അക്ഷരവെട്ടത്ത് ആറരപ്പതിറ്റാണ്ടിന്റെ നിറസാന്നിധ്യമായി ബാലകൃഷ്ണൻ മാസ്റ്റർ
text_fieldsവായന ദിനം
നന്മണ്ട: അക്ഷരം അഗ്നിയാണെന്ന തിരിച്ചറിവിലാണ് നന്മണ്ട 13ലെ വടക്ക് വീട്ടിൽ കണ്ടി ബാലകൃഷ്ണൻ മാസ്റ്റർ (74). അക്ഷര വെട്ടത്ത് ആറര പതിറ്റാണ്ടിന്റെ നിറസാന്നിധ്യമായി മാറിയ ഈ സമാന്തര കലാലയ അധ്യാപകൻ പറയുന്നത്, ഒരുനല്ല പുസ്തകം ഒരു മികച്ച സുഹൃത്തിന് തുല്യമാണെന്നാണ്.
ഒമ്പതാം വയസ്സിൽ കൃഷ്ണഗാഥ വായിച്ചുകൊണ്ടാണ് തുടക്കം. ആ മധുരിമയിൽ 65 വർഷത്തിനിടെ ആയിരക്കണക്കിന് പുസ്തകങ്ങൾ വായിച്ച് സാരാംശങ്ങൾ ഹൃദിസ്ഥമാക്കി. അവശതകൾക്കിടയിലും ഈ അക്ഷരസ്നേഹി വായനയുടെ ലോകത്താണ്. വായനശാലയായിരുന്നു നേരത്തെ വായനവേദിയെങ്കിൽ ഇന്ന് സ്വന്തം വീട് അക്ഷരപ്പുരയാണ്. അവിവാഹിതനായി കഴിയുന്ന ഈ അധ്യാപകന് പുസ്തകങ്ങളോട് മാത്രമാണ് പ്രണയം.
ജില്ലയിലെ ഒട്ടനവധി പാരലൽ കോളജുകളിൽ ഇംഗ്ലീഷ് അധ്യാപകനായി ജോലി ചെയ്തു. ആംഗലേയ ഭാഷയിലുള്ള കഥകളും നോവലുകളും കവിതകളും വായിച്ചവയിൽപെടും. മലയാള സാഹിത്യത്തിലാവട്ടെ കവിതകളോടാണ് പ്രിയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.