെ തറവാട്ടുവളപ്പിലേക്ക് കാട് പടർന്നുകയറാൻ തുടങ്ങി. സാംസ്കാരിക വകുപ്പാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയതെങ്കിലും വീടും 70 സെൻറിൽ അധികം വരുന്ന പറമ്പും ട്രസ്റ്റിെൻറ കീഴിലാണ്. മുമ്പ് സുഗതകുമാരി, ഹൃദയകുമാരി, സുജാത ദേവി എന്നിവരായിരുന്നു ട്രസ്റ്റ് അംഗങ്ങൾ. ഇപ്പോൾ ട്രസ്റ്റിെൻറ ചെയർപേഴ്സൻ സുഗതകുമാരിയുടെ മകൾ ലക്ഷ്മിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.