പിതാവിന്റെയും മകളുടെയും പുസ്തകങ്ങൾ ഒരേ വേദിയില്‍ പ്രകാശനം ചെയ്തു
text_fieldsറിയാദ്: സൗദിയിൽ പ്രവാസിമലയാളികളായ പിതാവിന്റെയും മകളുടെയും പുസ്തകങ്ങൾ ഒരേ വേദിയിൽ പ്രകാശനം ചെയ്തു. സാമൂഹികപ്രവർത്തകനും എഴുത്തുകാരനുമായ എം.പി. ഷഹ്ദാന്റെ ആദ്യ കഥസമാഹരം ‘നോ മാൻസ് ലാൻഡ്’, മകൾ നൈറ ഷഹ്ദാന്റെ ഇംഗ്ലീഷ് കവിതസമാഹാരമായ ‘ട്രീ ഓഫ് ഗ്രോത്’ എന്നീ പുസ്തകങ്ങളാണ് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ആദ്യദിനത്തിൽ എഴുത്തുകാരനും ചിത്രകാരനുമായ മുക്താർ ഉദരംപൊയിൽ പ്രകാശനം ചെയ്തത്.
11 കഥകളടങ്ങുന്ന പുസ്തകമാണ് ‘നോ മാൻസ് ലാൻഡ്’. 10ാം ക്ലാസ് വിദ്യാർഥിയായ നൈറയുടെ ആദ്യ പുസ്തകമായ ‘ട്രീ ഓഫ് ഗ്രോത്തി’ൽ 22 കവിതകളാണ് അടങ്ങിയിട്ടുള്ളത്. എഴുത്തുകാരി എം.എ. ഷഹനാസ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് ഉടമ അനൂജ നായർ, സാമൂഹികപ്രവർത്തക താഹിറ കല്ലുമുറിക്കൽ, ഹരിതം ബുക്സ് ഉടമ പ്രതാപൻ തായാട്ട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഹരിതം ബുക്സ് ആണ് പ്രസാധകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.