കേന്ദ്രവും കേരളവും ഭരിക്കുന്നത് ഭയമാണെന്ന് ടി. പത്മനാഭന്‍
text_fieldsതിരുവനന്തപുരം: കേന്ദ്രവും കേരളവും ഭരിക്കുന്നത് ഭയമാണെന്ന് കഥാകൃത്ത് ടി. പത്മനാഭന്‍. സംസക്കാര സാഹിതിയുടെ പ്രഥമ ടാഗോര്‍ പുരസ്‌ക്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ഭയത്തില്‍ നിന്നും മോചനം വേണം.
ഗാന്ധിയെയും നെഹ്‌റുവിനെയും ആസാദിനെയും തമസ്‌ക്കരിക്കുന്നവര്‍ ഇനി ടാഗോറിനെയും തമസ്‌ക്കരിക്കുന്നകാലം വിദൂരമല്ല. ഇന്നും കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്നയാളാണ് താന്‍. സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ ജീവിച്ചയാളെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിലെ പരാമര്‍ശം താന്‍ കളത്തിന് പുറത്തിരുന്ന് കളി കണ്ടയാളല്ലെന്നും കളത്തിലിറങ്ങികളിച്ചയാളെന്നും പത്മനാഭന്‍ തിരുത്തി.
1940 തില്‍ ഒമ്പതോ പത്തോ വയസുള്ളപ്പോള്‍ ഗാന്ധിയുടെ വ്യക്തിസത്യാഗ്രഹത്തിന്റെ സന്ദേശവുമായി കോഴിപ്പുറത്ത് മാധവമേനോനും എ.വി കുട്ടിമാളുഅമ്മയുമടക്കമുള്ള കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ കണ്ണൂരിലെത്തിയപ്പോള്‍ അവര്‍ക്കൊപ്പം നടന്നയാളാണാണ് താന്‍. പില്‍ക്കാലത്ത് കമ്യൂണിസ്റ്റുകാരായ കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകാര്‍ അന്ന് പ്രസംഗിക്കാന്‍പോലും അനുവദിക്കാതെ പറഞ്ഞയക്കുകയായിരുന്നു.
ക്വിറ്റ് ഇന്ത്യാ സമരകാലത്ത് സ്വാതന്ത്ര്യ സമര മുദ്രാവാക്യങ്ങള്‍ ചുമരില്‍ എഴുതിയതിന് ഒരാഴ്ച സ്‌കൂളില്‍ നിന്നും പുറത്താക്കുകയും ചെയ്തു. കുട്ടികളെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തതുകൊണ്ടാണ് ജയിലിലടയ്ക്കാതിരുന്നത്. അന്നത്തെ വീര്യമൊന്നും ചോര്‍ന്നുപോയിട്ടില്ലെന്നും 1943 മുതല്‍ ഖദര്‍ വസ്ത്രങ്ങളാണ് ധരിക്കുന്നതെന്നും വ്യക്തമാക്കി.
പലരാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ടെങ്കില്‍ എല്ലായിടത്തും ഖദര്‍ ധരിച്ചുതന്നെയാണ് പോയത്. കെ. കേളപ്പന്റെയും, മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെയും മൊയ്തുമൗലവിയുടെയുമൊക്കെ ക്ലാസുകള്‍കേട്ട് വളര്‍ന്നുവന്നയാളാണ് താന്‍. കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസുകാര്‍ക്ക് മാത്രമേ കഴിയുകയുള്ളൂവെന്നും എന്നാല്‍ കോണ്‍ഗ്രസ് തോല്‍വിയില്‍ നിന്നും തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.