Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_rightപു​സ്ത​ക​മേ​ള​യി​ൽ...

പു​സ്ത​ക​മേ​ള​യി​ൽ ഇ​ന്ന് ശ്രീ​പാ​ർ​വ​തി പ​ങ്കെ​ടു​ക്കും

text_fields
bookmark_border
പു​സ്ത​ക​മേ​ള​യി​ൽ ഇ​ന്ന് ശ്രീ​പാ​ർ​വ​തി പ​ങ്കെ​ടു​ക്കും
cancel
camera_alt

ശ്രീ​പാ​ർ​വ​തി  

മനാമ: ബി.കെ.എസ്-ഡി.സി അന്താരാഷ്ട്ര പുസ്തകമേളയുടെ എട്ടാം ദിവസമായ വ്യാഴാഴ്ച പ്രശസ്ത യുവ എഴുത്തുകാരി ശ്രീപാർവതി പങ്കെടുക്കും. രാത്രി എട്ടിന് നടക്കുന്ന പരിപാടിയിൽ പ്രവാസി എഴുത്തുകാരനായ ആദര്‍ശ് മാധവന്‍കുട്ടിയുടെ പുതിയ കഥാസമാഹാരമായ 'തിരുവനന്തപുരം ക്രൈം കഥകള്‍' എന്ന പുസ്തകം ശ്രീപാര്‍വതി പ്രകാശനം ചെയ്യും.

തുടർന്ന് എഴുത്തുകാരിയുമായുള്ള മുഖാമുഖവും സഹൃദയ നാടൻപാട്ട് സംഘം അവതരിപ്പിക്കുന്ന 'സൂര്യകാന്തിനോവ്' എന്ന നൃത്തശിൽപവും അരങ്ങേറും.കഴിഞ്ഞ ദിവസം നടന്ന മുഖാമുഖം പരിപാടിയിൽ പ്രശസ്ത എഴുത്തുകാരായ എം. മുകുന്ദനും ജോസ് പനച്ചിപ്പുറവും പങ്കെടുത്തു. കോവിഡ് സൃഷ്ടിച്ച രണ്ടു വർഷത്തെ മൗനത്തിനുശേഷം എന്തിനെയും ശബ്ദമുഖരിതവും ആഘോഷവുമാക്കുകയാണ് മലയാളികളെന്നും ഇതിന്റെ പ്രതിഫലനങ്ങൾ സാഹിത്യത്തിലും സിനിമ പോലുള്ള കലകളിലും ദൃശ്യമാണെന്നും എം. മുകുന്ദൻ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ആറു പതിറ്റാണ്ടായി മലയാള സാഹിത്യത്തിൽ നിറഞ്ഞു നിൽക്കുന്ന എഴുത്തുകാരനോടുള്ള ആദരസൂചകമായി എം. മുകുന്ദന്റെ പ്രശസ്തമായ 'ഡൽഹി' എന്ന കൃതിയുടെ നാടകാവിഷ്കാരവും അരങ്ങേറി. മനോഹരൻ പാവറട്ടിയുടെ സംവിധാനത്തിൽ സമാജം സ്കൂൾ ഓഫ് ഡ്രാമയും ചിൽഡ്രൻസ് വിഭാഗവും ചേർന്നാണ് കഥാകാരന്റെ സാന്നിധ്യത്തിൽ നാടകം അവതരിപ്പിച്ചത്.

പു​സ്ത​കോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ൽ പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രാ​യ എം. ​മു​കു​ന്ദ​നും ജോ​സ് പ​ന​ച്ചി​പ്പു​റ​വും പ​ങ്കെ​ടു​ക്കു​ന്നു

സമാജം ഫോട്ടോഗ്രഫി ക്ലബിന്റെ ആഭിമുഖ്യത്തിൽ അഞ്ചു ദിവസം നീളുന്ന ഫോട്ടോഗ്രഫി പ്രദർശനത്തിനും തുടക്കമായി. ബാബുരാജൻ ഹാളിലാണ് പ്രദർശനം. പുസ്തകമേളയോടനുബന്ധിച്ച് സമാജം മലയാളം പാഠശാല സംഘടിപ്പിക്കുന്ന കളറിങ് മത്സരം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.

അൽഫോൻസ് കണ്ണന്താനം

ആറു മുതൽ 10 വയസ്സു വരെയും 11 മുതൽ 15 വയസ്സു വരെയുമുള്ള കുട്ടികൾക്ക് രണ്ടു വിഭാഗങ്ങളിലായാണ് മത്സരം. സിവിൽ സർവിസ് ഉദ്യോഗസ്ഥൻ, കേന്ദ്രമന്ത്രി, പ്രഭാഷകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനായ അൽഫോൻസ് കണ്ണന്താനമാണ് വെള്ളിയാഴ്ചത്തെ മുഖ്യാതിഥി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrinInternational Book Fair
News Summary - International Book Fair
Next Story