കാട്ടാൽ പുസ്തകമേളക്ക് തുടക്കം
text_fieldsകാട്ടാക്കട: കാട്ടാക്കടയുടെ സാംസ്കാരികോത്സവമായ കാട്ടാൽ പുസ്തകമേള 2022ന് തുടക്കമായി. സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ
ചെയർമാൻ ഷാജി എൻ. കരുൺ കാട്ടാലിൽ ചുവട്ടിലെ കൽവിളക്കിൽ തിരിതെളിച്ചതോടെയാണ് പുസ്തകമേളക്ക് തുടക്കമായത്. ഐ.ബി. സതീഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു.
സർക്കാർ ചീഫ് വിപ്പ് പ്രഫ.എൻ. ജയരാജ് മുഖ്യാതിഥിയായി. ഗായിക കെ.എസ്. ചിത്ര, ജി. സ്റ്റീഫൻ എം.എൽ.എ, സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് അംഗം ഐ. സാജു, കാട്ടാക്കട പഞ്ചായത്ത് പ്രസിഡൻറ് കെ. അനിൽകുമാർ, മാറനല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് എ. സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
സംഘാടകസമിതി കൺവീനർ കെ. ഗിരി നന്ദി പറഞ്ഞു. 2022ലെ കാട്ടാൽ പുരസ്കാരം ഗായിക കെ.എസ്. ചിത്രക്ക് സമ്മാനിച്ചു. കാട്ടാൽ പത്രികയുടെ കെ.എസ്. ചിത്ര വിശേഷാൽ പതിപ്പ് പ്രഫ. എൻ. ജയരാജ് ഐ.ബി. സതീഷ് എം.എൽ.എക്ക് നൽകിയും കാട്ടാൽ പത്രിക 2022 സംവിധായകൻ ഷാജി എൻ. കരുൺ, ജി. സ്റ്റീഫൻ എം.എൽ.എക്ക് നൽകിയും പ്രകാശനം ചെയ്തു. തുടർന്ന് നിരവധി ഗായകരും നടീനടന്മാരും കലാകാരന്മാരും അണിനിരന്ന കൈരളി ചാനൽ സംഘടിപ്പിച്ച ഉത്സവ് 2022 മെഗാ ഇവൻറ് നടന്നു. പത്ത് ദിവസം നീളുന്ന കാട്ടാൽ പുസ്തകമേള മേയ് 27ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.