Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_rightഡോ. മുസ്തഫ കമാൽ...

ഡോ. മുസ്തഫ കമാൽ പാഷയുടെ ആത്മകഥ പ്രകാശനം ചെയ്തു

text_fields
bookmark_border
Autobiography Dr Mustafa Kamal Pasha
cancel
camera_alt

ഐ.​പി.​എ​ച്ച് പ്ര​സി​ദ്ധീ​ക​രി​ച്ച ഡോ. ​മു​സ്ത​ഫ ക​മാ​ൽ പാ​ഷ​യു​ടെ ആ​ത്മ​ക​ഥ ‘ഞാ​ൻ തെ​ര​ഞ്ഞെ​ടു​ത്ത എ​ന്‍റെ ജി​വീ​തം’ ശൈ​ഖ്‌ മു​ഹ​മ്മ​ദ്‌ കാ​ര​കു​ന്നി​ന്​ ന​ൽ​കി ഡോ. ​അ​ബ്ദു​സ്സ​മ​ദ്‌ സ​മ​ദാ​നി എം.​പി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

തിരൂരങ്ങാടി: സ്വന്തമായി വെട്ടിത്തെളിച്ച വഴിയിലൂടെ സഞ്ചരിച്ച ബഹുമുഖ പ്രതിഭയായിരുന്നു ഡോ. മുസ്തഫ കമാൽ പാഷയെന്ന് ഡോ. അബ്ദുസ്സമദ്‌ സമദാനി എം.പി പറഞ്ഞു. ഐ.പി.എച്ച് പ്രസിദ്ധീകരിച്ച കമാൽ പാഷയുടെ ആത്മകഥ 'ഞാൻ തെരഞ്ഞെടുത്ത എന്‍റെ ജീവിതം' പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശൈഖ്‌ മുഹമ്മദ്‌ കാരകുന്ന് പുസ്തകം ഏറ്റുവാങ്ങി. ആത്മകഥ തയാറാക്കിയ പി.എസ്. ഷാഹിൻ സമർപ്പണ പ്രഭാഷണം നടത്തി. ഐ.പി.എച്ച് ഡയറക്ടർ കൂട്ടിൽ മുഹമ്മദലി അധ്യക്ഷത വഹിച്ചു.

കമാൽ പാഷയുടെ മക്കളായ സാജിദ്‌ പാഷ, ശാക്കിറ പാഷ, മരുമകൻ ഡോ. ബദീഉസ്സമാൻ, ഐ.പി.എച്ച്‌ അസിസ്റ്റന്‍റ് ഡയറക്ടർ കെ.ടി. ഹുസൈൻ, ജനറൽ കൺവീനർ നജീബ്‌ കളിയാട്ടമുക്ക്‌ എന്നിവർ സംസാരിച്ചു. മുസ്തഫ കമാൽ മുന്നിയൂർ, സൈതലവി പരാടൻ, ശറഫുദ്ദീൻ ചുഴലി എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AutobiographyMustafa Kamal Pasha
News Summary - Autobiography of Dr. Mustafa Kamal Pasha released
Next Story