സുമതി മേനോൻ; ഓർമയായത് നൃത്തനാടക വേദികളിലെ നിറസ്സാന്നിധ്യം
text_fieldsചങ്ങനാശ്ശേരി: കേരളത്തിലെ നൃത്തനാടക വേദികളിൽ നിറസ്സാന്നിധ്യമായിരുന്ന വ്യക്തിത്വമായിരുന്നു ബുധനാഴ്ച അന്തരിച്ച സുമതി മേനോൻ. ചങ്ങനാശ്ശേരി ജയകേരളയുടെ രക്ഷാധികാരിയും മന്നത്ത് പത്മനാഭന്റെ സഹോദരൻ കൃഷ്ണപിള്ളയുടെ ചെറുമകളുമാണ്.
ബാലെ ആചാര്യൻ തൃപ്പൂണിത്തുറ അരവിന്ദാക്ഷ മേനോന്റെ സഹധർമിണിയായ സുമതി മേനോൻ അരനൂറ്റാണ്ടിലധികം നൃത്തനാടക വേദികളിൽ സജീവമായിരുന്നു.
മൃദംഗത്തിൽ നിപുണയായ സുമതി മേനോൻ എൽ.പി.ആർ. വർമ ഉൾപ്പെടെ പ്രമുഖർക്കൊപ്പം കച്ചേരികളിൽ മൃദംഗം വായിച്ചിട്ടുണ്ട്. പ്രശസ്ത നർത്തകിയും ചലച്ചിത്ര ടി.വി താരവുമായ ശാലു മേനോൻ ചെറുമകളാണ്.
അകത്തളങ്ങളിൽ ഒതുങ്ങിക്കൂടിയ സ്ത്രീ ജീവിതങ്ങളെ അരങ്ങത്തേക്കുയർത്തിയ വ്യക്തികൂടിയാണ് സുമതി മേനോൻ. സ്ത്രീകൾക്ക് സ്വകുടുംബങ്ങളിൽ അഭിപ്രായ സ്വാതന്ത്ര്യംപോലും നിഷേധിക്കപ്പെട്ട കാലത്ത് സഹോദരിമാരോടൊപ്പം അവർ രൂപവത്കരിച്ച ‘പെരുന്ന സിസ്റ്റേഴ്സ്’ വേദികളിൽ നിറഞ്ഞുനിന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.