15 പ്രണയജോടികൾ ചേർന്നൊരു പുസ്തക പ്രകാശനം
text_fieldsകൊടുങ്ങല്ലൂർ: 15 പ്രണയജോടികൾ ചേർന്നൊരു പുസ്തക പ്രകാശനം. കവി ബക്കർ മേത്തലയുടെ 'പ്രണയത്തിെൻറ ഉന്മത്ത ഗീതങ്ങൾ' പ്രണയ കവിതാസമാഹാരം വിവിധ തലമുറകളിലെ 15 ദമ്പതികൾ പുറത്തിറക്കിയ ചടങ്ങ് ഹൃദ്യവും പ്രണയാതുരവുമായ അനുഭവമായി. ഭരണകൂടവും സമൂഹവും പ്രണയവിരുദ്ധമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് അതിനെ പ്രണയോത്സവങ്ങൾ കൊണ്ട് മറികടക്കേണ്ടതുണ്ടെന്നും 15 പ്രണയജോടികൾ ചേർന്ന് നടത്തുന്ന ഈ പുസ്തക പ്രകാശനം ആ നിലക്ക് പ്രസക്തമാണെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത മലയാള സർവകലാശാല സ്കൂൾ ഓഫ് ലിറ്ററേച്ചർ സ്റ്റഡീസ് ഡയറക്ടർ ഡോ. രോഷ്നി സ്വപ്ന പറഞ്ഞു. റജില ഷെറിൻ അധ്യക്ഷത വഹിച്ചു.
കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൻ ഷിനിജ പങ്കാളി മഹേഷിനൊപ്പവും ഡോ. രോഷ്നി സ്വപ്ന നാടകനടനും സംവിധായകനുമായ എമിൽ മാധവിനൊപ്പവും കൊടുങ്ങല്ലൂർ നഗരസഭ മുൻ ചെയർമാൻ സി.സി. വിപിൻ ചന്ദ്രൻ അഡ്വ. രമ്യയോടൊപ്പവും ചടങ്ങിൽ പങ്കെടുത്തു. കോൺഗ്രസ് നേതാവ് സാബുവും ഭാര്യ ഫെബിന അബ്ദുൽ കാദറും ഡി.വൈഎഫ്.ഐ നേതാവും എഴുത്തുകാരനുമായ ആർ.എൽ. ജീവൻ ലാലും പി.ആർ. ഷെഹനയും ചടങ്ങിൽ ഉണ്ടായിരുന്നു. സാംസ്കാരിക പ്രവർത്തകൻ യു.ടി. പ്രേംനാഥ് നിമയോടൊപ്പവും കവി അലി കറുകശ്ശേരി ഗൗരിയോടൊപ്പവുമാണ് ചടങ്ങിനെത്തിയത്.
കൊടുങ്ങല്ലൂർ നഗരസഭ കൗൺസിലർമാരായ അഡ്വ. ദിനൽ ജിമിതയോടൊപ്പവും പി.എൻ. വിനയചന്ദ്രൻ ശാലിനിയോടൊപ്പവും പ്രകാശനത്തിെൻറ ഭാഗമായി. ഋതുപർണ, ജിൻഷ എന്നിവരോടൊപ്പം യഥാക്രമം നാടകപ്രവർത്തകരായ നിതിൻ ശ്രീനിവാസനും രാജേഷ് നാരായണനും പ്രകാശനത്തിൽ പങ്കാളികളായി. കണ്ണൻ സിദ്ധാർഥ് ശ്രീപ്രിയയോടൊപ്പവും ഫോട്ടോഗ്രാഫർ ഹാഷിം ജിക്കുവിനോടൊപ്പവും പുസ്തകം പ്രകാശിപ്പിച്ചു. അൽത്താഫ് മുഹമ്മദ് കവിതകൾ അവതരിപ്പിച്ചു.
ബക്കർ മേത്തല സ്വാഗതവും ഇ.എ. അബ്ദുൽ കരീം നന്ദിയും പറഞ്ഞു. നെജില ഷെറിൻ പഠനം നിർവഹിച്ച സമാഹാരം പ്രിൻറ് ഹൗസാണ് പ്രസിദ്ധീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.