പ്രവാസകാലത്ത് പിറന്ന 'പൊക്കിൾക്കൊടിയുടെ ഭൂപടം'
text_fields30 വർഷം പിന്നിടുന്ന പ്രവാസ ജീവിതത്തിനിടയിൽ ഇസ്മയിൽ കൂളത്ത് എഴുതിയ ആദ്യ കഥാസമാഹാരമാണ് 'പൊക്കിൾക്കൊടിയുടെ ഭൂപടം'. കാലത്തെയും ചരിത്രത്തെയും രേഖപ്പെടുത്തുന്ന 13 കഥകൾ. ഷാർജയിൽ ആഭരണ നിർമാണശാല നടത്തുന്ന കഥാകൃത്തിന്റെ കഥകൾക്ക് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സി. രാധാകൃഷ്ണന്റെ അവതാരികയിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു: 'മഹാസങ്കടങ്ങളുടെ തേനീച്ചക്കൂട്ടിൽനിന്ന് ഇറ്റുവീഴുന്ന അമൃതകണങ്ങളാണ് ഈ കഥകൾ'. സൈകതം ബുക്സാണ് പ്രസാധകർ. നവംബർ നാലിന് വൈകീട്ട് 6.30ന് ഷാർജ പുസ്തകോത്സവവേദിയിൽ കഥാകൃത്ത് കെ.പി. രാമനുണ്ണി മാധ്യമപ്രവർത്തകൻ സാദിഖ് കാവിലിന് പുസ്തകം നൽകി പ്രകാശനംചെയ്യും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.