ഡോ. താജ് ആലുവയുടെ 'അസമത്വങ്ങളുടെ ആൽഗരിതം'
text_fieldsസമകാലിക ലോകത്തെ വിവിധ വിഷയങ്ങളെ ഏറക്കുറെ സമഗ്രമായി വിശകലനം ചെയ്യുന്ന പുസ്തകമാണ് ഡോ. താജ് ആലുവയുടെ അസമത്വങ്ങളുടെ ആൽഗരിതം. ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഓഗ്മെന്റഡ് റിയാലിറ്റിയും ഉപയോഗപ്പെടുത്തി സാങ്കേതികവിദ്യ അനുദിനം മുന്നോട്ടു കുതിക്കുമ്പോൾ കിതച്ചുപോകുന്ന ജനവിഭാഗങ്ങള്‍ ഏറെയുണ്ട്. 'ഡിജിറ്റല്‍ ഡിവൈഡ്' എന്ന ഓമനപ്പേരിട്ടുവിളിക്കുന്ന ഈ വിടവ്, യഥാ൪ഥ ലോകത്ത് അനീതിയുടെയും അസമത്വത്തിന്റെയും വിഷവിത്തുകള്‍ പാകിക്കൊണ്ടിരിക്കുന്നു. സമൂഹങ്ങള്‍ക്കിടയില്‍ ഭിന്നിപ്പും കലഹവും സൃഷ്ടിക്കുന്നതിനും പൗരാവകാശങ്ങളും മനുഷ്യാവകാശങ്ങളും നഗ്നമായി ലംഘിക്കുന്നതിനും സ്വേഛാധിപതികളും തീവ്രവലതുപക്ഷവും സാമൂഹിക മാധ്യമ ശൃംഖലകളുടെ ആല്‍ഗരിതത്തെ സമ൪ഥമായി ഉപയോഗപ്പെടുത്തി അധികാരക്കസേര ഉറപ്പിക്കുകയും ജനാധിപത്യമൂല്യങ്ങളെ ചവിട്ടിമെതിച്ചുകൊണ്ട് ദീ൪ഘകാലം അതില്‍ ഇരിപ്പുറപ്പിക്കുകയും ചെയ്തു പോരുന്നു. ഇത്തരം വിഷയങ്ങളാണ് പുസ്തകത്തിൽ പ്രതിപാദിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.