പുരി ജഗന്നാഥ ക്ഷേത്രത്തിൽ അനധികൃത ഖനനം നടത്തുന്നത് തടഞ്ഞ് സുപ്രീം കോടതി
text_fieldsന്യൂഡൽഹി: പുരി ജഗന്നാഥ ക്ഷേത്രത്തിൽ ഖനനവും നിർമാണപ്രവർത്തനവും നടത്താനുള്ള ഒഡിഷ സർക്കാരിന്‍റെ ഹരജി തള്ളി സുപ്രീം കോടതി. പുരി പൈതൃക ഇടനാഴി പദ്ധതിയുടെ ഭാഗമായാണ് ക്ഷേത്രം പുതുക്കാനുള്ള തീരുമാനം. തീരുമാനം അനധികൃതമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
1958ലെ പുരാവസ്തു സ്മാരക നിയമത്തിന്‍റെ സെക്ഷൻ 20എ-യുടെ ലംഘനമാണ് ഒഡിഷ സർക്കാർ നടത്തിയിരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. 12ാം നൂറ്റാണ്ടിലെ നിർമിതിയാണ് പുരി ജഗന്നാഥ ക്ഷേത്രം. പൂർണമായും പുതുക്കുന്നത് ക്ഷേത്രത്തിന് ഭീഷണിയാണ്.
ക്ഷേത്രം പൊളിച്ച് പണിയുവാൻ പൊതുതാൽപര്യ ഹരജിയും സമർപ്പിച്ചിരുന്നു. അടുത്തകാലത്തായി 'പൊതുതാൽപര്യം' ഇല്ലാത്ത നിരവധി പൊതുതാൽപര്യ ഹരജികൾ സമർപ്പിക്കപ്പെടുന്നുണ്ടെന്നും ഇത് നിയമത്തെ ദുരുപയോഗം ചെയ്യലാണെന്നും സുപ്രീം കോടതി വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.