ഈ പുസ്തകം പറയുന്നു, ഇതല്ല നാം കണ്ട ഇന്ത്യ
text_fieldsസ്കൂളിൽ പഠിക്കുന്ന കാലം. അന്ന്, മാഷ് പറഞ്ഞതിെ ൻറ ഓർമ പച്ചപിടിച്ചു കിടക്കുന്നു. ഇന്ത്യ ഒരു പൂന്തോട്ടമാണ്. വിവിധ വർണങ്ങളാൽ സമ്പന്നമായ പൂന്തോട്ടം. എത്രയെത്ര വർണങ്ങൾ... വേഷം, ഭാഷ, ആചാരങ്ങൾ എന്നിങ്ങനെ വേറിട്ട വഴികൾ നിറഞ്ഞ ഇന്ത്യ. ആ ഇന്ത്യയെ ലോകരാജ്യങ്ങൾ എന്നും അദ്ഭുതത്തോടെ നോക്കിനിന്നു. അതാണ്, നാനാത്വത്തിൽ ഏകത്വം. പലതായി കിടക്കുേമ്പാഴും ഇന്ത്യക്കാർ എന്ന നിലയിൽ ഒന്നായിത്തീരുന്ന സവിശേഷത. എന്നാലിപ്പോൾ, ഏകതയെക്കുറിച്ച് പറയുന്ന ഭരണകൂടം. ഏകശിലാ സംസ്കാരത്തിലേക്ക് രാജ്യത്തെ നയിക്കുകയാണ്. ഇതാണ്, നരേന്ദ്ര മോദി ഭരിക്കുന്ന ഇന്ത്യയിൽ നാം കണ്ടുകൊണ്ടിരിക്കുന്നത്. അതാകട്ടെ, ഹിന്ദുത്വം എന്ന അജണ്ടയിലേക്ക് ചുരുങ്ങി. ഇവിടെയാണ്, രാജ്യത്തിെൻറ സവിശേഷമായ പാരമ്പര്യം വെല്ലുവിളിക്കപ്പെടുന്നത്.
ഈ ഭരണകൂട സമീപനത്തിനെതിരെ പ്രത്യക്ഷ സമരങ്ങളും വിവിധങ്ങളായ പ്രതിഷേധങ്ങളും ചർച്ചകളും നടക്കുകയാണ്. കഴിഞ്ഞ കുറച്ച് കാലമായി ഏക സിവിൽകോഡ് എന്ന ആശയം സജീവമാക്കിയിരിക്കുകയാണ്. ഒരു പക്ഷേ, ഏക സിവിൽ കോഡിനെക്കുറിച്ചുള്ള ചർച്ചകൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാലിപ്പോൾ, ‘ഒരു രാജ്യം ഒരു നിയമം’ എന്ന മുദ്രാവാക്യമാണ് സംഘ്പരിവാർ ഭരണകൂടം മുന്നോട്ടുവെക്കുന്നത്, അത്, രാജ്യസ്നേഹത്തിെൻറ നിഷ്കളങ്കതയിൽനിന്ന് ജന്മം കൊണ്ടവയല്ല. മറിച്ച്, രാജ്യത്തെ ന്യൂനപക്ഷ വിശ്വാസ സംഹിതകളിലേക്കുള്ള കടന്നാക്രമണമാണ്. ഇവിടെയാണ് ‘ഏകത്വമോ ഏകാധിപത്യമോ? -ഏക സിവിൽ കോഡ് വിമർശനങ്ങൾ’ എന്ന മാധ്യമം പത്രാധിപ സമിതി അംഗം സുൽഹഫ് എഡിറ്റ് ചെയ്ത പുസ്തകത്തിെ ൻറ പ്രസക്തി.
വായനയുടെ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന ഈ പുസ്തകം പറയുന്നു; ഇതല്ല നാം കണ്ട ഇന്ത്യയെന്ന് . ഏക സിവിൽ കോഡ് വിഷയത്തിൽ സംഘ്പരിവാർ രാഷ്ട്രീയത്തിെ ൻറ മുഖംമൂടി പൊളിച്ചടുക്കുന്ന നിരവധി ചിന്തകർ ഈ പുസ്തകത്തിെൻറ ഭാഗമാകുന്നുണ്ട്. പ്രഫ. താഹിർ മഹ്മൂദുമായി മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹീം നടത്തിയ അഭിമുഖം ഉൾപ്പെടെ 15 അധ്യായങ്ങളുള്ള ഈ പുസ്തകം രാഷ്ട്രീയ ജാഗ്രത കൈവരിക്കേണ്ടതിനെക്കുറിച്ച് കൃത്യമായി ഓർമപ്പെടുത്തുന്നു.
ഏക സിവിൽ കോഡും ഏകാധിപത്യവും
മോദി ഭരണത്തിൻ കീഴിൽ ഏകാധിപത്യ പ്രവണത പുതുമയല്ല. അത്, പലപ്പോഴും പ്രത്യക്ഷത്തിൽതന്നെ പ്രകടമായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്. സഭയിലെ ഭൂരിപക്ഷത്തിെൻറ പിന്തുണയിൽ എതിർ ശബ്ദങ്ങളെ കണ്ടില്ലെന്ന് നടിക്കാനുള്ള രാഷ്ട്രീയ കാപട്യം ഇതിനകം നാട് ഏറെ കണ്ടുകഴിഞ്ഞു. ഏറ്റവും ഒടുവിലായി മണിപ്പൂർ കലാപം ഉൾപ്പെടെ നിരവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. അതിനാൽ, ഏക സിവിൽ കോഡ് എന്ന ആശയം ഒരൊറ്റ ചാട്ടത്തിന് ഏകാധിപത്യമെന്ന സംഘ്പരിവാർ സ്വപ്നത്തിലേക്കുള്ള നീക്കമാണെന്ന് ഉറപ്പ്.
ഈ പുസ്തകത്തിൽ സുനന്ദൻ കെ.എൻ എഴുതിയ ‘ഏകീകരണം എന്ന അധികാര പ്രയോഗം’ എന്ന ലേഖനത്തിൽ പറയുന്നതിങ്ങനെ: ‘ഏകീകൃത സിവിൽ കോഡിനുവേണ്ടിയുള്ള വാദങ്ങളിൽ പലപ്പോഴും ഉയർന്നുകേൾക്കാറുള്ള ഒരു വാദമാണ് ഏകീകൃത ക്രിമിനൽ ചട്ടമാകാമെങ്കിൽ ഏകീകൃത സിവിൽകോഡ് എന്തുകൊണ്ട് ആയിക്കൂടാ എന്നത്. എന്നാൽ, ഭരണഘടനാ നിർമാണസമിതിഏകീകൃതമായ ക്രിമിനൽ നിയമങ്ങൾക്കല്ല അനുമതി നൽകിയത്. ജാതിയുടെയും ലിംഗപദവിയുടെയും അടിസ്ഥാനത്തിൽ കടുത്ത വിവേചനം നിലനിൽക്കുേമ്പാൾ ക്രിമിനൽ നിയമത്തിനകത്തുതന്നെ മർദിത വിഭാഗങ്ങൾക്ക് പ്രത്യേക സംരക്ഷണം നൽകുന്ന വകുപ്പുകൾ എഴുതിച്ചേർത്തു. ക്രിമിനൽ നിയമപ്രകാരം ലിംഗ, ജാതി വ്യത്യാസത്തിന് അനുസരിച്ച് ശിക്ഷകൾ പലതാണ്.
അതിലെ വൈവിധ്യം വിപുലീകരിക്കണമെന്ന ആവശ്യം ഇപ്പോഴുമുണ്ട്. ഉദാഹരണത്തിന് പോക്സോ നിയമങ്ങൾ ആദിവാസി വിഭാഗങ്ങളുടെ പ്രത്യേക രീതികളെ കണക്കിലെടുത്ത് പരിഷ്കരിക്കണമെന്ന ആവശ്യം ഉയർന്നുവരുന്നുണ്ട്. ചുരുക്കത്തിൽ ഒരു കുറ്റത്തിന് ഒരു ശിക്ഷ എന്ന സമ്പ്രദായം നിലവിലില്ല, അത് അനുയോജ്യവുമല്ല. വസ്തുതകൾ ഇങ്ങനെയാണ്. എക്കാലത്തും ഏറെ ചർച്ചകൾക്ക് ഇടംനൽകിയ ഒന്നാണ് വ്യക്തി നിയമം. അത്, ഗാന്ധി , അംബേദ്കർ സംവാദം മുതൽ സജീവമായിരുന്നു. ഏകീകരണമെന്ന ആശയം വ്യത്യാസങ്ങളെ ഇല്ലാതാക്കില്ലെന്ന നിലപാടാണ് അംബേദ്കർ മുന്നോട്ട് വെച്ചത്. പുതിയ ഹിന്ദുത്വ അജണ്ടകൾക്ക് മുമ്പിൽ നിൽക്കുേമ്പാൾ അംബേദ്കർ ചിന്തകൾ ശരിയാണെന്ന് ദിനംപ്രതി തെളിയുകയാണ്. ഇവിടെയാണ് ഏകീകരണ രാഷ്ട്രീയം ജനാധിപത്യ വിരുദ്ധമാണെന്ന് ബോധ്യപ്പെടുക.
ദുരഭിമാനക്കൊല കണ്ടില്ലെന്ന് നടിക്കണോ?
ജാതി യാഥാർഥ്യമായി നിലനിൽക്കെ, വ്യക്തി നിയമം വെറും വായ്ത്താരി മാത്രമായി നിലകൊള്ളും. ഇതിന് നിരവധി ഉദാഹരണങ്ങൾ നമുക്ക് മുമ്പിലുണ്ട്. ഇത് തിരിച്ചറിയാതെയല്ല, സംഘ്പരിവാർ ഭരണകൂടം ഏക സിവിൽ കോഡ് മുന്നോട്ടുവെക്കുന്നത്. അത് തീർത്തും ഏകാധിപത്യ രാഷ്ട്രീയത്തിലേക്കുള്ള വഴിവെട്ടുക മാത്രമാണ്. ഈ വിഷയത്തിൽ എം. ഗീതാനന്ദനും സി.എസ്. മുരളിയും ചേർന്ന് എഴുതിയ ‘ജനത്തെ വിഭജിച്ച് അടിച്ചേൽപിക്കാനാവില്ല ഒരു കോഡും’ എന്ന ലേഖനത്തിൽ ഏക സിവിൽകോഡ് ന്യൂനപക്ഷ വിഷയം മാത്രമല്ലെന്ന് ബോധ്യപ്പെടുത്തുന്നുണ്ട്. ഹിന്ദു വിവാഹത്തിൽ ജാതി മേധാവിത്വം പകൽ പോലെ വ്യക്തമാകുന്ന സാഹചര്യത്തിൽ ഈ നിരീക്ഷണം ഏറെ പ്രസക്തമാണ്.
‘2014ലെ ഇന്ത്യൻ ഹ്യൂമൻ ഡെവലപ്മെൻറ് സർവേ അനുസരിച്ച് (ഐ.ഡി.എച്ച്.എസ്) ഇന്ത്യയിലെ ജാതിമാറിയുള്ള വിവാഹം അഞ്ചു ശതമാനം മാത്രമാണ്. ജാതി മാറിയുള്ള വിവാഹത്തിെൻറ പേരിൽ നടക്കുന്ന കൊലകളുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുന്നു. ശൈശവ വിവാഹത്തിലും ഹിന്ദുക്കൾ മുമ്പിലാണത്രെ. കേരളംപോലുള്ള പുരോഗമന നാട്ടിൽപോലും എസ്.സി/ എസ്.ടി വിഭാഗങ്ങൾ വിവാഹക്കേമ്പാളത്തിൽ അന്വേഷകരായി എത്തേണ്ടതില്ലെന്ന പരസ്യങ്ങൾ വ്യാപകമാണ്. മാധ്യമങ്ങൾപോലും സ്ഥാപനവത്കരിക്കപ്പെട്ട ഈ ക്രിമിനൽ കുറ്റത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നത് സമൂഹത്തിെ ൻറ ഗതി എങ്ങോട്ടാണെന്നതിെൻറ സൂചനയാണ്. സ്പെഷൽ മാര്യേജ് ആക്ടുപോലും ജാതി വിവാഹങ്ങളായി പരിവർത്തനപ്പെടുത്താൻ ചില സംസ്ഥാന സർക്കാറുകളും കോടതിയും ഇടപെടുന്നതായും ചില വാർത്തകൾ വന്നു കഴിഞ്ഞു.
സ്പെഷൽ മാര്യേജ് ആക്ടിെൻറ വ്യവസ്ഥ അനുസരിച്ച് ഒരു മാസക്കാലം സമയം നൽകുന്നത് എന്തിനാണ്? . അച്ഛനമ്മമാരെ ഒരു മാസക്കാലയളവിനുള്ളിൽ അറിയിക്കണമെന്ന നിർദേശം മിശ്രവിവാഹങ്ങൾ നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനാണെന്നുകൂടി അനുമാനിക്കാം’. ഈ സാഹചര്യത്തിൽ ‘ഒരു രാജ്യം ഒരു നിയമം’ എന്ന മുദ്രാവാക്യത്തിന് പിന്നിൽ രാജ്യസ്നേഹമല്ല. മൗനം കീഴടങ്ങലാണെന്ന് ബോധ്യമുള്ളവർ, ആശയ പ്രതിരോധത്തിെൻറ രാഷ്ട്രീയം ഉയർത്തിപ്പിടിക്കാൻ വിഭിന്ന ചിന്താധാരകളിലുള്ളവരുടെ ലേഖനങ്ങൾകൊണ്ട് സമ്പന്നമായ ഈ പുസ്തകത്തിെ ൻറ വായനകാലം ആവശ്യപ്പെട്ടുന്നുണ്ട്. അത്, അനിവാര്യവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.