എൻ.എം. ശരീഫ് മൗലവി തലമുറകളുടെ രാജശിൽപി' പ്രകാശനം ചെയ്തു
text_fieldsമങ്കട (മലപ്പുറം): മത, സാംസ്കാരിക, വൈജ്ഞാനിക മേഖലകളിൽ കൈയൊപ്പ് ചാർത്തിയ തിരൂർക്കാട് ഇലാഹിയ കോളജ് സ്ഥാപനങ്ങളുടെ മേധാവിയും നുസ്റത്തുൽ ഇസ്‌ലാം ട്രസ്റ്റ് സ്ഥാപക ചെയർമാനുമായിരുന്ന എൻ. മുഹമ്മദ് ശരീഫ് മൗലവിയുടെ ജീവിതം പറയുന്ന 'എൻ.എം. ശരീഫ് മൗലവി തലമുറകളുടെ രാജശിൽപി' ഓർമ പുസ്തകം ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് ഓൺലൈൻ ചടങ്ങിൽ പ്രകാശനം ചെയ്തു.
ഐ.പി.എച്ച് കേരള ചീഫ് എഡിറ്റർ വി.എ. കബീർ ആദ്യ പ്രതി ഏറ്റു വാങ്ങി. വിദ്യാഭ്യാസ പുരോഗതിക്കായി പുതിയ ചിന്തകളും കർമങ്ങളും ആവിഷ്കരിച്ച് മുന്നിൽ നടന്ന ശരീഫ് മൗലവിയെ പോലെയുള്ളവർക്ക് തുടർച്ചകളുണ്ടാവേണ്ടതുണ്ടെന്ന് എം.ഐ. അബ്ദുൽ അസീസ് പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ സെക്രട്ടറി ജനറൽ ടി. ആരിഫലി, പി.കെ. ജമാൽ, പി.എ.എം. ഹാരിസ്, എം.ടി. അബൂബക്കർ, പി.എം.എ. ഖാദർ, പി. അലവിക്കുട്ടി, ഡോ. കെ.പി. ഷംസുദ്ദീൻ, അനസ് മൻസൂർ എന്നിവർ സംസാരിച്ചു.
മുജീബുറഹ്മാൻ സ്വാഗതവും യൂസുഫലി പാണ്ടിക്കാട് നന്ദിയും പറഞ്ഞു. പി. അമീെൻറ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ ഫാദിയ മുഹ്സിൻ ആദരഗാനമാലപിച്ചു. ശരീഫ് മൗലവിയെക്കുറിച്ച് ഡോക്യുമെൻററി 'ഓർമത്തുടിപ്പുകൾ' പ്രദർശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.