വനിതാ നാടക പ്രവർത്തകർക്ക് പരിശീലനം
text_fieldsതൃശൂർ: അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഭാഗമായി കിലയിൽ നടന്നു കൊണ്ടിരിക്കുന്ന വനിതാ നാടക ശിൽപ്പശാലയുടെ മൂന്നാം ദിവസം പ്രശസ്ത നാടക സംവിധായികയും തിയറ്റർ ആർട്ടിസ്റ്റുമായ അനുരാധ കപൂർ പരിശീലനം നൽകി. വ്യക്തികളുടെ മാനസികവും ശാരീരികവുമായ തയ്യാറെടുപ്പ് ലക്ഷ്യമിട്ടുകൊണ്ടുള്ള വിവിധ വ്യായാമ രീതികളാണ് ശില്പശാലയിൽ നടത്തിയത്.
അഭിനേതാക്കൾക്ക് ആഴത്തിലുള്ള ശ്വസന പ്രക്രിയകൾ പരിശീലിപ്പിച്ചു. അതുവഴി അവരുടെ മാനസിക സമ്മര്‍ദ്ദം കുറക്കുകയും മനസ്സിനെയും ശരീരത്തെയും ശാന്തമാക്കുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. ജനങ്ങളിൽ സാമൂഹിക അവബോധം സൃഷ്ടിക്കുക, നാടകങ്ങളിലെ സ്ത്രീ ജനപങ്കാളിത്തം കൂട്ടുക, തീയറ്ററിന്റെ ഉന്നമനത്തിനുവേണ്ടി പ്രവൃത്തിക്കുക എന്നതും ശില്പശാലയുടെ ലക്ഷ്യങ്ങളാണ്.
നാടക പഠനങ്ങൾ കൂടാതെ സമൂഹത്തിൽ കലാകാരന്മാർ നേരിടുന്ന പ്രശ്നങ്ങളോടുള്ള ചെറുത്തുനിൽപ്പിനായി അവരെ പ്രാപ്തരാക്കുന്നതിനും ചെയ്യുകയാണ് ശിൽപ്പശാല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.