എഴുത്തുവഴികൾ പറയുന്ന രണ്ട് പുസ്തകങ്ങൾ...
text_fieldsമലയാള സാഹിത്യം അനുദിനം പുതിയ ഇടങ്ങൾ തേടി സഞ്ചരിക്കുകയാണ്. സാഹിത്യപ്രേമികൾ ഇൗ മാറ്റത്തിനു പിന്നാലെയാണ്. എന്നാൽ, എന്നും വായനക്കാർ തേടുന്നത് എഴുത്തിെൻറ ഇന്നലെകളാണ്. ഈ വഴിയെ സഞ്ചരിക്കുന്ന രണ്ട് പുസ്തകങ്ങളാണ് കുഞ്ഞിക്കണ്ണൻ വാണിമേലിെൻറ ``മലയാളത്തിലെ എഴുത്തുകാരികൾ'', ``പറഞ്ഞതിനപ്പുറം വളരുന്ന വാക്കുകൾ''(തെരഞ്ഞെടുത്ത ലേഖനങ്ങൾ) എന്നിവ. മലയാളത്തിെൻറ എഴുത്തുകാരികളെ സമഗ്രമായി പ്രതിപാദിക്കുന്ന കൃതിയാണ് ``മലയാളത്തിലെ എഴുത്തുകാരികൾ''. പെണ്ണെഴുത്ത് എന്ന വിളിപ്പേര് വരുന്നതിനു മുൻപ് തന്നെ മലയാള സാഹിത്യത്തിെൻറ മുൻനിരയിൽ ഇരുപ്പുറപ്പിച്ച എഴുത്തുകാരികൾ മുതൽ, പുതിയ കാലത്തിെൻറ പ്രതീകങ്ങൾ വരെ മലയാളത്തിെൻറ എഴുത്തുകാരികളിൽ നിറഞ്ഞു നിൽക്കുന്നു.
രാജ്യത്തെ ഇതര ഭാഷകളെ സംബന്ധിച്ച് മലയാള സാഹിത്യത്തിൽ സ്ത്രീ സാന്നിധ്യം എത്രമേൽ ശക്തമാണെന്ന് ബോധ്യപ്പെടാൻ സഹായിക്കുന്ന പുസ്തകമാണിത്. എല്ലാ എഴുത്തുകാരികളെയും ലളിതമായ ഭാഷയിൽ പരിചയപ്പെടുത്തുകയാണ്. സാഹിത്യ വിദ്യാർഥികൾക്ക് തീർച്ചയായും മുതൽകൂട്ടാണീ പുസ്തകം.
സാഹിത്യം വായനക്കാരെൻറ രുചിഭേദം പോലെ പലവഴിക്ക് സഞ്ചരിക്കുന്നതാണ്. ഒരാൾക്ക് ആവേശം നൽകുന്ന രചന തൊട്ടടുത്തിരിക്കുന്ന മറ്റൊരാളിൽ ചലനം സൃഷ്ടിക്കാനിടയില്ല. അതാണ്, സാഹിത്യ സൃഷ്ടികളുടെ സവിശേഷത. ``പറഞ്ഞതിനപ്പുറം വളരുന്ന വാക്കുൾ'' എന്ന പുസ്തകത്തിൽ കുഞ്ഞിക്കണ്ണൻ വാണിമേൽ മലയാളത്തിെൻറ പ്രിയപ്പെട്ട സാഹിത്യകാരൻ മാരുടെ വേറിട്ട രചനകളെ പരിചയപ്പെടുത്തുന്നു. കേവലം പുസ്തകത്തിലേക്ക് വാതിൽ തുറക്കുക മാത്രമല്ല, മറിച്ച് അതിെൻറ ആഴങ്ങളിലേക്ക് സഞ്ചരിക്കുകയാണ്. മലയാള പുതുകവിതയുടെ പുതിയ ആകാശവും ഭൂമിയും പരിചയപ്പെടുത്തുന്ന ലേഖനങ്ങളും ഈ സമാഹാരത്തിലുണ്ട്. സാഹിത്യവഴികളിൽ തെൻറതായ ഇടം കണ്ടെത്തിയ എഴുത്തുകാരനാണ് കുഞ്ഞിക്കണ്ണൻ വാണിമേൽ. സാഹിത്യത്തെ നെഞ്ചേറ്റുന്ന അധ്യാപകെൻറ മനസോടെ, എഴുത്തും വർത്തമാനവും തുടരുന്ന കുഞ്ഞിക്കണ്ണൻ വാണിമേൽ, ഓരോ രചനകളിലൂടെയും നിശബ്ദമായി മലയാള സാഹിത്യത്തിെൻറ വഴികളിൽ വെളിച്ചമാവുകയാണ്...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.