മോഹൻലാലിനെ കാത്ത് അബനിയുടെ സർപ്രൈസ്...
text_fieldsചെങ്ങമനാട്: കൗതുക കലകളെ നെഞ്ചിലേറ്റുന്ന ചെങ്ങമനാട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസുകാരി അബനിയെന്ന അബനീന്ദ്ര ഒരു സർപ്രൈസുമായി മോഹൻലാലിനെ കാത്തിരിക്കുകയാണ്. താൻ കഷ്ടപ്പെട്ട് പഠിച്ചെടുത്ത ഒറിഗാമിയിൽ(ഒറ്റ പേപ്പറില്‍ കടലാസ് രൂപങ്ങളുണ്ടാക്കുന്ന കല) തീർത്ത മോഹൻലാലിന്‍റെ രൂപം സമ്മാനിക്കാൻ. പേപ്പർകൊണ്ട് ഏഴായിരത്തിലധികം മടക്കുകളാൽ തയാറാക്കിയ മോഹൻലാലിന്‍റെ രൂപമാണ് ഒറിഗാമിയിൽ അബനീന്ദ്ര തയാറാക്കിയ ഏറ്റവും മികച്ച സൃഷ്ടി.
എന്നെങ്കിലും മോഹന്‍ലാലിനെ നേരിട്ട് കണ്ട് ഒറിഗാമി സമ്മാനിക്കാൻ കാത്തിരിക്കുകയാണീ മിടുക്കൻ. ദേശം കുന്നുംപുറത്ത് ഗ്രാഫിക് വെബ് ഡിസൈനറായ ചെങ്ങമനാട് കപ്രശ്ശേരി വലിയവീട്ടില്‍ ദിനേശന്‍റെയും ഹിമയുടെയും രണ്ട് മക്കളില്‍ മൂത്തവനാണ് അബനി. റൂബിക്സ് ക്യൂബ്, കോംപ്ലിക്കേറ്റഡ് ഒറിഗാമി, കാര്‍ഡ് മാജിക്സ്, ട്രിക്സുകള്‍, ഡ്രോയിങ്, പെയിന്‍റിങ്, പിയാനോ, ഫ്ലിപ് ബുക്ക് അനിമേഷന്‍, സ്പിന്നിങ്, ജഗ്ലിങ് തുടങ്ങിയ മേഖലകളിലെല്ലാം ഇതിനകം ഈ കൊച്ചുമിടുക്കന്‍ കഴിവ് തെളിയിച്ചുകഴിഞ്ഞു. ലോക്ഡൗണിന്‍റെ വിരസതയിൽ യൂട്യൂബിൽനിന്ന് പഠിച്ചെടുത്തതാണ് ഒറിഗാമി.
നല്ല ക്ഷമയും ശ്രമവും സമയവും ചെലവഴിച്ചാല്‍ മാത്രമാണ് നൂറുകണക്കിന് മടക്കുകള്‍ വരുന്ന ഒറിഗാമി രൂപങ്ങളുണ്ടാക്കാന്‍ സാധിക്കുക. ഒറിഗാമിയില്‍ ഇതിനകം ആയിരത്തില്‍പരം രൂപങ്ങളുണ്ടാക്കിയിട്ടുണ്ട്. സ്കൂള്‍തല ചിത്രരചനയില്‍ നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുള്ള അബനി യൂട്യൂബ് നോക്കി നിരവധി ഫ്ലിപ്ബുക്ക് അനിമേഷനും ചെയ്തിട്ടുണ്ട്. ഏറെ ശ്രമകരമായ ജംഗ്ലിങ് കലയും അബനി സ്വായത്തമാക്കിയിട്ടുണ്ട്. കാര്‍ഡ് മാജിക്കുകളും ട്രിക്കുകളും പഠിക്കാനാണ് അബനി കൂടുതല്‍ സമയം ചെലവഴിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ സംഘടിപ്പിച്ച രണ്ട് നാഷനല്‍ ലെവല്‍ റൂബിക്സ് ക്യൂബ് മത്സരത്തില്‍ അബനി മൂന്നും നാലും സ്ഥാനങ്ങള്‍ നേടി. സാല്‍വദോറാണ് സഹോദരന്‍. സ്വന്തം കഴിവുകള്‍ വികസിപ്പിക്കാന്‍ അബനി അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ ദിനേശനും കുടുംബവും സന്തുഷ്ടരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.