മത്സരപ്പരീക്ഷകളിലെ നല്ല മലയാളം
text_fieldsനല്ല മലയാളം പരീക്ഷാർഥികൾക്ക്
വട്ടപ്പറമ്പിൽ പീതാംബരൻ
ചിന്ത പബ്ലിഷേഴ്സ്
വില- 310
പേജ്-248
മത്സരപ്പരീക്ഷകൾക്കുള്ള റഫറൻസ് ഗ്രന്ഥം. തെറ്റു കൂടാതെ ഭാഷ ഉപയോഗിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ. കെ.എ.എസ് പരീക്ഷ, സിവിൽ സർവിസ് പരീക്ഷകൾ (ഉദ്യോഗാർഥികൾക്കുള്ള എല്ലാ പരീക്ഷകളും) എന്നിവയിൽ പങ്കെടുക്കുന്നവർക്കും അധ്യാപകർക്കും വിദ്യാർഥികൾക്കും മാധ്യമപ്രവർത്തകർക്കും മലയാളികളായ എല്ലാവർക്കും പ്രയോജനപ്പെടുന്ന ഗ്രന്ഥം.
ഓരോരുത്തരും പിറന്നുവീഴുന്ന ഭാഷയായിട്ടും മലയാളിക്ക് അവന്റെ മാതൃഭാഷയോട് ഇഴയടുപ്പം അത്രക്ക് പോരെന്ന പ്രതിസന്ധി ഏറെയായി നമ്മെ അലട്ടുന്നതാണ്. വലിയ ലോകങ്ങൾ തേടുന്നവർ പലപ്പോഴും സ്വന്തം വാമമൊഴിയെയും വരമൊഴിയെയും വിസ്മരിച്ചുനിൽക്കുന്നത് തുടർക്കഥയാകുേമ്പാഴും പരിഹാരം ചെയ്യേണ്ടവർ കണ്ണടച്ചുകിടക്കുന്ന കാഴ്ച. അതിനെ എങ്ങനെ തിരിച്ചുപിടിക്കുമെന്ന വലിയ ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ലളിതമായ ശ്രമമാണ് വട്ടപ്പറമ്പിൽ പീതാംബരന്റെ നല്ല മലയാളം എന്ന കൃതി. മലയാളത്തെ സ്നേഹിക്കുന്നവർക്കു വേണ്ടിയുള്ളതാണ് ഈ പുസ്തകമെന്ന് ആമുഖമായി ഗ്രന്ഥകാരൻ പറഞ്ഞുവെക്കുന്നു.
ഒരു സംഭവം പറഞ്ഞാണ് പുസ്തകം തുടങ്ങുന്നതുതന്നെ. നമ്മുടെ തലസ്ഥാന നഗരത്തിെൻറ ഭാഗമായ ഒരിടത്ത് വിദ്യാർഥികൾ പള്ളിക്കൂടം വിട്ടിറങ്ങുേമ്പാൾ മലയാളത്തിലെഴുതിയ ബോർഡുകൾ വായിക്കാനറിയാതെ തെക്കുവടക്ക് നടക്കുന്നതുകണ്ട് അവരെ സഹായിക്കേണ്ടിവന്ന വേദന ലോകത്തോടു പങ്കുവെച്ച മറ്റൊരു വിദ്യാർഥിയുടെ അനുഭവം. ഇത് ശരിയാകുമോ എന്ന് ചോദിക്കാൻ വരട്ടെ. മാതൃഭാഷ മറന്നുപോയ മലയാളിക്കായി സർക്കാർ ചെലവിൽ മലയാളം പള്ളിക്കൂടം സ്ഥാപിച്ച നാടാണ് നമ്മുടെത്. അതും ഇതേ തിരുവനന്തപുരത്ത്.
അതിനാൽ, മലയാളം നമ്മുടെ ഒന്നാം പരിഗണനയിൽ വരണമെന്നും ശുദ്ധഭാഷ എല്ലാവരുടെതുമാകണമെന്നും ഗ്രന്ഥകാരൻ പറഞ്ഞുവെക്കുന്നു. സിവിൽ സർവിസ്, കെ.എ.എസ് തുടങ്ങി വലുതും ചെറുതുമായ പൊതുപരീക്ഷകളിൽ പങ്കെടുക്കുന്നവർക്കും അധ്യാപകർ, വിദ്യാർഥികൾ, മാധ്യമപ്രവർത്തകർ തുടങ്ങി എല്ലാ മേഖലകളിലുമുള്ളവർക്കും പ്രയോജനപ്പെടുംവിധമാണ് വിഷയാവതരണ രീതി. ഭാഷയെ പൊതുവായും സവിശേഷമായും പരിചയപ്പെടുത്തി തുടക്കമിടുന്ന പുസ്തകം മലയാളത്തിലെ അക്ഷരങ്ങളുടെ എണ്ണം, സ്വരങ്ങളും വ്യഞ്ജനങ്ങളും എന്നിങ്ങനെ പ്രാഥമികമായ വിവരങ്ങളും പരിചയപ്പെടുത്തുന്നു. ഇന്ന് ശുഷ്ക്കമായിപ്പോയെങ്കിലും മുമ്പ് കേരള സിലബസിൽ വ്യാകരണ പഠനം എത്ര സൂക്ഷ്മമായി കൈകാര്യം ചെയ്തുവെന്നതും ഇവിടെ വായിക്കാം. വാമൊഴിയും വരമൊഴിയും സാമാന്യം ദീർഘമായി പുസ്തകം കൈകാര്യം ചെയ്യുന്നുണ്ട്. വാക്കുകളിലെ ശരിയായ പ്രയോഗങ്ങൾ, പിഴകൾ എന്നിവ ഇതുവഴി അടുത്തറിയാം.
നിർബന്ധമായും നാം ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട വ്യാകരണ നിയമങ്ങൾ പിശുക്കില്ലാതെ ഉദാഹരണങ്ങൾ സഹിതം ഗ്രന്ഥം പരിചയപ്പെടുത്തുന്നു. പരീക്ഷ കൂടി കണക്കിലെടുത്തുള്ള രചനയായതിനാൽ ഉപയോഗത്തിലുള്ള അബദ്ധങ്ങൾ ഓരോന്നായി അവതരിപ്പിച്ച് ശരി പറഞ്ഞുതരുന്നത് ആർക്കും പ്രയോജനപ്പെടും. 'പദശുദ്ധി'യെന്ന ഒരു അധ്യായം തന്നെയുണ്ട്. നിത്യജീവിതത്തിലെ തെറ്റുകൾ ആവർത്തിക്കപ്പെടാതിരിക്കാൻ ശരി മാത്രമേ ഇതിൽ നൽകിയിട്ടുള്ളൂ. 'സമാന പദങ്ങൾ' പരിചയപ്പെടുത്തുന്നത് ഉച്ചാരണ സാമ്യമുള്ള വാക്കുകളും അവക്കിടയിലെ അർഥ വൈവിധ്യവും. പര്യായപദങ്ങൾ, നാനാർഥങ്ങൾ, എതിർലിംഗം, വിപരീത പദങ്ങൾ, ൈശലികൾ, പഴഞ്ചൊല്ലുകൾ എന്നിങ്ങനെ നിത്യജീവിതത്തിലും രചനാവേളകളിലും ഏറെ പ്രയോജനപ്പെടുന്നവയുമുണ്ട്. അവസാന ഭാഗത്ത് കുറെക്കൂടി പരീക്ഷാർഥികൾക്ക് സഹായകരമാകും വിധമാണ് രചന. ഒറ്റപ്പദമാക്കുക, ചേർത്തെഴുത്തും പിരിച്ചെഴുത്തും, വചനം, അവധാരണം തുടങ്ങിയവ ഉദാഹരണം.
മലയാളിക്ക് മലയാളത്തോട് ചേർന്നുനിൽക്കാൻ ഒരു അവസരംകൂടി നൽകുന്നു, 'നല്ല മലയാളം'. അയൽ സംസ്ഥാനങ്ങളിലുള്ളവരൊക്കെയും സ്വന്തം മാതൃഭാഷയെ എത്രകണ്ട് പ്രണയിക്കുന്നുവെന്ന് അടുത്തറിഞ്ഞ് മലയാളത്തെ നമുക്കും വരിക്കാൻ ഗ്രന്ഥം ഒരു അവസരമാകട്ടെ.
l
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.