ഗ്രന്ഥശാലകൾ സമ്പൂര്‍ണമായി ഡിജിറ്റലാക്കും; സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന് 110 കോടിയുടെ ബജറ്റ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ലൈബ്രറികള്‍ സമ്പൂര്‍ണമായി കമ്പ്യൂട്ടര്‍വത്കരിക്കാൻ ലക്ഷ്യമിട്ട് സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ ബജറ്റ്. 110 കോടി രൂപ വരവും വിവിധ പദ്ധതികളിലൂടെ അത്രതന്നെ ചെലവും പ്രതീക്ഷിക്കുന്നതാണ് 2023-24 ബജറ്റ്. 1000 ലൈബ്രറികള്‍ക്ക് സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നേരിട്ട് കമ്പ്യൂട്ടര്‍ അനുവദിക്കും. വിജ്ഞാന വികസന ജാഥയും ഈ വര്‍ഷം സംഘടിപ്പിക്കും. ഗ്രന്ഥശാലകളില്‍ ബാലവേദികളും വനിത വേദികളും സജീവമാക്കുന്നതിന്റെ ഭാഗമായി എല്ലാ ലൈബ്രറികളിലും മെന്റര്‍മാരെ ചുമതലപ്പെടുത്തി താലൂക്ക് അടിസ്ഥാനത്തില്‍ പരിശീലനം നല്‍കും.
ലൈബ്രറികളെ സ്ത്രീ സൗഹൃദമാക്കും. സര്‍ക്കാറിന്റെ കായികനയത്തിന് അനുസൃതമായി ഗ്രന്ഥശാലകളില്‍ കായിക ക്ലബ്, എല്ലാ ലൈബ്രറികളിലും റീഡിങ് തിയറ്റര്‍ എന്നിവ ഈ വര്‍ഷത്തെ പദ്ധതികളാണ്. ലൈബ്രറി സോഫ്റ്റ്വെയര് എല്ലാ ഗ്രന്ഥശാലകളിലും എത്തിക്കും. ലൈബ്രറി കൗണ്‍സിലിന്റെ മുഖപത്രമായ ഗ്രന്ഥാലോകത്തിന്റെ 75ാം വാര്‍ഷികം വിപുലമായി ആഘോഷിക്കും.
വൈസ് പ്രസിഡന്റ് എ.പി. ജയന്‍ ബജറ്റ് അവതരിപ്പിച്ചു. സംസ്ഥാന എക്‌സി. അംഗം കെ. ചന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷതവഹിച്ചു. ജോയന്റ് സെക്രട്ടറി മനയത്ത് ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. സെക്രട്ടറി വി.കെ. മധു പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.