ബി.കെ.എസ്-ഡി.സി അന്താരാഷ്ട്ര പുസ്തകമേള: ലോഗോ പ്രകാശനം ചെയ്തു
text_fieldsമനാമ: പ്രവാസി മലയാളികള്‍ക്ക് വായനയുടെ വിരുന്നൊരുക്കി ബഹ്റൈന്‍ കേരളീയ സമാജം സംഘടിപ്പിക്കുന്ന ബി.കെ.എസ്-ഡി.സി അന്താരാഷ്ട്ര പുസ്തകമേളയുടെ ലോഗോയും ആദ്യ പോസ്റ്ററും പ്രകാശനം ചെയ്തു.
ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്ന ചടങ്ങിൽ പ്രമുഖ ചിന്തകനും പ്രഭാഷകനുമായ ഡോ. സുനിൽ പി. ഇളയിടം പ്രകാശന കർമം നിർവഹിച്ചു. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര, പുസ്തകോത്സവം ജനറൽ കൺവീനർ ഷബിനി വാസുദേവ്, ലോഗോ ഡിസൈൻ ചെയ്ത ഹരീഷ് മേനോൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. നവംബർ 10 മുതൽ 20 വരെ നടക്കുന്ന പുസ്തകമേളയില്‍ വിവിധ വിഭാഗങ്ങളിലായി മലയാളം, ഇംഗ്ലീഷ് ഭാഷകളിലുള്ള ലക്ഷത്തോളം പുസ്തകങ്ങള്‍ പ്രദര്‍ശനത്തിനെത്തിക്കുന്നുണ്ട്. പുസ്തകമേളയോടനുബന്ധിച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനങ്ങളില്‍ സാഹിത്യ-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കുചേരുമെന്നും സംഘാടകർ അറിയിച്ചു
മേളയുടെ ഭാഗമായി നിരവധി കലാപരിപാടികളും വൈജ്ഞാനിക- സാഹിത്യ മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫിറോസ് തിരുവത്ര (33369895), ഷബിനി വാസുദേവ് (39463471) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.