‘അവസാനത്തെ ബോഗിയിൽ’: പുസ്തകപ്രകാശനം ഇന്ന്
text_fieldsനാദാപുരം: കവി ശ്രീനി എടച്ചേരിയുടെ രണ്ടാമത് കവിതസമാഹാരം ‘അവസാനത്തെ ബോഗിയിൽ’ പുസ്തക പ്രകാശനം ഞായറാഴ്ച വൈകീട്ട് മൂന്നിന് എടച്ചേരി കമ്യൂണിറ്റി ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ആലങ്കോട് ലീലാകൃഷ്ണൻ പുസ്തകം ടി.കെ. രാജന് നൽകി പ്രകാശനം നടത്തും. 59 കവിതകളാണ് പുസ്തകത്തിലുള്ളത്. സജീവൻ മൊകേരി അധ്യക്ഷത വഹിച്ചു. ഡോ. സോമൻ കടലൂർ പുസ്തകപരിചയം നടത്തും. എഴുത്തുകാരായ രാജേന്ദ്രൻ എടത്തുംകര, രാജൻ ചെറുവാട്ട്, ജയചന്ദ്രൻ മൊകേരി, ഡോ. ശശികുമാർ പുറമേരി എന്നിവർ സംസാരിക്കും.
വിജയ കലാവേദി ആൻഡ് ഗ്രന്ഥാലയം എടച്ചേരി നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കെ. ഹരീന്ദ്രൻ, രാധാകൃഷ്ണൻ എടച്ചേരി, കെ.ടി.കെ. പ്രേമൻ, ശ്രീനി എടച്ചേരി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.