‘എന്റെ വഴികളെ നിങ്ങൾ എന്തിനാണ് ഇത്ര ഭയക്കുന്നത്?’, ‘കാലാന്തരം’; മാധ്യമം ബുക്സ് പ്രസിദ്ധീകരിക്കുന്ന പുതിയ പുസ്തകങ്ങളുടെ പ്രകാശനം നാളെ
text_fieldsതിരുവനന്തപുരം: മാധ്യമം ബുക്സ് പ്രസിദ്ധീകരിച്ച പുതിയ പുസ്തകങ്ങൾ നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ശനിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് വേദി നാലിൽ പ്രകാശനം ചെയ്യും.
മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ പ്രേംചന്ദിന്റെ ഓർമക്കുറിപ്പുകളുടെ സമാഹാരമായ 'കാലാന്തരം', ഇന്ത്യൻ ഭരണകൂടത്തിന്റെ നിഷ്ഠൂരതകൾക്ക് രക്തസാക്ഷിയായ സാമൂഹ്യ പ്രവർത്തകനും കവിയും സാംസ്കാരിക പ്രവർത്തകനുമായ പ്രഫ. ജി.എൻ. സായിബാബയുടെ തടവറയിൽ നിന്നുള്ള കവിതകളുടെയും കത്തുകളുടെയും സമാഹാരമായ 'എന്റെ വഴികളെ നിങ്ങൾ എന്തിനാണ് ഇത്ര ഭയക്കുന്നത്?' എന്നീ കൃതികളാണ് പ്രകാശനം ചെയ്യപ്പെടുന്നത്.
ശ്രീകുമാരൻ തമ്പി, സാവിത്രി രാജീവൻ, എം.ജി. രാധാകൃഷ്ണൻ, പി.കെ. പാറക്കടവ്, പ്രേംചന്ദ്, മാധ്യമം സി.ഇ.ഒ പി.എം. സാലിഹ് തുടങ്ങിയവർ പങ്കെടുക്കും. പുസ്തകോത്സവത്തിലെ എ-222 നമ്പർ സ്റ്റാളിൽ മാധ്യമം ബുക്സിന്റെ പുസ്തകങ്ങൾ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.