Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightവെറുതെയാവില്ലയീ...

വെറുതെയാവില്ലയീ നന്മയും ശുദ്ധിയും

text_fields
bookmark_border
വെറുതെയാവില്ലയീ നന്മയും ശുദ്ധിയും
cancel

കുറച്ചുനാൾ മുമ്പ് കവി വിഷ്ണുനാരായണൻ നമ്പൂതിരി സാറിനെ സ്വപ്നത്തിൽ കണ്ടതി​​െൻറ പുലർച്ചെ ഫേസ്​​ബുക്ക് നോക്കിയപ്പോൾ അദ്ദേഹത്തി​​​െൻറ മകൾ അദിതിയുടെ ഒരു പോസ്​റ്റ് കണ്ടു. വിഷ്ണുമാഷി​െൻറ ഒരു കുടുംബചിത്രമാണ്. താഴെയുള്ള കമൻറിൽനിന്ന് ഒരുകാര്യം മനസ്സിലായി. സാറും കുടുംബവും തിരുവനന്തപുരം വിട്ടിരിക്കുന്നു; തിരുവല്ലയിലേക്കല്ല വെൺമണിയിലെ ശീവൊള്ളിയിലേക്ക്. അത് ഒരു വേദനയായി മനസ്സിൽ. പ്രിയപ്പെട്ട തിരുവനന്തപുരത്തോട് വിടപറയുമ്പോൾ മാഷും വേദനിച്ചിരിക്കും എന്ന് എനിക്കുറപ്പുണ്ട്. ആ വേദന കൊണ്ടുതന്നെയാവണം മാഷ് മടങ്ങിവന്നു; എന്നിട്ട്, തിരുവനന്തപുരം ത​​െൻറ അന്ത്യയാത്രക്കുള്ള തുടക്കസ്​ഥാനമായി തെരഞ്ഞെടുത്തു.

തിരുവനന്തപുരവുമായി വേർപെടുത്താനാവാത്ത വിധം കലർന്നുകിടക്കുന്നതാണ് വിഷ്ണുനാരായണൻ നമ്പൂതിരി സാറി​​െൻറ ജീവിതം. ദീർഘകാലത്തെ അധ്യാപകജീവിതം. സാംസ്​കാരിക പ്രവർത്തനം. പ്രഭാഷണങ്ങൾ. കവിയരങ്ങുകൾ. ഭാഷാ ഇൻസ്​റ്റിറ്റ്യൂട്ടിലെ പ്രവർത്തനം. യൂനിവേഴ്സിറ്റി കോളജിലേക്കും തിരികെ അപരാജിതയിലേക്കുമുള്ള സൈക്കിൾയാത്രകൾ... തിരുവനന്തപുരത്തെ മനസ്സുകൊണ്ടു വിടാൻ സാറിനാവില്ല. എങ്കിലും സാറിന് അനന്തപുരി വിട്ടുപോകേണ്ടിവന്നു; അടുത്തിയിടെയുണ്ടായ അസുഖങ്ങളുടെ, ക്ഷീണങ്ങളുടെ പശ്ചാത്തലത്തിൽ. ഒടുവിലിതാ എന്നെന്നേക്കുമായി തിരുവനന്തപുരത്തിനു വിട.

ജീവിതത്തിൽ വെറുതെയാവുന്നില്ല ചില മൂല്യങ്ങൾ എന്ന് എഴുതിയ കവിയാണദ്ദേഹം. എന്തൊക്കെയാണു വെറുതെയാവാത്തത്? ഭാവശുദ്ധിയും വെൺമയും നന്മയും! തീർന്നില്ല; 'പൂവിനുള്ള സുഗന്ധവും അന്യനായ് താനൊരുക്കും ചെറിയ സംതൃപ്തിയും.' ഇതൊന്നും വെറുതെയാവില്ല എന്ന് കവിതയിൽ എഴുതിവെച്ച വിശുദ്ധിയുടെ പ്രതീകമാണ് വിഷ്ണുനാരായണൻ നമ്പൂതിരി. മറ്റുള്ളവർക്കായി ഒരുപാടു ചെറിയ-വലിയ സംതൃപ്തികൾ പകർന്നുകൊടുത്തിട്ടാണ് ആ മഹാനുഭാവൻ കടന്നുപോയത്.

സാഹിത്യകാരന്മാരെക്കുറിച്ച് പൊതുവിൽ പറയാറ് ഒരു സാഹിത്യകാരനു മറ്റൊരു സാഹിത്യകാരനെ കണ്ടുകൂടാ എന്നതാണ്. എന്നാൽ, വിഷ്ണുനാരായണൻ നമ്പൂതിരി സാറി​​െൻറ അടുക്കൽ പോയി ഇരുന്നവർക്കൊക്കെയറിയാം, ഒരാളെക്കുറിച്ചും ഒരു ദൂഷ്യവും ആ നാവിൽനിന്നോ മനസ്സിൽനിന്നോ വരില്ല. എല്ലാവരെയും ഒരുപോലെ സ്​നേഹിക്കാൻമാത്രം കഴിയുന്ന ഒരു അഭൗമ സാത്വിക വിശുദ്ധിയുണ്ടായിരുന്നു ആ മനസ്സിൽ. അതി​​െൻറ പ്രഭാവലയം ആ മുഖത്തെ എന്നും ചൂഴ്ന്നുനിന്നു.

വേരുകൾ അന്വേഷിച്ചുപോയാൽ, വിഷ്ണുനാരായണൻ നമ്പൂതിരിയും എെൻറ അച്ഛൻ ടി.കെ. നാരായണൻ നമ്പൂതിരിയുമൊക്കെ മലയാളികളല്ല എന്നു പറയേണ്ടിവരും. വളരെ പണ്ട് കർണാടകത്തിൽനിന്ന് അതിർത്തി കടന്നുവന്ന സാഗര ബ്രാഹ്മണ കുടുംബങ്ങളിൽപ്പെട്ടവരാണവർ. കർണാടകത്തിലേക്ക് അവർ വന്നതാകട്ടെ, മഹാരാഷ്​ട്രയിൽനിന്ന്. അന്ന് അവർ 'ഹയവദാ ബ്രാഹ്മണർ' എന്നാണറിയപ്പെട്ടിരുന്നത്. മഹാരാഷ്​ട്രയിൽ അവർ എത്തിയതാകട്ടെ, കാശ്മീരിൽനിന്ന്. പഴയ കശ്മീരി പണ്ഡിറ്റുകൾ. ലോകപ്രശസ്​ത സന്ദൂർ വാദകനായ പണ്ഡിറ്റ് ശിവകുമാർ ശർമയുടെ മുഖം ഒന്ന് ഓർമിച്ചുനോക്കൂ. അതേ ബായയും ഭാവവും വിഷ്ണുനാരായണൻ നമ്പൂതിരി സാറിെൻറ മുഖത്തും പ്രതിഫലിച്ചിട്ടുള്ളതായി കാണാം. ശിവകുമാർ ശർമ കശ്മീരുകാരനാണ്; പണ്ഡിറ്റാണ്. പല പല തലമുറകൾക്കപ്പുറത്ത് ഒരേ കുടുംബത്തിൽപ്പെട്ടവരായിരുന്നവരുടെ പിന്മുറക്കാരാവാം ഇരുവരും. വേരുകൾ അന്വേഷിച്ചുള്ള യാത്ര, വിഷ്ണുനാരായണൻ നമ്പൂതിരി സാറിനോട് ചോദിച്ചു. കശ്മീരിലും അവസാനിക്കുന്നില്ല. വേരുകൾ 'അഹച്ഛത്ര'ത്തിലാണ് എന്നുപറഞ്ഞു അദ്ദേഹം. അഹച്ഛത്രം അഫ്ഗാനിസ്​താനിലാണ്.

നീണ്ട യാത്രയുടെ പൈതൃകമുള്ള അദ്ദേഹം യാത്ര തലമുറകളായി തുടർന്നു. ഓരോ വർഷവും പത്നിസമേതം ഹിമാലയം കയറാൻ പോകുമായിരുന്നു. ഉത്തര കാശിയും ഗംഗോത്രിയും ഗൗമുഖും കൈലാസവും മാനസരോവറും ബദരീനാഥും ഒക്കെ ആ യാത്രയിലെ വഴിയമ്പലങ്ങൾ. റോമും ഗ്രീസും ഫ്രാൻസും ഇംഗ്ലണ്ടും അമേരിക്കയും കാനഡയും അയർലൻഡും ഒക്കെ മറ്റു ചില വഴിയമ്പലങ്ങൾ. തിരുവനന്തപുരത്തെയും വഴിയമ്പലമാക്കി ആ യാത്ര പിന്നെയും തുടരുന്നു. കശ്മീരിൽനിന്നു മഹാരാഷ്​ട്ര വഴി കന്നടത്തിലൂടെ കേരളത്തിലേക്കു വന്ന ആ യാത്ര കണ്ണൂരിൽനിന്നു തിരുവല്ല വഴി തിരുവനന്തപുരത്തെത്തിയിട്ട് വെന്മണിയിലേക്ക്; ശീവൊള്ളിയിലേക്ക്, പിന്നെ തിരുവനന്തപുരത്തേക്ക്; ഇപ്പോഴിതാ ഈ ലോകത്തിനുമപ്പുറത്തേക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Poet Vishnu Narayan Namboothiri
News Summary - prabha varma about poet vishnu narayanan namboothiri
Next Story