ഇന്ന് ലോക നാടകദിനം; സ്വപ്നദ്വീപിൽ നാടകക്കളരിയുടെ ഉറങ്ങാരാവുകൾ
text_fieldsതൃശൂർ: വല്ലച്ചിറ എന്ന ഗ്രാമത്തിലെ ചാപ്പക്കായൽ പാടത്തിനോട് ചേർന്ന് നിർമിച്ച ചെറുപാലത്തിന്റെ കൈവരിയിൽ പിടിച്ച് മുന്നോട്ട് നടന്നാൽ നമുക്ക് നാടകപ്രവർത്തകരുടെ സ്വപ്നഭൂമിയിലെത്താം. പച്ചപ്പ് നിറഞ്ഞ പാടത്തിന് നടുവിലെ, ജോസ് ചിറമ്മൽ നാടകദ്വീപിൽ. എപ്പോഴും നാടകങ്ങൾ തളിർക്കുകയും പൂക്കുകയും ചെയ്യുന്ന കലഭൂമിയാണ് വലിയമരങ്ങൾ അതിരിടുന്ന ഈ നാടകത്തട്ട്. ഞായറാഴ്ച ഇവിടെ എൻ.എസ്. മാധവന്റെ ‘ഹിഗ്വിറ്റ’ നാടകത്തിന്റെ റിഹേഴ്സൽ പൊടിപൊടിക്കുകയാണ്. നാടകദ്വീപിന് നേതൃത്വം നൽകുന്ന റിമംബറൻസ് തിയറ്റർ ഗ്രൂപ്പിന്റെ ‘ഹിഗ്വിറ്റ’ നാടകാവതരണം കൊച്ചി മുസ് രിസ് ബിനാലെയിൽ തിങ്കളാഴ്ച നടക്കും. േമയ് ഏഴ് മുതൽ 13 വരെ ഈ ദ്വീപിലാണ് സംസ്ഥാനത്ത് ആദ്യമായി നടക്കുന്ന കാർഷിക നാടകോത്സവം അരങ്ങേറുന്നത്.
2021 ജനുവരിയിലാണ് 34 സെന്റ് സ്ഥലത്ത് 80 അടി നീളവും 50 അടി വീതിയിലുള്ള നാടകദീപ് യാഥാർഥ്യമാകുന്നത്. നാടകദ്വീപ് എന്ന ആശയവും അതിലേക്കായുള്ള പ്രയത്നവും റിമംബറൻസ് തിയറ്റർ ഗ്രൂപ്പിെൻറ അമരക്കാരനായ ശശിധരന്റെയായിരുന്നു. നാടകം ചെയ്യാനിറങ്ങിയാൽ റിഹേഴ്സലടക്കം ഒരുക്കത്തിന് വേണ്ട കഷ്ടപ്പാടിൽനിന്നാണ് നാടകദ്വീപെന്ന ആശയം രൂപപ്പെട്ടതെന്ന് ശശിധരൻ പറഞ്ഞു. കേരളത്തെ വലച്ച വെള്ളപ്പൊക്ക സമയത്താണ് വല്ലച്ചിറക്ക് സമീപത്തെ ദ്വീപിനെ ശശിധരൻ ശ്രദ്ധിച്ചത്. ബെന്നി എന്ന സഹൃദയനായ ഉടമസ്ഥനോട് ആശയം പറഞ്ഞപ്പോൾ സ്ഥലം നാടകത്തിനായി വിട്ടുനൽകി. ശശിധരനും റിമംബറൻസ് ടീമും ഒത്തുപിടിപ്പോൾ സാമ്പത്തികസഹായം ഒഴുകിയെന്ന് പറഞ്ഞാൽ അതിശയോക്തിയാകില്ല. പാടവും പാലവും തുരുത്തുമൊക്ക ചേർന്ന നാടകദ്വീപിെൻറ ആകാശക്കാഴ്ചയുടെ ചിത്രം ഫേസ്ബുക്കിൽ ഹിറ്റായിരുന്നു.ശശിധരൻ നടുവിലിെൻറ നേതൃത്വത്തിൽ നാടകപ്രവർത്തകരായ ബിജു രായരോത്ത്, ദിൽജിത്ത് ഖോര, ടി. നിരഞ്ജൻ, സുനിൽ സുധാകരൻ, ശരത്ത് ഒമർ, ഫെരീഫ്, സജിത്ത് കുമാർ, പ്രകാശ് കബീർ എന്നിവരും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽനിന്നുള്ള നാടകപ്രവർത്തകരും വല്ലച്ചിറയിലെ നാടകപ്രേമികളും ചേർന്നാണ് കൂട്ടായ്മക്ക് നേതൃത്വം നൽകുന്നത്.
ടെൻ റിമംബറൻസ് എന്ന പേരിൽ 10 കഥകൾ 10 നാടകസംഘങ്ങളുടെ 10 എന്ന തിയറ്റർ ഫെസ്റ്റിവലിലാണ് റിമംബറൻസ് തിയറ്റർ ഗ്രൂപിന്റെ ജനനം. 40 അവതരണങ്ങൾ നടന്നു. അഞ്ച് തദ്ദേശ സ്ഥാപനങ്ങളിലെ 50 കുട്ടികളെ തിരഞ്ഞെടുത്ത് പരിശീലനം നൽകുമെന്നും ശശിധരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.