ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം
text_fieldsവായന വിചാരം
ഷാർജ: അനീഷ.പിയുടെ 'ദൈവം വന്നിട്ട് പോയപ്പോൾ' എന്ന കവിത സമാഹാരത്തിന്റെ വായനാനുഭവം പുസ്തകമേളയിലെ റൈറ്റേഴ്സ് ഫോറത്തിൽ സംഘടിപ്പിച്ചു. വായന വിചാരം എന്ന പേരിൽ നടന്ന പരിപാടിയിൽ കവികളായ മുരളി മംഗലത്ത്, പി. ശിവപ്രസാദ്, സൈഫുദ്ദീൻ തൈക്കണ്ടി, കെ.പി. റസീന, എം.ഒ. രഘുനാഥ്, എഴുത്തുകാരനായ വെള്ളിയോടൻ എന്നിവർ സംസാരിച്ചു. അനീഷ മറുപടി പ്രസംഗം നടത്തി. സുമയ്യ അവതരണം നടത്തി.
പുസ്തകമേളയിലെ റൈറ്റേഴ്സ് ഫോറത്തിൽ സംഘടിപ്പിച്ച അനീഷ പി. യുടെ 'ദൈവം വന്നിട്ടുപോയപ്പോൾ' എന്ന കവിത സമാഹാരത്തിന്റെ വായന വിചാരം ചടങ്ങ്
സി.എച്ച്. മുഹമ്മദ് കോയ- അറിയാത്ത കഥകൾ പ്രകാശനം നാളെ
ഷാർജ: 'സി.എച്ച്. മുഹമ്മദ് കോയ- അറിയാത്ത കഥകള്' പുസ്തകം ശനിയാഴ്ച പുസ്തകോത്സവ നഗരിയിലെ ഇന്ത്യൻ അസോസിയേഷൻ പവിലിയനിൽ പ്രകാശനം ചെയ്യും. മുൻ മുഖ്യമന്ത്രിയായ സി.എച്ച്. മുഹമ്മദ് കോയയുടെ അഭിഭാഷകനായ അഡ്വ. വി.കെ. ബീരാനാണ് പുസ്തകം രചിച്ചത്.
രമേശ് ചെന്നിത്തല പ്രകാശനം നിർവഹിക്കുന്ന പുസ്തകം കെ.എം.സി.സി നേതാക്കളായ ഷംസുദ്ധീൻ ബിൻ മുഹ്യുദ്ദീൻ, പുത്തൂർ റഹ്മാൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങും. ചടങ്ങിൽ സൈനുൽ ആബിദീൻ അധ്യക്ഷത വഹിക്കും. നവാസ് പൂനൂർ, ഷാജഹാൻ മാടമ്പാട് എന്നിവർ പുസ്തകം പരിചയപ്പെടുത്തി സംസാരിക്കും. ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് അഡ്വ. വൈ.എ റഹീം, യു.എ.ഇ കെ.എം.സി.സി ജന. സെക്രട്ടറി അനവർ നഹ, അഡ്വ. ഹാരിസ് ബീരാൻ എന്നിവർ സംബന്ധിക്കും.
റൈറ്റേഴ്സ് ഫോറത്തിൽ ഇന്ന്
4.00: പുസ്തക പ്രകാശനം: ആതിരവിൻ മൊഴി -ശിവമണി നടരാജൻ
4.30: തീസിസ് -ഷെമി
5.00: മക്കൾ മനം കവർന്ത -മുഹമ്മദ് മൊയ്ദീൻ
5.30: പ്രോഫറ്റ് മുഹമ്മദ് ബയോഗ്രഫി -ആയിഷ ബിൻത് അബ്ദുല്ല
6.00: വിജയത്തിന്റെ കൽപടവുകൾ, യാത്രയയപ്പ് -ഡോ. ഹസീന ബീഗം, നൗഷാദ് അരീക്കോട്
6.30: ലഹരിയുടെ മുറിവേറ്റവന്റെ കുമ്പസാരം -പി.കെ. അനിൽകുമാർ
7.00: ദ പെർഫക്ട് മാൻ, വിൻഡോസ് ആൻഡ് ദ വൈൻ, അവൾ ഭാമ, പ്രളയം -അനൂജ നായർ
7.30: ആയിഷ -സുലൈമാൻ മതിലകം
8.00: പച്ച മഞ്ഞ ചുവപ്പ് -ടി.ഡി. രാമകൃഷ്ണൻ
8.30: പോക്കുവെയിലിന്റെ സൂര്യകാന്തിപ്പൂ -സമദാനി
9.00: ഗൾഫ് ഫോക്കസ് -ഇ.എം. അഷ്റഫ്
9.30: സ്നേഹ സൂര്യൻ, നിങ്ങളുടെ മക്കളെ അറിയാൻ -നവാസ് പൂനൂർ, എം.എ. സുഹൈൽ
10.00: യു.എ. ബീരാൻ ബയോഗ്രഫി -ബഷീർ രണ്ടത്താണി
10.30: കേരളത്തിലെ 100 നവോത്ഥാന നായകർ, ഓക്സിജൻ -സിദ്ദീഖ് ഹസൻ പള്ളിക്കര, സുനിൽ വെഞ്ഞാറമൂട്
ഐ.പി.എച്ച് പ്രസിദ്ധീകരിച്ച പ്രഫ. മുസ്തഫ കമാൽ പാഷയുടെ ജീവചരിത്രം 'ഞാൻ തെരഞ്ഞെടുത്ത എന്റെ ജീവിതം' ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, ഷാർജ പുസ്തകമേള എക്സിക്യൂട്ടിവ് അഫയേഴ്സ് മോഹൻ കുമാറിന് നൽകി പ്രകാശനം ചെയ്യുന്നു
എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ കെ.വി. നദീറിന്റെ പുസ്തകം 'വീടുപോലൊരാൾ' കെ.പി. രാമനുണ്ണി പ്രകാശനം ചെയ്യുന്നു
ഇസ്മായിൽ കൂളത്ത് രചിച്ച 'പൊക്കിൾകൊടിയുടെ ഭൂപടം' പ്രകാശനം കെ.പി. രാമനുണ്ണി കെ.പി.കെ. വേങ്ങരക്ക് നൽകി നിർവഹിക്കുന്നു
മൻസൂർ പള്ളൂരിന്റെ 'ആരാണ് ഭാരതീയൻ' ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് വൈ.എ. റഹീമിന് നൽകി പ്രകാശനം ചെയ്യുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.