സങ്കടപ്പെടുന്ന മനുഷ്യനു നൽകാന് എെൻറ കൈയില്‍ ഒരു ഔഷധം മാത്രമേ ഉള്ളൂ അതാണ് `ഫലിതം'
text_fieldsഇന്നസെൻറ് എന്ന പേരുകേൾക്കുമ്പോൾ മനസിൽ തെളിയുന്നത് ഒരു ചിരിയായിരിക്കും. അത്രമേൽ ഫലിതത്തെ സ്നേഹിച്ച കലാകാരനാണ്. ഒരു പക്ഷെ, മലയാളിക്ക് പകരം വെക്കാനില്ലാത്ത ഹാസ്യസാന്നിധ്യത്തിെൻറ മറുപേരാണ് നമ്മെ വിട്ടുപരിഞ്ഞിരിക്കുന്നത്. കാൻസർ രോഗത്തെപ്പോലും തെൻറ ചിരിയിലൂടെ തോൽപിച്ച് മലയാളിക്ക് മുൻപിൽ ആത്മവിശ്വാസത്തിെൻറ പുതിയ ആകാശവും പുതിയ ഭൂമിയും തീർത്ത് അദ്ദേഹം വീണ്ടും ചിരിക്കഥകൾ പറഞ്ഞു.
‘‘ജീവിതത്തിലായാലും മരണത്തിലായാലും സങ്കടപ്പെടുന്ന മനുഷ്യനു നൽകാന് എെൻറ കൈയില്‍ ഒരു ഔഷധം മാത്രമേ ഉള്ളൂ-ഫലിതം. ജീവിതത്തിെൻറയും മരണത്തിെൻറയും ഇടനാഴിയില്‍നിന്ന് തിരിച്ചുവന്ന് എനിക്കു നൽകാനുള്ളതും കാന്‍സര്‍ വാര്‍ഡില്‍നിന്നും കണ്ടെത്തിയ ഈ ചിരിത്തുണ്ടുകള്‍ മാത്രം’’ - ഇന്നസെന്റിെൻറ വാക്കുകൾ അദ്ദേഹത്തിന് ഹാസ്യം എന്തായിരുന്നുവെന്നതിന് ദൃഷ്ടാന്തമാണ്.
അർബുദം രോഗത്തിന് മുന്നിൽ ഇങ്ങനെ ചിരിക്കാനും ചിരിപ്പിക്കാനും ഒരു മനുഷ്യന് എങ്ങനെയാണ് സാധിക്കുന്നതെന്ന് ചിന്തിച്ചുപോകും. മാധ്യമപ്രവർത്തകനായ ശ്രീകാന്ത് കോട്ടക്കൽ തയാറാക്കിയ ഇന്നസെൻറിെൻറ അനുഭവക്കുറിപ്പാണ് ‘കാൻസർ വാർഡിലെ ചിരി’ എന്ന പുസ്തകം. കാൻസർ സ്പെഷലിസ്റ്റ് ഡോ. വി.പി. ഗംഗാധരെൻറ ആമുഖ ക്കുറിപ്പോടെയാണ് അനുഭവക്കുറിപ്പുകൾ ആരംഭിക്കുന്നത്. ഇന്നസെൻറ് എന്നാൽ ഇപ്പോൾ അർബുദത്തിനുള്ള ഒരു മരുന്നാണ് എന്ന് അദ്ദേഹം ആമുഖത്തിൽ കുറിച്ചു. അർബുദ രോഗികളിൽ പൊതുവെ കാണപ്പെടുന്ന വിഷാദം ഇന്നസെൻറിനെ ബാധിച്ചില്ല, ഒരുപക്ഷേ ഉള്ളുലച്ചിട്ടുണ്ടാകാമെങ്കിലും അത് പുറത്തു കാണിക്കാതെ സമർഥമായി അദ്ദേഹം അഭിനയിച്ചു.
‘കാൻസറും ഹൃദ്രോഗവുമെല്ലാം വന്നത് സത്യത്തിൽ കുടുംബക്കാർക്കൊരു അനുഗ്രഹമായി. അപ്പന് എന്തായിരുന്നെടോ അസുഖമെന്ന് കുറച്ചുകാലത്തിനുശേഷം ചോദിച്ചാൽ അവർക്ക് അന്തസ്സായി ഈ ഇംഗ്ലീഷ് രോഗങ്ങളുടെ പേര് പറയാം. അപ്പൻ വയറിളക്കം വന്നാണ് തട്ടിപ്പോയതെന്ന് പറഞ്ഞാൽ കുടുംബത്തിനുള്ള നാണക്കേട് ചില്ലറയാണോ? ഏതായാലും ഞാനായിട്ട് ആ നാണക്കേട് കുടുംബത്തിന് കൊടുത്തിട്ടില്ലെന്ന് അഭിമാനിക്കാം.’ തകർന്നുപോയേക്കാവുന്ന ഒരു സന്ദർഭത്തെ ഇതിലുമപ്പുറം എങ്ങനെയാണ് ചിരിച്ച് തോൽപിക്കുക.
‘നീയെനിക്ക് വല്ല വിലയും തന്നിട്ടുണ്ടോ? ഒന്നുമില്ലെങ്കിലും ഞാൻ കാൻസറല്ലേ, എന്നെ ഇങ്ങനെ കൊച്ചാക്കാമോ?’ തന്നെ നിസ്സാരനാക്കി നോക്കി ചിരിക്കുന്ന ഇന്നസെൻറിനോട് കാൻസർ പറയുന്നതായി സങ്കൽപിച്ചെഴുതുന്നു അദ്ദേഹം.
ആദ്യഘട്ടത്തിൽ തനിക്ക് രോഗം മാറിയതിന് ശേഷം ഭാര്യ ആലീസിനും അർബുദമാണ് എന്നറിഞ്ഞപ്പോൾ വീട്ടിൽ വന്ന അതിഥി പറഞ്ഞു ‘നിങ്ങടെ മനപ്പൊരുത്തമാണ് എല്ലാത്തിനും കാരണം. നിങ്ങൾക്ക് വന്ന പോലെ ആലീസിനും വന്നില്ലേ’ ഇന്നസെന്റിന്റെ മറുപടി ഇപ്രകാരമായിരുന്നു ‘അർബുദം വന്നത് ആലീസിനായത് നന്നായി. അടുത്ത വീട്ടിലെ ഏലിയാമ്മക്കാണെങ്കിലും നിങ്ങള്‍ ഇതുതന്നെ പറയില്ലേ’ -ആകെ തകർന്നിരിക്കുന്ന കുടുംബനാഥനിൽനിന്ന് പ്രതീക്ഷിക്കാവുന്ന തമാശയല്ല ഇത്.
‘‘ഞങ്ങൾക്ക് ഈ തരത്തിൽ മനസ്സിനെ പാകപ്പെടുത്തിയേ മതിയാകൂ. കാരണം ഞങ്ങൾക്ക് ജീവിതത്തെ തിരിച്ചുപിടിച്ചേ തീരൂ. യാതനയുടെ പുഴക്കക്കരെ ജീവിതത്തിെൻറ പച്ചപ്പ് കാത്തുനിൽക്കുന്നുണ്ട്. അത് ഞങ്ങൾക്ക് ആസ്വദിക്കണം’’ -ഇന്നസെന്റ് പറയുന്നു. ഈ പോസിറ്റിവിറ്റിക്ക് മുന്നിൽ ഏത് അർബുദവും ഒന്ന് പതറിപ്പോകും. തൊണ്ടക്കുഴിയെ കാർന്നുതിന്നുന്ന അർബുദത്തോട് മല്ലടിക്കുമ്പോഴും തമാശ പറയാൻ ഇന്നസെന്റിനെ പ്രേരിപ്പിച്ച കാഴ്ചപ്പാടിനെ കുറിച്ച് അദ്ദേഹം പറഞ്ഞത്, ‘മനുഷ്യനെ ചിരിപ്പിക്കുന്നവർക്ക് കരയാൻ അവകാശമില്ല’ എന്നാണ്. ചിരിയെകുറിച്ച് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടൊയിരുന്ന മലയാളത്തിന്റെ സ്വന്തം ഇന്നസെന്റ് ഇനിയില്ലെന്ന് ഓർക്കുമ്പോൾ അദ്ദേഹത്തെ സ്നേഹിച്ച, അടുത്ത അറിഞ്ഞ, ഓരോത്തരുടെയും ഉള്ളിൽ കണ്ണീരിെൻറ നനവ് പടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.