ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം: അറിവും അനുഭവങ്ങളും പങ്കുവെച്ച് സംവാദങ്ങൾ
text_fieldsഷാർജ: വായനയുടെ മഹാമേളയായ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ നഗരിയിലെ വേദിയിൽ അറിവും അനുഭവങ്ങളും പങ്കുവെച്ച് സംവാദവേദികൾ. പുസ്തകോത്സവത്തിന്റെ ഭാഗമായി രണ്ടും മൂന്നും സംവാദ സദസ്സുകളാണ് ഒാരോ ദിവസവും അരങ്ങേറുന്നത്. പുസ്തക പ്രകാശന വേദികളും വിവിധ വിഷയങ്ങളിലെ കാഴ്ചപ്പാടുകൾ പങ്കുവെക്കുന്ന വേദികളാവുകയാണ്.
‘സമൂഹ മാധ്യമങ്ങളുടെ പങ്ക്, ഇൻഫ്ലുവൻസർമാരുടെ സംസ്കാരം, സാമൂഹിക സ്വാധീനങ്ങൾ’ എന്ന വിഷയത്തിൽ ഫോറം മൂന്നിലും ‘ഡിജിറ്റൽ കാലത്ത് മാറുന്ന സാഹിത്യ ഏജൻറുമാരുടെ പങ്ക്’ എന്ന വിഷയത്തിൽ ഫോറം ഒന്നിലും നടന്ന പ്രത്യേക സെഷനുകൾ ശ്രദ്ധേയമായിരുന്നു.
വെള്ളിയാഴ്ച ‘ആഫ്രോഫ്യൂചറിസം-ബ്ലാക്ക് സ്വത്വത്തെയും സംസ്കാരത്തെയും സമകാലിക സാഹിത്യത്തിൽ പുനരന്വേഷിക്കുമ്പോൾ’, ‘ആർട് ഓഫ് ഗോൾ സെറ്റിങ് ആൻഡ് ലീഡർഷിപ്’ എന്നീ വിഷയങ്ങളിലും സംവാദങ്ങൾ അരങ്ങേറി.
സമൂഹ മാധ്യമങ്ങളെ സംബന്ധിച്ച ചർച്ചയിൽ ഇറ്റാലിയൻ ഗവേഷകൻ ആൽബർടോ അസെർബിയും ഇമാറാത്തി അധ്യാപിക ഫാത്തിമ സാലിം അൽ നഖ്ബിയുമാണ് സംവദിച്ചത്. സമൂഹ മാധ്യമങ്ങൾ സമകാലിക സാഹചര്യത്തിൽ സൃഷ്ടിക്കുന്ന സ്വാധീനവും വെല്ലുവിളികളും ഇരുവരും പങ്കുവെച്ചു. ഇൻഫ്ലുവൻസർമാരുടെ സ്വാധീനം പുതുതലമുറയുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളും മാനസികമായ സ്വാധീനവും ചർച്ചയിൽ ഉയർന്നുവന്നു.
എഴുത്തുകാരി തംറീസ് ഇനാമായിരുന്നു ചർച്ചയുടെ മോഡറേറ്റർ. ഫോറം ഒന്നില്‍ വെള്ളിയാഴ്ച രാത്രി വിഖ്യാത ചലച്ചിത്ര നടി നീനാ ഗുപ്ത പങ്കെടുക്കുന്ന സംവാദവും അരങ്ങേറി.
സിനിമകളിലൂടെയുള്ള തന്റെ യാത്രയും സാമൂഹികവും ലിംഗപരവുമായ വ്യവസ്ഥകളെ എങ്ങനെ മറികടന്നുവെന്നതും ‘സച്ച് കഹോം തോ’ എന്ന തന്റെ പുസ്തകത്തിന്റെ പശ്ചാത്തലത്തിൽ വിശദീകരിച്ചു.
ശനിയാഴ്ച ‘നിർമിത ബുദ്ധിയുടെ ധാർമിക പരികൽപനകളും ഭാവിതലമുറയും’ എന്ന വിഷയത്തിൽ ചർച്ച നടക്കും.
ഹഷ്ർ ബിൻ ദംലൂഖ്, ടെയ്ലർ ലോറൻസ് എന്നിവരാണ് വിഷയത്തിൽ സദസ്സുമായി സംവദിക്കുന്നത്. ‘അറബ് തിയറ്റർ എങ്ങോട്ട്?’ എന്ന തലക്കെട്ടിലാണ് മറ്റൊരു ചർച്ച ശനിയാഴ്ച നടക്കാനുള്ളത്. അറബ് സമൂഹത്തിനിടയിൽ വളരെ ശ്രദ്ധിക്കപ്പെട്ട ഈ മേഖലയിലെ പ്രമുഖരായ ഫഹദ് അൽ ഹാർതി, ഹസ്സ അൽ ബറാറി, ഹിലാൽ അൽ ബാദി എന്നിവരാണ് ഈ സംവാദത്തിൽ പങ്കെടുക്കുന്നത്.
ഇന്ത്യയിൽനിന്ന് എത്തുന്ന അതിഥികളായ നിഹാരിക എന്‍.എം, കരീന കപൂര്‍, അജയ് പി. മങ്ങാട്ട്, ഐ.എസ്.ആര്.ഒ ചെയര്മാന് എസ്. സോമനാഥ്, കജോള്‍ ദേവ്ഗന്‍, ജോയ് ആലുക്കാസ്, യാസ്മിന് കറാച്ചിവാല, അങ്കുര്‍ വാരികൂ, സുനിത വില്യംസ്, മല്ലിക സാരാഭായ്, ബര്‍ഖ ദത്ത്, ഡോ. മുരളി തുമ്മാരുകുടി തുടങ്ങിയവരുമായുള്ള സംവാദങ്ങളും ശ്രദ്ധേയമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതിനിടെ മൂന്നാം ദിവസം പിന്നിട്ട പുസ്തകോത്സവത്തിലേക്ക് വെള്ളിയാഴ്ചയും നിരവധി സന്ദർശകരാണ് എത്തിയത്. കുട്ടികളും കുടുംബങ്ങളുമായി ശനി, ഞായർ ദിവസങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. വൈകീട്ടോടെ സംവാദങ്ങളും പുസ്തക പ്രകാശനങ്ങളും സജീവമാകുന്ന സമയത്താണ് സന്ദർശകർ ഏറെയെത്തുന്നത്.
റൈറ്റേഴ്സ് ഫോറത്തിൽ ഇന്ന്
രാവിലെ 10.00-10.25
പുസ്തക പ്രകാശനം (വാട്ട് ദേ ഡോന്റ് ടീച്ച് യു ഇൻ മെഡിക്കൽ കോളജ് -ഡോ. തവാമണി)
രാവിലെ 10.30-11.10
പുസ്തക പ്രകാശനം (തമിഴ് പുസ്തകങ്ങൾ -വൈഗൈ ശെൽവൻ)
രാവിലെ 11.30-11.55
പുസ്തക പ്രകാശനം (ഫോർ ഔവർ പ്ലാനറ്റ്)
ഉച്ച 12.00-12.25
പുസ്തക പ്രകാശനം (കുരുഡി പ്രാവ്, കള്ളന്റെ മകൾ -സുബൈദ കോമ്പിൽ)
ഉച്ച 12.30-12.55
പുസ്തക പ്രകാശനം (ഓണ മലയാളം -ഡോ. സി. ഗണേഷ്)
പുസ്തക പ്രകാശനം (ഡോ. സുനിത ഗണേഷ്)
പുസ്തക പ്രകാശനം (ലിസി ജൈസൺ)
ഉച്ച 1.00-01.25
പുസ്തക പ്രകാശനം (തമിഴ് നോവൽ -ഡോ. സെന്തിൽ ബാലൻ)
ഉച്ച 1.30-1.55
പുസ്തക പ്രകാശനം (മലബാർ സമരം -കെ.കെ.എൻ കുറുപ്പ്)
പുസ്തക പ്രകാശനം (ഇ.കെ മൗലവി ഓർമകൾ -അബ്ദുറഹ്മാൻ)
പുസ്തക പ്രകാശനം (മുസ്ലിമിലെ അനാചാരങ്ങൾ -എ. അബ്ദുസ്സലാം സുലൈമാൻ)
ഉച്ച 2.00-2.25
പുസ്തക പ്രകാശനം (ജഗൻ)
ഉച്ച 2.30-3.25
പുസ്തക പ്രകാശനം (ഐ ടു ഐ വിത്ത് ഐ -ചാരുൾ സി. ജെയ്റ്റ്ലി)
വൈകു. 3.00-3.25
പുസ്തക പ്രകാശനം (ഇലപ്പെയ്ത്ത്, മാലാഖച്ചിറകുള്ള മൗനഭാഷണങ്ങൾ -സാനിയോ ഡെന്നി)
പുസ്തക പ്രകാശനം (നീലിമ -ലാലി രംഗനാഥ്)
വൈകു. 3.30-3.55
പുസ്തക പ്രകാശനം (മൻസൂർ പള്ളൂർ)
പുസ്തക പ്രകാശനം (ഡോ. ഉസ്മാൻ ഫാറൂഖ്)
പുസ്തക പ്രകാശനം (നവോത്ഥാനം -അബ്ദു ശിവപുരം)
വൈകു. 4.00-4.25
പുസ്തക പ്രകാശനം (രാഷ്ട്രീയ കഥകൾ)
വൈകു. 4.30-4.55
പുസ്തക പ്രകാശനം (ദുബൈയുടെ സുവർണ ഏടുകൾ, എന്റെയും -അബ്ദുല്ല എടമ്പാലം)
വൈകു. 5.00-5.25
പുസ്തക പ്രകാശനം (സഖാവിന്റെ ഡയറി -ശ്രീകല പി)
വൈകു. 5.30-5.55
പുസ്തക പ്രകാശനം (ദ ലോസ്റ്റ് പോയംസ് -ഇസ്മായിൽ മേലടി)
പുസ്തക പ്രകാശനം (അൺനോൺ -പി. സുരേന്ദ്രൻ)
വൈകു. 6.00-6.25
പുസ്തക പ്രകാശനം (ബിനോയ് വിശ്വം)
വൈകു. 6.30-6.55
പുസ്തക പ്രകാശനം (പ്രണയിക്കുക, യാത്രകളെ -മുഹമ്മദ് ഷഫീർ)
രാത്രി 7.00-7.25
പുസ്തക പ്രകാശനം (പറയാതെ പറഞ്ഞത് -മോഹൻ കാർത്ത)
പുസ്തക പ്രകാശനം (നടുമുറ്റം -ഗീത നേമേനി)
രാത്രി 7.30-7.55
പുസ്തക പ്രകാശനം (ടിൽ ദ ലാസ്റ്റ് ഡ്രോപ് -ഗീത നേമേനി)
രാത്രി 8.00-8.25
പുസ്തക പ്രകാശനം (ചിരിയുടെ പെരുമഴക്കാലം -ബശീർ രണ്ടത്താണി)
പുസ്തക പ്രകാശനം (ഇനി ദൈവവും ചിരിക്കും -കെ. സുരേഷ്)
രാത്രി 8.30-8.55
പുസ്തക പ്രകാശനം (നീത സുഭാഷ്)
രാത്രി 9.00-9.25
പുസ്തക പ്രകാശനം (പച്ച കലർന്ന ചുവപ്പിലേക്ക്)
പുസ്തക പ്രകാശനം (മമ്മൂട്ടിയെ വായിച്ച സ്ത്രീകൾ -മെഹ്ജബീൻ)
രാത്രി 9.30-9.55
പുസ്തക പ്രകാശനം (ആത്മാവിന്റെ ആറാം പ്രമാണം -പോൾ സെബാസ്റ്റ്യൻ)
രാത്രി 10.00-10.25
പുസ്തക പ്രകാശനം (കോൺക്വർ യുവർ ഫിയർ -ഡോ. സിജി രവീന്ദ്രൻ)
രാത്രി 10.30-10.55
പുസ്തക പ്രകാശനം (അനുഭവങ്ങളുടെ സംഗീതം -ഫിറോസ് മുഹമ്മദ് ഇബ്രാഹിം)
പുസ്തക പ്രകാശനം (സംസം കവിതകൾ -ജമാൽ കൊല്ലക്കടവ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.