വായനയിൽ വഴിത്തിരിവായി മാധ്യമം ബുക്സ് ഒരുങ്ങുന്നു
text_fieldsകോഴിക്കോട്: കേരളീയ വൈജ്ഞാനിക മണ്ഡലത്തിലേക്ക് 'മാധ്യമം' കുടുംബത്തിൽനിന്ന് ഒരു സംഭാവനകൂടി. മലയാളി വായന സംസ്കാരത്തെയും സാമൂഹിക- സാംസ്കാരിക രംഗത്തെയും പല രീതിയിൽ മാറ്റിമറിച്ച മാധ്യമം പുസ്തക പ്രസാധന രംഗത്തേക്ക് ചുവടുവെക്കുന്നു. 'മാധ്യമം ബുക്സ്' എന്ന പുതിയ സംരംഭത്തിന് ഒക്ടോബർ രണ്ടിന് തിരുവനന്തപുരത്ത് തുടക്കമാകും. സാമൂഹിക പ്രവർത്തകനും മഹാത്മഗാന്ധിയുടെ പേരമകനുമായ തുഷാർ എ. ഗാന്ധി ഉദ്ഘാടനം ചെയ്യും.
രാജ്മോഹൻ ഗാന്ധിയുടെ 'ഗാന്ധി, നെഹ്റു: ആക്ഷേപങ്ങൾക്ക് ഒരു മറുപടി 'യടക്കം രണ്ട് പ്രിൻറിങ് പുസ്തകങ്ങളും 10 ഒാൺലൈൻ ഇ -ബുക്സുമാണ് ആദ്യം പുറത്തിറങ്ങുക. സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ഉദ്ഘാടന പരിപാടിയിൽ പെങ്കടുക്കും. വായനയെ ഗൗരവവും അർഥപൂർണവുമായ തലങ്ങളിലേക്ക് വികസിപ്പിക്കുക എന്ന ഉദ്ദേശ്യത്തിലാണ് 'മാധ്യമം ബുക്സ്' തുടങ്ങുന്നത്. വൈവിധ്യമായ ആശയങ്ങളുടെ ആദാന-പ്രദാന വേദികൂടിയായിരിക്കും ഇത്.
സാഹിത്യം, ചരിത്രം, രാഷ്ട്രീയം, സാമ്പത്തിക ശാസ്ത്രം, കല തുടങ്ങി വ്യത്യസ്ത മേഖലകളിലെ പുതുചലനങ്ങൾ അടയാളപ്പെടുത്തുന്ന പുസ്തകങ്ങൾ വൈകാതെ പുറത്തിറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.