പുസ്തക പ്രകാശനം: 'കടൽ ഒരു ഗാലക്സി'
text_fieldsകഴിഞ്ഞ ഷാർജ പുസ്തകമേളയിൽ പ്രകാശനംചെയ്ത ആദ്യ പുസ്തകമായ 'പുഴവിത്ത്' കവിത സമാഹാരത്തിനുശേഷം ഹാരിസ് യൂനുസ് പുറത്തിറങ്ങുന്ന 'കടൽ ഒരു ഗാലക്സി' എന്ന പുതിയ പുസ്തകത്തിൽ നാല് ശീർഷകങ്ങളായി ക്രമീകരിച്ച 51 കവിതകളാണുള്ളത്. രണ്ടുവർഷത്തിനിടെ എഴുതിയവയാണ് കവിതകൾ. പലവർണപ്പച്ചകൾ, ജൈവികത്തുടർച്ച, നോവൊഴിയാതെ, വാക്കുമുറിയും കാലം എന്നിവയാണ് ശീർഷകങ്ങൾ. പ്രകൃതിയാകെ കവിയുന്ന പച്ചയിൽ പലപ്പോഴായി അറിഞ്ഞ പ്രണയത്തിന്റെ ചിന്തുകളാണ് 'പലവർണപ്പച്ചകളി'ലെ 16 കവിതകൾ. തുടർന്നുവരുന്ന 'ജൈവികത്തുടർച്ച'യിലെ 22 കവിതകൾ ദൈനംദിന ജീവിതത്തിന്റെയും ഗൃഹാതുരനിമിഷങ്ങളുടെയും കൊളാഷ് ആണ്. കടന്നുവന്ന വഴികളിൽ പോറിയും മുറിഞ്ഞും ഇന്നും നോവുകളായി ശേഷിക്കുന്ന അനുഭവങ്ങളാണ് 'നോവൊഴിയാതെ'. അവസാനഭാഗമായ 'വാക്കുമുറിയും കാലം' യുദ്ധവും യുദ്ധസമാനമായ സമകാലവും പ്രക്ഷുബ്ധമാക്കിയ അന്തരീക്ഷത്തിൽനിന്ന് പിറവിയെടുത്തവയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.