നാടകത്തിന്റെ വളര്‍ച്ചയില്‍ ഗ്രന്ഥശാലാസംഘത്തിന് വലിയ പങ്ക് -അടൂർ
text_fieldsകൊല്ലം: കേരളത്തിലെ നാടകപ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ ഗ്രന്ഥശാലാസംഘത്തിന് നിര്‍ണായക പങ്കുണ്ടെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ടി.വി സീരിയലുകളുടെയും നവമാധ്യമങ്ങളുടെയും കടന്നുവരവോടെ നാടകം കാണുന്ന രീതി ആളുകളില്‍ കുറഞ്ഞുവന്നുവെന്നും അദ്ദേഹം പറഞ്ഞു
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സംസ്ഥാന നാടകമത്സരം ഉദ്ഘാടനം ചെയ്യുകയായയിരുന്നു അദ്ദേഹം. എം. മുകേഷ് എം.എല്‍.എ അധ്യക്ഷതവഹിച്ചു.
മുതിര്‍ന്ന നാടകപ്രതിഭകളെ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ. മധു ആദരിച്ചു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടിവ് അംഗങ്ങളായ പി.കെ. ഗോപന്, എസ്. നാസര്‍, ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.ബി. മുരളികൃഷ്ണന്, ജില്ല സെക്രട്ടറി ഡി. സുകേശന്, സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അംഗങ്ങളായ ചവറ കെ.എസ്. പിള്ള, എം. സലിം, എ. പ്രദീപ് എന്നിവര്‍ സംസാരിച്ചു. കേരള കലാമണ്ഡലം അവതരിപ്പിച്ച എന്റെ കേരളം നൃത്തശിൽപം ശ്രദ്ധേയമായി. പാലക്കാട്, ആലപ്പുഴ ജില്ലകളുടെ നാടകങ്ങള്‍ അവതരിപ്പിച്ചു. 25ന് പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ ജില്ലകളിൽ നാടകങ്ങള്‍ അവതരിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.