സഗീറിെൻറ ചിത്രപ്രദർശനം തുടങ്ങി
text_fieldsകോഴിക്കോട്: 'സഗീർ... വരയുടെ അരനൂറ്റാണ്ട്' സാംസ്കാരിക പരിപാടികളോടനുബന്ധിച്ച് ആർട്ടിസ്റ്റ് സഗീറിെൻറ ചിത്രങ്ങളുടെ പ്രദർശനം ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ആരംഭിച്ചു. വിവിധ സാഹിത്യസൃഷ്ടികൾക്കുവേണ്ടി വരച്ച രേഖാചിത്രങ്ങളും കാരിക്കേച്ചറുകളുമടങ്ങിയ നൂറോളം സൃഷ്ടികളാണ് പ്രദർശനത്തിനുള്ളത്.
ജീവിതത്തിെൻറ പുറേമ്പാക്കുകളിൽ കണ്ടെത്തുന്ന പച്ചയായ മനുഷ്യരുടെ അപൂർവങ്ങളായ ഭാവങ്ങൾ ഒപ്പിയെടുത്ത കറുപ്പിലും വെളുപ്പിലുമുള്ള ചിത്രങ്ങൾ പുതിയ അനുഭവമാണ് കാഴ്ചവെക്കുന്നത്. ഏറനാടിെൻറ ഗ്രാമീണഭംഗിയും മനുഷ്യരുടെ നിഷ്കളങ്കതയും ഒത്തുചേർന്നവയാണ് ഒാരോ ചിത്രവും. വിവിധ പ്രായത്തിലുള്ളവരും വ്യത്യസ്ത സംസ്കാരങ്ങളെ പ്രതിനിധാനം ചെയ്യുന്നവരുമായ മനുഷ്യരെക്കൂടാതെ പ്രമുഖരായ രാഷ്ട്രീയ-സാംസ്കാരിക വ്യക്തിത്വങ്ങളുടെ കാരിക്കേച്ചറുകളും പ്രദർശനത്തിലുണ്ട്.
ആർട്ട് ഗാലറിയിൽ ചിത്രപ്രദർശനം ചിത്രകാരി കബിത മുഖോപാധ്യായ ഉദ്ഘാടനം ചെയ്തു. പരിപാടി ചിത്രകാരൻ പോൾ കല്ലാനോട് ഉദ്ഘാടനം ചെയ്തു. ജമാൽ കൊച്ചങ്ങാടി അധ്യക്ഷതവഹിച്ചു. സഗീറിെൻറ 'ഗൾഫും പടി പി.ഒ' എന്ന ഗ്രാഫിക് നോവലിെൻറ പുതിയ പതിപ്പ് കാർട്ടൂണിസ്റ്റ് ഗോപീകൃഷ്ണൻ സിവിക് ചന്ദ്രന് നൽകി പ്രകാശനം ചെയ്തു.
ബുധനാഴ്ച ചിത്രകാരന്മാരുടെ കൂട്ടായ്മ സഗീറുമായി സംവദിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.