പുസ്തക കവര്‍ പ്രകാശനം ചെയ്തു
text_fieldsഅബൂദബി: മലപ്പുറം-പാലക്കാട് ജില്ല അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ആനക്കര ഗ്രാമത്തെക്കുറിച്ച് ജുബൈര്‍ വെള്ളാടത്ത് എഴുതിയ ‘എന്റെ ആനക്കര-നാള്‍വഴികള്‍ നാട്ടുവഴികള്‍’ എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ കവര്‍ പ്രകാശനം ചെയ്തു. അബൂദബി മലയാളി സമാജത്തില്‍ സംഘടിപ്പിച്ച ‘ഇടപ്പാളയം ആര്‍പ്പോ 2023’ലെ പരിപാടിയില്‍ നിരവധിപേര്‍ പങ്കെടുത്തു.
രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിക്കായി പോരാടിയ സ്വാതന്ത്ര്യസമര സേനാനികള്‍, പ്രമുഖരായ സാഹിത്യകാരന്മാര്, മഹാന്മാരായ പണ്ഡിതന്മാര്, കലാകാരന്മാര്, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങി സമൂഹത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വങ്ങളേയും നാടിനെയും പുതിയ തലമുറക്ക് പുസ്തകം പരിചയപ്പെടുത്തുന്നു. ഇടപ്പാളയം അബൂദബി ഭാരവാഹികളായ അബ്ദുല്‍ മജീദ്, മുജീബ് കുണ്ടുറുമ്മല്‍, അബ്ദുല്‍ ഗഫൂര്‍, അഷ്റഫ്, നാസര്‍, പ്രകാശ് പള്ളിക്കാട്ടില്‍, രാജേഷ്, എഴുത്തുകാരന് ബഷീര്‍ കെ.വി., പുസ്തക രചയിതാവ് ജുബൈര്‍ വെള്ളാടത്ത് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.