കാരുണ്യ പ്രവര്‍ത്തികളിലൂടെ കെ.എം. മാണി ജനമനസുകളില്‍ ചേക്കേറിയെന്ന് പെരുമ്പടവം
text_fieldsകോട്ടയം: കാരുണ്യ പ്രവര്‍ത്തികളിലൂടെ ജനമനസുകളില്‍ ചിരപ്രതിഷ്ഠ നേടിയ മഹാനായ രാഷ്ട്രീയ നേതാവായിരുന്നു കെ.എം മാണിയെന്ന് എഴുത്തുകാരൻ പെരുമ്പടവം ശ്രീധരന്‍. കെ.എം. മാണിയുടെ 91 ാം ജന്മദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച 'കാരുണ്യദിനം' സംസ്ഥാനതല ഉദ്ഘാടനം എല്‍.എം.എസ് പോളിയോ ഹോമില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
എൽ.എം.എസ് പോളിയോ ഭവനിലെ അന്തേവാസികള്‍ക്കൊപ്പം ഭക്ഷണം കഴിച്ചാണ് കാരുണ്യ ദിനം ആഘോഷിച്ചത്. സംസ്ഥാനത്ത് 1,000 കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചതെന്ന് കേരള കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് അറിയിച്ചു. കെ.എം. മാണിയുടെ ജന്മദിനമായ ജനുവരി 30 ന് പാര്‍ട്ടി എല്ലാ വര്‍ഷവും കാരുണ്യ ദിനമായി ആചരിച്ചുവരുന്നു.
അനാഥമന്ദിരങ്ങള്‍, വൃദ്ധസദനങ്ങള്‍, ബാലസദനങ്ങള്‍ പോലെയുള്ള സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കൊപ്പമാണ് കാരുണ്യ ദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. കാരുണ്യ ദിനാചരണത്തിനു തെരഞ്ഞെടുക്കുന്ന സ്ഥാപനത്തിലെ അന്തേവാസികള്‍ക്ക് ഭക്ഷണം, വസ്ത്രം, മരുന്ന് മുതലായവ വിതരണം ചെയ്തു.
എൽ.എം.എസ് പോളിയോ ഹോം ഡയറക്ടര്‍ ഫാ.സി. ജയന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യപ്രഭാഷണം നടത്തി. കേരള കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, ജോബ് മൈക്കിള്‍ എം.എ.ല്‍എ, പ്രമോദ് നാരായണ്‍ എം.എ.ല്‍എ, സഹായദാസ് നാടാര്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.