Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_rightഇ​ല​ക​ൾ നൃ​ത്തം...

ഇ​ല​ക​ൾ നൃ​ത്തം ചെ​യ്യു​മ്പോ​ൾ

text_fields
bookmark_border
ഇ​ല​ക​ൾ നൃ​ത്തം ചെ​യ്യു​മ്പോ​ൾ
cancel

കു​റു​ങ്ക​ഥ​ക​ളു​ടെ ത​മ്പു​രാ​നാ​യി മ​ല​യാ​ളി കാ​ല​മേ​റെ​യാ​യി ഹൃ​ദ​യ​ത്തി​ലേ​റ്റി​യ പി.​കെ. പാ​റ​ക്ക​ട​വ് എ​ന്ന എ​ഴു​ത്തു​കാ​ര​ൻ ഒ​രി​ക്ക​ൽക്കൂടി ന​മ്മെ വി​സ്മ​യി​പ്പി​ക്കു​ക​യാ​ണ് ‘ഇ​ല​ക​ളു​ടെ നൃ​ത്തം’ എ​ന്ന കൃ​തി​യി​ലൂ​ടെ. 129 ചെ​റു​ക​ഥ​ക​ളു​ള്ള സ​മാ​ഹാ​ര​ത്തി​ലെ ഒ​ട്ടു​മി​ക്ക ക​ഥ​ക​ളും അ​വ​ത​ര​ണ ചാ​രു​തകൊ​ണ്ടും പ്ര​മേ​യ വൈ​വി​ധ്യംകൊ​ണ്ടും ന​മ്മെ വാ​യ​ന​യു​ടെ ത​ട​വു​കാ​രാ​ക്കും. അ​തി​ലേ​റെ ചു​റ്റു​മു​ള്ള വ​ലി​യ ജീ​വി​ത യാ​ഥാ​ർ​ഥ്യ​ങ്ങ​ളി​ലേ​ക്ക് ന​​മ്മെ വ​ഴി ന​ട​ത്തും. മ​ഴ​യി​ലും കാ​റ്റി​ലും ഞെ​ട്ട​റ്റ് നി​ല​ത്തു​വീ​ണ പൂ​വ് ‘‘കാ​റ്റി​ന്റെ മൂ​ളി​പ്പാ​ട്ടി​നെ കു​റി​ച്ചും മ​ഴ​യു​ടെ താ​ള​ത്തെ കു​റി​ച്ചും എ​ന്നോ​ട് പ​റ​യ​രു​ത്’’ എ​ന്ന് ഒ​രു ക​ഥ പ​റ​യു​ന്നു.

ലോ​ക​ത്ത് മ​ഹാ​ഭൂ​രി​പ​ക്ഷം മ​നു​ഷ്യ​രു​ടെ​യും മ​നഃ​സാ​ക്ഷി​യെ ക​ര​യി​ച്ച് ഗ​സ്സ​യി​ൽ അ​ര​ങ്ങേ​റു​ന്ന കു​രു​തി പ​ശ്ചാ​ത്ത​ല​മാ​യു​ള്ള ‘ഗ​സ്സ​യു​ടെ ആ​കാ​ശം’ അ​വ​സാ​നി​ക്കു​ന്ന​ത് കു​രു​ന്നു​ക​ളോ​ട് പ​ട്ടാ​ള​ക്കാ​രു​ടെ ഈ ​വാ​ക്കു​ക​ളി​ലാ​ണ്: ‘‘ക​ല്ലു​ക​ൾകൊ​ണ്ട് ക​ളി​ക്ക​രു​ത്. ഞ​ങ്ങ​ളെ നോ​ക്കൂ. മ​നു​ഷ്യ​രെകൊ​ണ്ടാ​ണ് ഞ​ങ്ങ​ൾ ക​ളി​ക്കു​ന്ന​ത്.’’ ആ​കാ​ശ​ത്തി​ലൊ​ഴു​കു​ന്ന പ​ഞ്ഞി​ക്കെ​ട്ടു​ക​ളി​ൽ ത​ല​വെ​ച്ചും മേ​ഘ​ങ്ങ​ൾ പി​ഴി​ഞ്ഞു ദാ​ഹം മാ​റ്റി​യും മ​രി​ച്ച​വ​ർ വാ​യ​ന തു​ട​രു​ക​യാ​ണെ​ന്നും അ​തി​നാ​ൽ ഭൂ​മി​യി​ൽ വാ​യ​ന മ​രി​ക്കു​ന്നി​ല്ലെ​ന്നും മ​റ്റൊ​രി​ട​ത്ത്.

‘പ​ളു​ങ്കുപാ​ത്ര​ത്തി​ൽ നു​ര​ഞ്ഞു​പൊ​ന്തി​യ ചോ​ര​യും ക​ണ്ണീ​രും. തി​ന്നാ​ൻ വ​റു​ത്തെ​ടു​ത്ത മ​നു​ഷ്യ​ത്ത​ല​ക​ളും... സ​മാ​ധാ​ന ച​ർ​ച്ച​യാ​യി​രു​ന്നു’ എ​ന്ന് ഒ​രി​ട​ത്ത് പാ​റ​ക്ക​ട​വ് പ​രി​ഹ​സി​ക്കു​ന്നു.

ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ കാ​ത്തി​രി​ക്ക​വെ ക​ഥ​യെ​ഴു​തി​യ​വ​ന്റെ ക​ഥ പ​റ​യു​ന്നു​ണ്ട് എ​ഴു​ത്തു​കാ​ര​ൻ. ച​ന്ദ​ന​ക്കു​റി​യും നി​സ്കാര​ത്ത​ഴ​മ്പും കു​രി​ശു​മാ​ല​യും ചു​മ​ലി​ൽ കൈ​കോ​ർ​ത്തു​ന​ട​ന്ന നാ​ട്ടി​ൽ എ​ങ്ങ​നെ​യാ​ണ് മ​ത​ത്തി​ന്റെ പേ​രി​ൽ ക​ലാ​പ​മു​ണ്ടാ​യ​തെ​ന്ന ചോ​ദ്യ​വു​മു​ണ്ട്.

ഇ​ങ്ങ​നെ ജീ​വി​ത​ത്തി​ലെ ചെ​റു സ​ത്യ​ങ്ങ​ളും അ​നു​ഭ​വ​ങ്ങ​ളും ഒ​പ്പം വ​ലി​യ ത​ത്ത്വ​ചി​ന്ത​യും കു​ഞ്ഞു​വ​രി​ക​ളി​ൽ ഹൃ​ദ​യം ചേ​ർ​ത്തെ​ഴു​തി​യ വ​രി​ക​ൾ എ​ങ്ങ​നെ വാ​യി​ക്കാ​തെ പോ​കും. മു​മ്പും അ​ൽ​പം വ​രി​ക​ളി​ലാ​യി അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ച ചി​ന്ത​ക​ളെ ഏ​റ്റെ​ടു​ത്ത വാ​യ​ന​സ​മൂ​ഹം ഈ ​കൃ​തി​യും തീ​ർ​ച്ച​യാ​യും നെ​ഞ്ചോ​ടുചേ​ർ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:short storiesliterature book reviewliterature
News Summary - Book Review
Next Story