പുസ്തക പ്രകാശനം
text_fieldsമക്കൾക്ക് ഉൾവെളിച്ചമേകുന്ന പുസ്തകം
രക്ഷിതാക്കൾക്കും അതുവഴി നിങ്ങളുടെ മക്കൾക്കും ഉൾവെളിച്ചമേകുന്ന പുസ്തകമാണ് എം.എ.ഇ സുഹൈൽ അരീക്കോടിന്റെ 'നിങ്ങളുടെ മക്കളെ അറിയാൻ'. നവംബർ 11നാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. നാലു മോട്ടിവേഷൻ പുസ്തകവും നാലു ചെറുകഥാ സമാഹാരവും മുമ്പ് എഴുതിയിട്ടുണ്ട്. 'മിടുക്കരാവാൻ 100 നല്ല പാഠങ്ങൾ' എന്ന മോട്ടിവേഷൻ പുസ്തകത്തിന്റെ ഏഴാം പതിപ്പും ഷാർജയിൽ ഈ പുസ്തകത്തോടൊപ്പം പ്രകാശനം ചെയ്യും.
മക്കൾക്ക് ചിറകും ആകാശവും നൽകുന്ന, അറിവും തിരിച്ചറിവും പകരുന്ന ഗ്രന്ഥമാണിതെന്ന് സുഹൈൽ പറയുന്നു. ഓരോ അധ്യായങ്ങളിലും അതുമായി ബന്ധപ്പെട്ട കഥകളും മഹത് വചനങ്ങളും പഠനങ്ങളും ഉൾച്ചേർത്തതിനാൽ രസിച്ചുള്ള വായനക്ക് അവസരമൊരുക്കും. ഓരോ വീടിനെയും കൂടുതൽ സമാധാനമുള്ള വീടാക്കി മാറ്റാൻ ഈ ഗ്രന്ഥം സഹായിക്കുമെന്നും സുഹൈലിന് ആത്മവിശ്വാസമുണ്ട്. ഗോപിനാഥ് മുതുകാടിന്റെ നന്മ വാക്കുകളാണ് ആശംസാ വചനങ്ങളായി പുറംചട്ടയിൽ നൽകിയിരിക്കുന്നത്. കൗൺസലറും മോട്ടിവേഷൻ സ്പീക്കറുമാണ് സുഹൈൽ.
പുസ്തകം: നിങ്ങളുടെ മക്കളെ അറിയാൻ
പ്രകാശനം: നവംബർ 11 രാത്രി 9.30
പ്രസാധകർ: ലിപി
ബഷീറിനെ പഠിച്ച് 'അനുരാഗികൾ പാപികൾ'
വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളിലെ നക്ഷത്ര പ്രകാശത്തിന് തിളക്കം കൂട്ടുകയാണ് 'അനുരാഗികൾ പാപികൾ' എന്ന ബഷീർ പഠനത്തിലൂടെ പ്രഫ. ബി. മുഹമ്മദ് അഹമ്മദ്. ബഷീറിന്റെ സാഹിത്യവഴികളെ ആഴത്തിലും പരപ്പിലും അടയാളപ്പെടുത്തുകയാണ് ഈ പുസ്തകമെന്ന് രചയിതാവ് ബി. മുഹമ്മദ് അഹമ്മദ് പറയുന്നു. നവംബർ 10ന് രാത്രി ഒമ്പതിനാണ് പ്രകാശനം.
പുസ്തകം: അനുരാഗികൾ പാപികൾ
പ്രകാശനം: നവംബർ 10 രാത്രി 9.00
പ്രസാധകർ: ചിരന്തന
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.