ഭർത്താവിന് ജന്മദിന സമ്മാനം ഒരുക്കി ഭാര്യ; ചിത്രം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിലും ഇടംപിടിച്ചു
text_fieldsചെന്നൈ: ഭർത്താവിന്‍റെ ജന്മദിനത്തിൽ 100 അടി നീളവും 80 അടി വീതിയിലും ചിത്രം സമ്മാനമായി നൽകി ഭാര്യ. തമിഴ്നാട്ടിലെ ചെന്നൈയിൽ ബിസിനസുകാരനായ പൂർവിക മൊബൈൽസ് ഉടമ യുവരാജിന്‍റെ അമ്പതാം ജന്മവാർഷികത്തിന് സർപ്രൈസ് നൽകുന്നതിനാണ് ഭാര്യ കനി ചിത്രം നിർമ്മിച്ചത്. പ്രശസ്ത ചിത്രകാരനും ശിൽപിയുമായ ഡാവിഞ്ചി സുരേഷാണ് ചിത്രം നിർമ്മിച്ചത്
കാഞ്ചീപുരത്ത് വലിയൊരു മൈതാനത്താണ് അമ്പതിനായിരം ചെടികളും, പൂക്കളും ഉപയോഗിച്ച് യുവരാജിന്‍റെ മുഖചിത്രം ഡാവിഞ്ചി സുരേഷ് നിർമ്മിച്ചത്. എട്ട് ദിവസം സമയമെടുത്തു ചിത്രം പൂർത്തിയാക്കാൻ. രാകേഷ് പള്ളത്തും സന്ദീപും ഇച്ചുവും ഗോകുലും ഡാവിഞ്ചിക്ക് സഹായത്തിനായി കൂടെയുണ്ടായിരുന്നു. പൂർവിക മൊബൈൽസ് ജീവനക്കാരും യുവരാജിന്റെ ഭാര്യ കന്നി യുവരാജും ചേർന്നാണ് ഇത്തരത്തിലൊരു ചിത്രം ജന്മദിനസമ്മാനം സർപ്രൈസ് ആയി നൽകാൻ തീരുമാനിച്ചത്. തുടർന്ന് തീരുമാനം ചിത്രകാരൻ ഡാവിഞ്ചി സുരേഷിനെ അറിയിക്കുകയായിരുന്നു. ചിത്രത്തിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ലഭിച്ചു.
ജൂലൈ 26 ന് കാർഗിൽ വിജയ് ദിവസ് ആഘോഷത്തോടനുബന്ധിച്ച് പാങ്ങോട് മിലിട്ടറി സ്റ്റേഷനിൽ ആർട്ടിസ്റ്റ് ഡാവിഞ്ചി സുരേഷ് സ്ഥാപിച്ച കാർഗിൽ രക്തസാക്ഷിയും പരംവീർ ചക്ര ജേതാവുമായ ക്യാപ്റ്റൻ വിക്രം ബത്രയുടെ ഛായാചിത്രം വെള്ളത്തിനടിയിൽ നിർമ്മിച്ചിരുന്നു. ഇതിന് വെള്ളത്തിനടിയിലെ ഏറ്റവും വലിയ ഛായാചിത്രത്തിനുള്ള യൂണിവേഴ്സൽ വേൾഡ് റെക്കോർഡ് ലഭിച്ചിരുന്നു.
സ്വാതന്ത്ര്യത്തിന്‍റെ 75 ആം വാർഷികവുമായി ബന്ധപ്പെട്ടും ഡാവിഞ്ചി സുരേഷ് ചിത്രമൊരുക്കി. തിരുവനന്തപുരം പങ്ങോട് കൊളച്ചൽ ഗ്രൗണ്ടിൽ നടന്ന ആഘോഷത്തിൽ 350 അടി നീളവും 200 അടി വീതിയിലും രണ്ടു സിമ്പലുകളാണ് തയ്യാറാക്കിയിരുന്നത്. സാധാരണ ഏതെങ്കിലും ഒരു മെറ്റീരിയലുകൾ ഉപയോഗിച്ചാണ് ചിത്രങ്ങൾ ചെയ്യാറ്, എങ്കിൽ ഈ ചിത്രം ചെയ്തത് മനുഷ്യനെ തന്നെ ഉപയോഗിച്ചാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.