വയനാട്ടിലെ കലാകാരന്മാർക്കായി ആർട്ട് ഗാലറിയുമായി സുരേഷ് കൃഷ്ണ
text_fieldsപുൽപള്ളി: വയനാട്ടിലെ കലാകാരന്മാർക്കായി ആർട്ട് ഗാലറിയൊരുക്കി പുൽപള്ളി പാലക്കാപറമ്പിൽ സുരേഷ് കൃഷ്ണ. പുൽപള്ളി വണ്ടിക്കടവിലെ പഴശ്ശി പാർക്കിൽ പഴശ്ശി രാജാവിെൻറ ജീവചരിത്രം പ്രതിപാദിക്കുന്ന ആർട്ട് ഗാലറി ഒരുക്കിയ ശിൽപിയാണ് സുരേഷ്.
നിലവിൽ വയനാട്ടിലെ ചിത്രകലാകാരന്മാർക്കും ശിൽപികൾക്കും പഠിക്കാനും വരക്കാനുമെല്ലാം സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ആർട്ട് ഗാലറി സജ്ജമാക്കിയത്. ഇറ ആർട്ട് ഗാലറി എന്നാണ് പേരിട്ടിരിക്കുന്നത്.
പഴശ്ശി പാർക്കിലെ ഏറ്റവും ആകർഷണീയമായ ഘടകങ്ങളിൽ ഒന്നാണ് സുരേഷിെൻറ മ്യൂറൽ പെയിൻറ്. ശിൽപകലയുടെ പര്യായങ്ങളിലെല്ലാം സുരേഷ് ഒരു വിസ്മയമാവുകയാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ചിത്രകലാരംഗത്തും സജീവമാണ്. ഫൈബറിലും മരത്തിലും കല്ലിലും ടെറാക്കോട്ടയിലും ശിൽപങ്ങൾ ഒരുക്കിയിട്ടുണ്ട് സുരേഷ്.
ആരെയും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളവയാണ് ഇവയെല്ലാം. വീടുതന്നെ ഒരു ആർട്ട് ഗാലറിയാക്കിയിരിക്കുകയാണ് ഇദ്ദേഹം. ടെറാകോട്ട പോർട്ടറുകൾക്ക് പെയിൻറ് ചെയ്യുകയും ചെയ്യുന്നുണ്ട്. വീട്ടുമുറ്റത്ത് ബുദ്ധെൻറയടക്കം ശിൽപങ്ങളും ഒരുക്കി. ബംഗളൂരു ആർട്ട് റാപ് ഇൻസ്റ്റിറ്റ്യൂട്ടിലും ക്ലേ കാർഡ്സ് സ്റ്റുഡിയോയിലും അദ്ദേഹം പഠിച്ചിട്ടുണ്ട്. കൽപറ്റ പൊതുമരാമത്ത് ഓഫിസിൽ ക്ലർക്കായ സിനിധുവാണ് ഭാര്യ. മക്കൾ: മാളവിക, ഋഷി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.