ഷുഐബ് അക്തറും ഇബ്രാഹിമോവിച്ചും ഇന്ന് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ
text_fieldsഷാർജ: പാക് പേസ് ബൗളർ ഷുഐബ് അക്തറും സ്വീഡിഷ് ഫുട്ബാൾ താരം സ്ലാറ്റൻ ഇബ്രാഹിമോവിച്ചും ഇന്ന് ഷാർജ പുസ്തകോത്സവത്തിലെത്തും. ബോൾ റൂമിൽ നടക്കുന്ന പരിപാടിയിൽ ഇരുവരും പ്രേക്ഷകരുമായി സംവദിക്കും. ഒരുകാലത്ത് ലോകോത്തര ബാറ്റ്സ്മാൻമാരെ വിറപ്പിച്ച അക്തറിന് യു.എ.ഇയിൽ നിരവധി ഫാൻസാണുള്ളത്.
തന്റെ ജീവിതകഥ വിവരിക്കുന്ന പുസ്തകത്തെക്കുറിച്ചും ക്രിക്കറ്റിലെ സൗഹൃദങ്ങളെയും പിണക്കങ്ങളെയുംകുറിച്ചും അദ്ദേഹം സംവദിക്കും. 6.30നാണ് പരിപാടി.ഷാർജയിലെ കായിക പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു താരമാണ് ഇബ്രാഹിമോവിച്ച്. അയാം ഇബ്രാഹിമോവിച്ച് അടക്കമുള്ള പുസ്തകങ്ങളെക്കുറിച്ച് അദ്ദേഹം സംവദിക്കും. ലോകോത്തര താരമായ ഇബ്രായുടെ പല പ്രസ്താവനകളും വിവാദവും വൈറലുമായിട്ടുണ്ട്.
അപ്രതീക്ഷിതമായ വെല്ലുവിളികൾ നടത്തുകയും അതേറ്റെടുക്കുകയും നടപ്പാക്കുകയും ചെയ്യുന്നതാണ് ഇബ്രായുടെ രീതി. അതുകൊണ്ടുതന്നെ അദ്ദേഹത്തെ കേൾക്കാൻ ആയിരങ്ങൾ ഷാർജ എക്സ്പോ സെന്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാത്രി ഒമ്പതിനാണ് ഇബ്രാഹിമോവിച്ചിന്റെ പരിപാടി.
റൈറ്റേഴ്സ് ഫോറത്തിൽ ഇന്ന്
10.30: പുസ്തക പ്രകാശനം: ഹിസ്റ്ററി ഓഫ് ഇസ്ലാം -പ്രഫ. മുഹമ്മദ് കുട്ടശ്ശേരി
11.00: കളിക്കാഴ്ചകളുടെ മരുപ്പച്ചകൾ -സലീം ടി
11.30: എ ഗേസ് ഇൻ ടു മൈ ഹാർട്ട് -വൈശ്രുതി മഹേന്ദ്രൻ
12.00: മാസ്ക്കുകളുടെ നൃത്തം, നിശ്ശബ്ദ ദിനങ്ങൾ -വി.എച്ച്. നിഷാദ്, ഹക്കീം ചോലയിൽ
12.30: കലക്ഷൻ ഓഫ് 4 ബുക്സ് -ഫിനോസ് ചന്തിരകത്ത്
1.00: എന്റെ കവിത -ഇന്ദു മേനോൻ
1.30: അവധിക്കാല കൂട്ടെഴുത്തുകൾ -വികാസ് ജയശ്രീ
2.00: ഒരു മാപ്ലച്ചെക്കന്റെ സിൽമകൊട്ടകകൾ -ഉമർ തറമേൽ
2.30: മാപ്പിളാസ് ഓഫ് മലബാർ -എസ്.എം. മുഹമ്മദ് കോയ, ലക്ഷ്മി നന്ദകുമാർ
3.00: ഗാന്ധി -സുനിൽ കുമാർ
4.00: ലൈഫ് ഈസ് ബ്യൂട്ടിഫുൾ, ഗ്രന്ഥപ്പുര, മൂപ്പൻ -സുവർണ നായർ, സുനിൽ സി.എസ്, കൈലാസനാഥ്
4.30: പിൻവെളിച്ചം -മീനു കൃഷ്ണൻ
5.00: മസ്നവി ശരീഫ് -ഹിദായത്തുള്ള
6.00: ഞാൻ എന്നിലൂടെ, സുഗന്ധ കുപ്പികൾ -രാശ്രീ മേനോൻ ഗോപിനാഥ്, സലീം നാലകത്ത്
6.30: ആഗ്രഹിക്കുന്നതെന്തും നേടാൻ 21 ദിവസം, ചില്ലീസ് ആൻഡ് ലില്ലീസ് -ആഷിഖ് തിരൂർ, സാദിയ അബ്ദുൽ നാസർ
7.00: കിമായ -മനോജ് കൊടിയത്ത്
7.30: ആദി, ആത്മ -രാജേഷ് ചിത്തിര
8.00: ഒരു ദേശി ഡ്രൈവ് -ഡോ. മിത്ര സതീഷ്
8.30: ലോക മലയാള കഥകൾ -അനിൽ പെണ്ണുക്കര
9.00: ടോക് ബൈ ആനന്ദ് നീലകണ്ഠൻ -ആനന്ദ് നീലകണ്ഠൻ
മലയാള സാഹിത്യത്തിന്
മുതൽക്കൂട്ടാവും
മലയാള സാഹിത്യത്തിന് മുതൽക്കൂട്ടാവും -ടി.ഡി. രാമകൃഷ്ണന്
ഷാർജ: ഷാര്‍ജ പുസ്തകോത്സവം പോലുള്ള വേദികള്‍ എഴുത്തിനും ആശയങ്ങള്‍ക്കും പരസ്പരം കൈമാറ്റത്തിനുമുള്ള വേദികളായി മാറുന്നുണ്ടെന്നും ഇത്തരം വേദികള്‍ മലയാള സാഹിത്യത്തിന്റെ വളര്‍ച്ചക്ക് ഗുണം ചെയ്യുമെന്നും എഴുത്തുകാരൻ ടി.ഡി. രാമകൃഷ്ണൻ. ഷാർജ പുസ്തകോത്സവത്തിനെത്തിയതായിരുന്നു അദ്ദേഹം.
'90കളില്‍ വിവരസാങ്കേതികത വളര്‍ന്നതോടെ എഴുത്തിനും വായനക്കും പ്രസക്തിയില്ലെന്നും മരണമണി മുഴങ്ങിയതായും കേട്ടിരുന്നു. പക്ഷേ, കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ വലിയ മാറ്റമാണുണ്ടായത്. ഇപ്പോള്‍ ടെക്നോളജിയുടെ സാധ്യത എഴുത്തിന് കരുത്തായി മാറിയിരിക്കുകയാണ്. ഈ മാറ്റത്തെ പോസിറ്റിവായി കാണുകയും ക്രിയാത്മകമായി വിലയിരുത്തുകയുമാണ് ചെയ്യേണ്ടത്. മലയാള നോവലിന്റെ കാലം അവസാനിച്ചുവെന്ന ആക്ഷേപങ്ങളെ മറികടന്ന് അത് രാജ്യാന്തര തലത്തിലേക്ക് വളർന്നിരിക്കുന്നു. പുതു തലമുറയിലെ എഴുത്തുകാര്‍ക്ക് ശക്തമായ നോവലെഴുതാനുള്ള ധിഷണാപരമായ കരുത്തില്ലെന്ന് നിരൂപകര്‍ ആക്ഷേപിച്ചിരുന്നു.
ആടുജീവിതം പോലുള്ളവ എഴുത്തിലും വായനയിലും പുതുമകള്‍ സൃഷ്ടിച്ചു. സുഭാഷ് ചന്ദ്രന്, മീര, ഇ. സന്തോഷ്കുമാര്‍, ഹരീഷ് തുടങ്ങി നിരവധി പേര് നോവലെഴുത്തില്‍ സജീവമായി. ടി.പി. രാജീവന്റെ പാലേരി മാണിക്യം നോവലെഴുത്തില്‍ മാറ്റം കൊണ്ടുവന്ന കൃതിയാണ്. മലയാളി ജീവിക്കുന്ന സ്ഥലത്തേക്ക് മലയാള നോവല്‍ പോവുന്നതിനെ പോസിറ്റിവായി കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.