Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_right'ആ​ നെല്ലിമരം...

'ആ​ നെല്ലിമരം പുല്ലാണ്​' അഥവാ 160 പേജിൽ രജനിയുടെ ബയോഡേറ്റ

text_fields
bookmark_border
ആ​ നെല്ലിമരം പുല്ലാണ്​ അഥവാ 160 പേജിൽ രജനിയുടെ ബയോഡേറ്റ
cancel
camera_alt

പു​സ്​​ത​കത്തി​െൻറ കവർ

കോ​ട്ട​യം: ദ​ലി​ത്​ സ​മൂ​ഹ​ത്തി​ൽ ജ​നി​ക്കേ​ണ്ടി​വ​ന്നു എ​ന്ന​ത്​ മാ​റ്റി​നി​ർ​ത്തി​യാ​ൽ മ​റ്റ്​ എ​ല്ലാ കു​ട്ടി​ക​ളെ​യും​പോ​ലെ ഉ​റ​ക്ക​മി​ള​ച്ചി​രു​ന്നു പ​ഠി​ച്ച​വ​ളാ​ണ്​ ര​ജ​നി​യും. കൂ​ലി​പ്പ​ണി​ക്കാ​രാ​യ ക​ടു​ത്തു​രു​ത്തി പാ​ലാ​പ​റ​മ്പി​ൽ ക​റ​മ്പ​െൻറ​യും കു​ട്ടി​യു​ടെ​യും ആ​റു​മ​ക്ക​ളി​ൽ ഇ​ള​യ​വ​ൾ​ക്ക്​ പ​ഠി​ക്കാ​നു​ള്ള തീ​വ്ര​മാ​യ ആ​ഗ്ര​ഹ​മ​ല്ലാ​തെ മ​റ്റ്​ അ​നു​കൂ​ല സാ​ഹ​ച​ര്യ​മി​ല്ലാ​യി​രു​ന്നു. എ​ന്നി​ട്ടും ച​ങ്ങ​നാ​ശ്ശേ​രി എ​ൻ.​എ​സ്.​എ​സ്​ കോ​ള​ജി​ൽ​നി​ന്ന്​ ച​രി​ത്ര​ത്തി​ൽ ബി​രു​ദ​മെ​ടു​ത്തു. സി.​എം.​എ​സ്. കോ​ള​ജി​ൽ സോ​ഷ്യോ​ള​ജി​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ത്തി​ന്​ ചേ​ർ​െ​ന്ന​ങ്കി​ലും വി​വാ​ഹ​വും മ​റ്റ്​ കു​ടും​ബ​സാ​ഹ​ച​ര്യ​ങ്ങ​ളും മൂ​ലം ഒ​ന്നാം വ​ർ​ഷം പ​ഠ​നം നി​ർ​ത്തി. കു​ട്ടി​ക്ക്​ മൂ​ന്നു​വ​യ​സ്സാ​യ​പ്പോ​ൾ കോ​ട്ട​യം മൗ​ണ്ട്​ കാ​ർ​മ​ലി​ൽ​നി​ന്ന്​ ബി.​എ​ഡ്​ എ​ടു​ത്തു.

ജോ​ലി​ക്ക്​ ഏ​റെ അ​ല​െ​ഞ്ഞ​ങ്കി​ലും ഒ​ന്നും കി​ട്ടി​യി​ല്ല. ഓ​​ട്ടോ​ഡ്രൈ​വ​റാ​യ ഭ​ർ​ത്താ​വ്​ മോ​ഹ​ന​ൻ ത​ള​ർ​ന്നു​കി​ട​പ്പാ​യ​തോ​ടെ കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ കു​ഴ​പ്പ​ത്തി​ലാ​യി. ഇ​തി​നി​െ​ട പി.​എ​സ്.​സി പ​രീ​ക്ഷ​ക​ൾ പ​ല​തെ​ഴു​തി. കെ.​എ​സ്.​ആ​ർ.​ടി.​സി ക​ണ്ട​ക്​​ട​ർ ലി​സ്​​റ്റി​ൽ ക​ട​ന്നു​കൂ​ടി​യെ​ങ്കി​ലും ജോ​ലി കി​ട്ടി​യി​ല്ല. എ​ക്​​സൈ​സി​ൽ ശാ​രീ​രി​ക​ക്ഷ​മ​ത പ​രീ​ക്ഷ​യി​ൽ പ​രാ​ജ​യ​പ്പെ​ട്ടു​പു​റ​ത്താ​യിതാ​ൽ​ക്കാ​ലി​ക ​േജാ​ലി​ക്ക്​ സ്​​കൂ​ളു​ക​ളു​ടെ പ​ടി​ക​ൾ പ​ല​ത​വ​ണ ക​യ​റി​യെ​ങ്കി​ലും മാ​റ്റി​നി​ർ​ത്ത​പ്പെ​ട്ടു. പ​ല​യി​ട​ത്തു​നി​ന്നും പ​രി​ഹാ​സം നേ​രി​ടേ​ണ്ടി​വ​ന്നു. ഇ​തി​നി​ടെ, എ​സ്.​സി പ്ര​മോ​ട്ട​റു​ടെ താ​ൽ​ക്കാ​ലി​ക ജോ​ലി കി​ട്ടി. ഈ ​ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ സ​മൂ​ഹ​ത്തി​ൽ ത​ന്നെ​പോ​ലെ മാ​റ്റി​നി​ർ​ത്ത​പ്പെ​ട്ട ഉ​ന്ന​ത​ബി​രു​ദ​ധാ​രി​ക​ളാ​യ ദ​ലി​ത​രു​ടെ ജീ​വി​തം അ​ടു​ത്തു​ക​ണ്ടു. ഇ​തോ​ടെ ഒ​രു​കാ​ര്യം വ്യ​ക്ത​മാ​യി എ​ല്ലാ​വ​രും ദ​ലി​ത​രെ മ​റ​ന്നു​പോ​വു​ക​യാ​ണ്. ദ​ലി​ത​ർ എ​ന്നും ഇ​ങ്ങ​നൊ​ക്കെ​യാ​ണ്. എ​സ്.​സി പ്ര​മോ​ട്ട​റു​ടെ ജോ​ലി വി​ട്ട​ശേ​ഷം നീ​തി മെ​ഡി​ക്ക​ൽ ഷോ​പ്പി​ൽ കാ​ഷ്യ​റാ​യി​രു​ന്നു ര​ജ​നി. കോ​വി​ഡു​കാ​ല​ത്ത്​ അ​ത്​ ന​ഷ്​​ട​മാ​യി. ഏ​ഴു​വ​ർ​ഷം കി​ട​പ്പി​ലാ​യി​രു​ന്ന ഭ​ർ​ത്താ​വ്​ മൂ​ന്നു​വ​ർ​ഷം മു​മ്പ്​ മ​രി​ച്ചു. മ​ക​ൾ അ​പ​ർ​ണ ഡി​ഗ്രി​ക്ക്​ പ​ഠി​ക്കു​ന്നു. മ​ക​ൻ അ​ന​ന്തു ഐ.​ടി.​ഐ​യി​ലും. അ​വ​രെ പ​ഠി​പ്പി​ക്ക​ണം. പാ​തി​വ​ഴി നി​ല​ച്ച ബി​രു​ദാ​ന​ന്ത​ര ബി​രു​ദം പൂ​ർ​ത്തി​യാ​ക്ക​ണം. നി​സ്സാ​ര​മെ​ന്നു തോ​ന്നാ​വു​ന്ന ഈ ​ആ​ഗ്ര​ഹ​ങ്ങ​ൾ ര​ജ​നി​യു​ടേ​താ​കു​േ​മ്പാ​ൾ അ​ത്​ എ​ടു​ത്താ​ൽ പൊ​ങ്ങാ​ത്ത​താ​വും.

ജീ​വി​ക്കാ​ൻ 45ാം വ​യ​സ്സി​ലും ഒ​രു​ജോ​ലി തേ​ടു​ക​യാ​ണ​വ​ർ. അ​തി​ന്​ വി​ദ്യാ​ഭ്യാ​സ​േ​യാ​ഗ്യ​ത​ക്ക്​ അ​പ്പു​റം എ​ന്തു​വേ​ണ​മെ​ന്ന്​ ര​ജ​നി​ക്ക​റി​യി​ല്ല. അ​ങ്ങ​നെ​ ര​ജ​നി സ്വ​ന്തം ക​ഥ​യെ​ഴു​താ​ൻ തീ​രു​മാ​നി​ച്ചു. താ​ൻ എ​ന്താ​ണ്, എ​ങ്ങ​നെ​യാ​ണ്​ എ​ന്ന​ത്​ 160 ​േപ​ജി​ൽ സ​ര​സ​മാ​യി വി​ശ​ദീ​ക​രി​ക്കു​ന്ന ആ​ത്മ​ക​ഥ. ത​െൻറ ബ​യോ​േ​ഡ​റ്റ​യാ​െ​ണ​ന്ന്​ ര​ജ​നി പ​റ​യു​ന്ന പു​സ്​​ത​ക​ത്തി​െൻറ പേ​ര്​ 'ആ ​നെ​ല്ലി മ​രം പു​ല്ലാ​ണ്'. ഒ​രു​വ​ർ​ഷം മു​മ്പ്​ ഒ​രു ഓ​ൺ​ലൈ​നി​ൽ എ​ഴു​തി​യ കു​റി​പ്പ്​ ഇ​ഷ്​​ട​പ്പെ​ട്ട ചി​ല സു​ഹ​ൃ​ത്തു​ക്ക​ൾ ജീ​വി​തം എ​ഴു​താ​ൻ നി​ർ​ബ​ന്ധി​ക്കു​ക​യാ​യി​രു​ന്നു. ബ്ലൂ​സ്​​ബെ​റി പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന പു​സ്​​ത​കം ഉ​ട​ൻ വി​പ​ണി​യി​ലെ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:biodataRajini’s biodata
News Summary - 160 pages of ‘It is Nellimaram grass’ or Rajini’s biodata
Next Story