പുസ്തകങ്ങൾ നന്മയിലേക്ക് വഴിനടത്തും -രമേശ് ചെന്നിത്തല
text_fieldsമസ്കത്ത്: മികച്ച പുസ്തകങ്ങൾ കാലത്തെ പുരോഗതിയിലേക്കും നന്മയിലേക്കും വഴിനടത്തുമെന്ന് മുൻ മന്ത്രി രമേശ് ചെന്നിത്തല എം.എൽ.എ. ഷാർജ അന്തർദേശീയ പുസ്തകമേളയിൽ ഒമാനിലെ സാമൂഹിക പ്രവർത്തകനായ സിദ്ദീഖ് ഹസ്സന്റെ '100 നവോത്ഥാന നായകർ'എന്ന പുസ്തകം കോൺഗ്രസ് നേതാവും യു.ഡി.എഫ് കൺവീനറുമായ എം.എം. ഹസന് നൽകി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. വരും തലമുറക്ക് നൽകിയ വലിയൊരു സംഭാവനയാണ് ഈ പുസ്തകമെന്ന് ചടങ്ങിൽ സംബന്ധിച്ച യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ പറഞ്ഞു.
നേരത്തെ ഐ.എം. വിജയൻ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാമിനു നൽകി പുസ്തകം പരിചയപ്പെടുത്തി. ചടങ്ങിൽ റീജൻസി ഗ്രൂപ് ചെയർമാൻ ഷംസുദ്ദീൻ ബിൻ മൊഹ്ദീൻ മുഖ്യാതിഥിയായി. ശങ്കരാചാര്യർ മുതൽ ഖദീജ പനവേലിൽ വരെയുള്ള നായകരെ ചിത്രീകരിക്കുന്ന ഈ കൃതി കുട്ടികൾ നിർബന്ധമായും വായിക്കേണ്ടതാണെന്ന് വി.ടി. ബൽറാം പറഞ്ഞു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ. റഹീം അധ്യക്ഷത വഹിച്ചു. പ്രമുഖ പ്രവാസി വ്യവസായി വി.ടി. സലിം, ലിപി അക്ബർ, സജീദ് ഖാൻ പനവേലിൽ, മൻസൂർ പള്ളൂർ, ഡോ. ജോൻസൻ, പുന്നക്കൻ മുഹമ്മദലി തുടങ്ങിയവർ സംസാരിച്ചു. പുസ്തകം അടുത്തമാസം ഒമാനിലെ സൗഹൃദ സദസ്സിൽ പ്രകാശനം ചെയ്യും. പ്രമുഖരെ പങ്കെടുപ്പിച്ച് ചർച്ച നടത്തുമെന്ന് ഗ്രന്ഥകാരനായ സിദ്ദീഖ് ഹസ്സൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.