‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ മികച്ച വായനാനുഭവം- എ.ആർ. ഇൻഫന്റ്
text_fieldsബംഗളൂരു: അഡ്വ. സത്യൻ പുത്തൂരിന്റെ ‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ എന്ന പുസ്തകം കർണാടക മുൻ ഡി.ജി.പി എ.ആർ. ഇൻഫന്റ് പ്രകാശനം ചെയ്തു. ഇ.സി.എ ഹാളിൽ നടന്ന ചടങ്ങിൽ കർണാടക നായർ സർവിസ് സൊസൈറ്റി ചെയർമാൻ രാമചന്ദ്രൻ പലേരി പുസ്തകം ഏറ്റുവാങ്ങി.
കണ്ണൂർ ജില്ലയിലെ സംഘർഷഭരിതമായ പാനൂർ മേഖലയിൽ ജനിച്ചുവളർന്ന തന്റെ ബാല്യകാലം മുതലുള്ള അനുഭവങ്ങൾ നേരെ പറഞ്ഞുപോകുന്ന ഈ ആത്മകഥാഖ്യാനത്തിൽ കണ്ണൂരിലെ ഗ്രാമീണ ജീവിതത്തിന്റെ സംശുദ്ധിയിലേക്ക് അക്രമ രാഷ്ട്രീയത്തിന്റെ നിഴൽ പടരുന്നതിന്റെ നേർചിത്രങ്ങൾ ഉണ്ടെന്ന് എ.ആർ. ഇൻഫന്റ് അഭിപ്രായപ്പെട്ടു. സത്യസന്ധതയും ആത്മാർഥതയും അനുഭവങ്ങളുടെ സമൃദ്ധിയും തെളിഞ്ഞ ആഖ്യാനശൈലിയും കാരണം എന്റെ കണ്ണൂരും തോരാത്ത കണ്ണീരും മികച്ച വായനാനുഭവം ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ മലയാളി സംഘടനകളുടെ ഭാരവാഹികളും കലാസാഹിത്യ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
ന്യൂ ഡൽഹി ഫ്രീ തോട്ട് ബുക്സ് ചീഫ് എഡിറ്റർ മുഹമ്മദ് ഷാ അധ്യക്ഷ വഹിച്ചു. സിനിമ സംവിധായകൻ ബാബു പെരളശ്ശേരി, സാഹിത്യകാരന്മാരായ വിഷ്ണുമംഗലം കുമാർ, കെ. കവിത, സുധാകരൻ രാമന്തളി, ശാന്ത മേനോൻ, രമ പ്രസന്ന പിഷാരടി, വിവിധ മലയാളി സംഘടന നേതാക്കളായ ഗോപിനാഥ് വന്നേരി, എൻ. ആനന്ദൻ, രാജൻ ജേക്കബ് ഭാസ്കരൻ മാസ്റ്റർ, കെ.വി.പി സുലൈമാൻ, സുവർണ കർണാടക കേരളസമാജം സെക്രട്ടറി ശശിധരൻ, ബൈജു, ഇ.സി.എ പ്രസിഡന്റ് സഞ്ജയ് അലക്സ്, എ.വി. ആചാരി, ടി.കെ. രവീന്ദ്രൻ, ഹരികുമാർ, പ്രമോദ് കുമാർ, ബിനു തോമസ്, ആദിത്യ ഉദയ്, സുമേഷ്, കേരള സമാജം പ്രസിഡന്റ്, സി.പി. രാധാകൃഷ്ണൻ, സലിം ഒ.സി, എസ്.കെ. നായർ, എ.ആർ. രാജേന്ദ്രൻ, കൃഷ്ണകുമാർ, സനിൽ കുമാർ, സലിം, മനോഹരൻ, സുനീഷ്, എ.ആർ. രാജേന്ദ്രൻ, ഭാനു, ഡോ. ജിജോ, മെറ്റി ഗ്രേസ്, വർഗീസ്, എ.പി. നാണു, ശ്രീനാരായണ സമിതി ജനറൽ സെക്രട്ടറി സുധി തയ്യിൽ, സുനിൽ കുമാർ, ജേക്കബ് വർഗീസ്, അനിൽ കുമാർ, നകുൽ ബി.കെ, വിദ്യാധരൻ, സുഗുണ സുഭാഷ്, കലാകൈരളി പ്രസിഡന്റ് ഷൈജു ജോർജ്, അജിത്, ജോസഫ്, വി.എൻ. രാജു, ഗീതാ വിജയൻ, എസ്. സലിം കുമാർ എന്നിവർ ആശംസയർപ്പിച്ചു. സത്യൻ പുത്തൂർ മറുപടിപ്രസംഗം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.