Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_rightകൈ​ക​സീ​യം; ഹൃ​ദ്യ​വും...

കൈ​ക​സീ​യം; ഹൃ​ദ്യ​വും സു​ന്ദ​ര​വും

text_fields
bookmark_border
കൈ​ക​സീ​യം; ഹൃ​ദ്യ​വും സു​ന്ദ​ര​വും
cancel

മൂ​ന്ന് നീ​ണ്ട​ക​ഥ​ക​ളു​ടെ സ​മാ​ഹാ​ര​മാ​ണ് ‘കൈ​ക​സീ​യം’ എ​ന്ന പു​സ്ത​കം. ‘ഇ​തി​ഹാ​സ​ങ്ങ​ളി​ൽ​നി​ന്നു ക​ണ്ടെ​ടു​ത്ത മു​ത്തു​ക​ളെ രാ​കി​മി​നു​ക്കി​യാ​ണ് ഡോ. ​ശ്രീരേ​ഖ പ​ണി​ക്ക​ർ ന​മു​ക്ക് മു​ന്നി​ൽ എ​ത്തി​ച്ച​ത്’ എ​ന്ന് പ്ര​സാ​ധ​ക​രാ​യ ചി​ന്ത പ​ബ്ലി​ഷേ​ഴ്സ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത് അ​ക്ഷ​രം​പ്ര​തി ശ​രി​യാ​ണ്. ഈ ​ക​ഥ​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​വ​ർ ആ​യു​ഷ്‍കാ​ലം ഓ​ർ​മി​ക്കു​ന്ന​വ മാ​ത്ര​മ​ല്ല, ആ​വ​ർ​ത്തി​ച്ച് അ​വ മ​ന​സ്സി​​നെ കു​ത്തി​നോ​വി​ച്ചു​കൊ​ണ്ടി​രി​ക്കും. എ​ത്ര​മാ​ത്രം ഹൃ​ദ​യ ​ദ്ര​വീ​ക​ര​ണ​ങ്ങ​ളാ​ണ് ഈ ​ക​ഥ​ക​ൾ.

രാ​വ​ണ​മാ​താ​വാ​യ കൈ​ക​സി​യും സു​യോ​ധ​ന പ​ത്നി​യാ​യ ഭാ​നു​മ​തി​യും അ​ത്രി​പു​ത്രി​യാ​യ അ​പാ​ല​യും ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ ഈ ​ക​ഥ​ക​ൾ ആ​ഖ്യാ​ന​ത്തി​ൽ അ​സാ​ധാ​ര​ണ ചാ​രു​ത​വെ​ളി​വാ​ക്കു​ന്നു. അ​സൂ​യാ​വ​ഹ​മാ​യാ​ണ് അ​വ​ത​ര​ണം. ക​ഥ പ​റ​യു​ന്ന ക​ഥാ​കൃ​ത്ത് പ​തു​ക്കെ ക​ഥാ​പാ​ത്ര​മാ​യി മാ​റു​ന്ന വി​സ്മ​യ​ക​ര​മാ​യ കാ​ഴ്ച വാ​യ​ന​ക്കാ​ര​നെ വ​ല്ലാ​തെ ഉ​ല​ക്കു​ന്ന​താ​ണ്. ഹൃ​ദ​യം​കൊ​ണ്ടാ​ണെ​ന്നു തോ​ന്നു​ന്നു ഈ ​ക​ഥ​ക​ൾ ര​ചി​ച്ചി​രി​ക്കു​ന്ന​ത്.

സു​യോ​ധ​ന​ന്റെ (ദു​ര്യോ​ധ​ന​ൻ) പ​ത്നി ഭാ​നു​മ​തി​യു​ടെ ക​ണ്ണീ​ർ ഒ​രി​ക്ക​ലും നി​ല​ക്കു​ന്നി​ല്ല. ‘അ​വ​ൾ തി​രി​ഞ്ഞ്-​സ​മ​ന്ത​പ​ഞ്ച​ക​ത്തി​ലെ ശോ​ണ​ഹൃ​ദ​യ​ങ്ങ​ളി​ലേ​ക്ക് നോ​ക്കി. പ​ര​ശു​രാ​മ​ൻ ക്ഷ​ത്രി​യ നി​ഗ്ര​ഹം ന​ട​ത്തി രു​ധി​രം​കൊ​ണ്ട് നി​റ​ച്ച ക​യ​ങ്ങ​ൾ. പി​ന്നീ​ട് ഋ​ചി​ക​മു​നി തീ​ർ​ഥ​മാ​ക്കി​യ രാ​മ​കു​ണ്ഡ​ങ്ങ​ൾ. ആ ​പു​ണ്യ​ഹൃ​ദ​യ​ങ്ങ​ൾ ത​ന്നെ മാ​ടി​വി​ളി​ക്കു​ന്ന​തു​പോ​ലെ അ​വ​ൾ​ക്ക് തോ​ന്നി. ഭാ​നു​മ​തി മെ​ല്ലെ കൈ​ക​ൾ കൊ​ണ്ട് ച​ല​ന​മ​റ്റ് മ​ടി​യി​ൽ കി​ട​ന്ന പു​ത്ര​ന്റെ​യും ഭ​ർ​ത്താ​വി​ന്റെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ കു​രു​ക്ഷേ​ത്ര​ത്തി​ലെ ര​ക്ത​പ​ങ്കി​ല​മാ​യ ഭൂ​മി​യി​ലേ​ക്ക് ചേ​ർ​ത്തു​വെ​ച്ചു.’ ഒ​രി​ക്ക​ലും അ​വ​സാ​നി​ക്കു​ക​യി​ല്ലെ​ന്നു ക​രു​തി​യി​രു​ന്ന ആ ​ജീ​വി​ത​യു​ദ്ധ​ത്തി​ന്റെ നേ​ർ​ക്ക് തി​ര​ശ്ശീ​ല ഒ​ച്ച​യു​ണ്ടാ​ക്കാ​തെ അ​ഴി​ഞ്ഞു​വീ​ഴു​ന്ന​ത് ന​ടു​ക്ക​മു​ള​വാ​ക്കും​വി​ധ​മാ​ണ് ആ​ഖ്യാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

‘ഇ​നി എ​നി​ക്ക് ക​ര​യാ​ൻ വ​യ്യ മ​ക​ളേ, ന​ഷ്ട​സ്വ​പ്ന​ങ്ങ​ളു​ടെ മ​രു​പ​ഥ​ത്തി​ൽ അ​ല​യാ​നും വ​യ്യ. ഞാ​ൻ യാ​ത്രാ​മൊ​ഴി ചൊ​ല്ലു​ന്നു.’ കൈ​ക​സി​യു​ടെ (രാ​വ​ണ​മാ​താ​വ്) ക​ണ്ണീ​ർ വീ​ണു ന​ന​ഞ്ഞ ഒ​രു അ​ധ്യാ​യ​മാ​ണ് ‘കൈ​ക​സീ​യ​’ത്തി​ൽ ആ​ഖ്യാ​നം ചെ​യ്യു​ന്ന​ത്. എ​ല്ലാം ന​ഷ്ട​പ്പെ​ട്ട വി​ശു​ദ്ധ​യാ​യ ആ ​മാ​താ​വി​ന്റെ അ​വ​സാ​ന നി​മി​ഷ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യ​തി​ങ്ങ​നെ​യാ​ണ്. ‘അ​ക​ലെ ദ​ശ​ര​ഥ​പു​ത്ര​ൻ മ​നു​ഷ്യ​ജ​ന്മ​ത്തി​ൽ അ​നു​ഭ​വി​ച്ച നി​സ്സ​ഹാ​യ​ത​യും ജ​ന്മ​വ്യ​ഥ​ക​ളും ഏ​റ്റു​വാ​ങ്ങി​യ സ​ര​യൂ ന​ദി മ​ധ്യ​ത്തി​ലെ ഗോ​പ്ര​താ​ര​ഹൃ​ദം ത​ന്നെ കാ​ത്തി​രി​ക്കു​ന്ന​തു​പോ​ലെ കൈ​ക​സി​ക്ക് തോ​ന്നി. അ​വ​ൾ തി​രി​ഞ്ഞു​നോ​ക്കാ​തെ ന​ട​ന്ന് സ​ര​യു​വി​ന്റെ ശീ​ത​ള ജ​ല​ത്തി​ലേ​ക്കി​റ​ങ്ങി. ന​ദി​യു​ടെ വ​ക്ഷ​സ്സി​ൽ മു​ഖം ചേ​ർ​ത്ത​വ​ൾ മി​ഴി​ക​ൾ മു​റു​ക്കെ അ​ട​ച്ചു. അ​ല​ക​ൾ ആ​യി​രം കൈ​ക​ൾകൊ​ണ്ട് അ​വ​ളെ ഗാ​ഢം പു​ണ​ർ​ന്നു. അ​ക​ലെ നി​ലാ​വു വ​റ്റി​യ വ​ന​ത്തി​ലെ​വി​ടെ​യോ ഒ​രു ച​കോ​രം നി​ർ​ത്താ​തെ ക​ര​യു​ന്നു.’ മ​ന​സ്സി​നെ നു​ള്ളി​ക്കീ​റു​ന്ന വ്യ​ഥ​യി​ൽ സ്വ​യം ന​ഷ്ട​പ്പെ​ടു​ന്ന കൈ​ക​സി​യു​ടെ ദു​ര​ന്തം ഇ​തി​നു മു​മ്പ് ആ​രും പ​റ​ഞ്ഞി​ട്ടി​ല്ല. രാ​വ​ണ​ന്റെ മാ​താ​വാ​ണ് കൈ​ക​സി​യെ​ന്ന അ​റി​വു​പോ​ലും ഈ ​ക​ഥ​യി​ലൂ​ടെ വാ​യ​ന​ക്കാ​ര​ന്റെ ഓ​ർ​മ​യു​ടെ ഭാ​ഗ​മാ​കു​ന്നു.

അ​പാ​ല ആ​​ത്രേ​യി എ​ന്ന ക​ഥ​യും തീ​വ്രാ​നു​ഭ​വം സൃ​ഷ്ടി​ക്കു​ന്ന ര​ച​ന​യാ​ണ്. ‘ദാ​രി​ദ്ര്യം ഒ​രു കു​റ​വ​ല്ല. രോ​ഗം ഒ​രു കു​റ്റ​വു​മ​ല്ല. അ​ത് മ​ന​സ്സി​ലാ​ക്കാ​ത്ത​വ​ർ​ക്ക് എ​ന്ത് അ​നു​ഗ്ര​ഹ​മാ​ണ് ഞാ​ൻ ന​ൽ​കേ​ണ്ട​ത്.’ അ​തി​സു​ന്ദ​രി​യാ​യ അ​പാ​ല രോ​ഗി​യാ​യി, വി​രൂ​പ​യാ​യി മാ​റു​ക​യും ഭ​ർ​ത്താ​വി​നാ​ൽ പ​രി​ത്യ​ജി​ക്ക​പ്പെ​ട്ട​ശേ​ഷം, ക​ഠി​ന​മാ​യ വ്ര​താ​നു​ഷ്ഠാ​ന​വും ഔ​ഷ​ധ​സേ​വ​യും കൊ​ണ്ട് വീ​ണ്ടും സു​ന്ദ​രി​യാ​വു​ന്ന​തും അ​തീ​വ സൂ​ക്ഷ്മ​മാ​യാ​ണ് ക​ഥ​യി​ൽ പ്ര​തി​പാ​ദി​ക്കു​ന്ന​ത്. ത​ക​ർ​ച്ച​യു​ടെ പ​ടു​കു​ഴി​യി​ൽ വീ​ണു​പോ​കു​ന്ന ആ ​ത​രു​ണി​യു​ടെ ദീ​നവി​ലാ​പം മാ​റ്റൊ​ലി​കൊ​ള്ളു​ന്ന​താ​ണ് ഈ ​ക​ഥ.

അ​ങ്ങ​നെ പു​രാ​ണ​ങ്ങ​ളി​ൽ​നി​ന്നും നു​ള്ളി​യെ​ടു​ക്കു​ന്ന ക​ഥാ​ബി​ന്ദു​ക്ക​ൾ അ​തീ​വ ശ്ര​ദ്ധ​യോ​ടെ​യാ​ണ് ക​ഥാ​കാ​രി പ​ട്ടു​ക​മ്പ​ള​മാ​യി നെ​യ്തെ​ടു​ക്കു​ന്ന​ത്. മ​ല​യാ​ള ചെ​റു​ക​ഥ സാ​ഹി​ത്യ​ത്തെ ഏ​റെ സ​മ്പ​ന്ന​മാ​ക്കു​ന്ന​താ​ണ് ഈ ​നീ​ണ്ട​ക​ഥ​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:book reviewliterature
News Summary - Book
Next Story