ഉമ്മയെ കുറിച്ച് കേട്ട് കണ്ണീരണിഞ്ഞ് ശൈഖ് മുഹമ്മദ്
text_fieldsദുബൈ: വിടപറഞ്ഞ മാതാവിനെ കുറിച്ച വാക്കുകൾ കേട്ടപ്പോൾ കണ്ണീരണിഞ്ഞ് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. സ്വന്തം ആത്മകഥയായ 'എന്‍റെ കഥ'യിലെ ഭാഗങ്ങൾ അറബ് റീഡിങ് ചാമ്പ്യൻ അവാർഡ് വേദിയിൽ വായിക്കപ്പെട്ടപ്പോഴാണ് സദസ്സിലിരുന്ന അദ്ദേഹം വികാരാധീനനായത്. 2018ൽ അറബ് റീഡിങ് ചാമ്പ്യയായ മർയം അംജുൻ എന്ന പെൺകുട്ടിയാണ് വേദിയിൽ ഇത് വായിച്ചത്.
കണ്ണീരണിഞ്ഞാണ് പെൺകുട്ടി ശൈഖ് മുഹമ്മദിന്‍റെ മാതാവായ ശൈഖ ലത്വീഫ ബിൻത് ഹംദാനെ കുറിച്ച ഭാഗങ്ങൾ വേദിയിൽ വായിച്ചത്. അവരുടെ ഗുണഗണങ്ങൾ പറഞ്ഞുകൊണ്ട് അവരെപ്പോലെ മറ്റാരുണ്ട് എന്ന ചോദ്യമെത്തുമ്പോൾ തൊണ്ടയിടറി കണ്ണുനിറയുന്ന ശൈഖ് മുഹമ്മദിനെ സദസ്സിൽ കാണാമായിരുന്നു.
നിശ്ശബ്ദമായ സദസ്സിലുണ്ടായിരുന്ന മറ്റു പ്രമുഖരുടെയും മുഖത്ത് കണ്ണീർ വീഴ്ത്തിയാണ് വായന അവസാനിച്ചത്.തുടർന്ന് വികാര നിർഭരമായി ഇതിന്‍റെ വായന പൂർത്തിയാക്കിയ പെൺകുട്ടിയെ ശൈഖ് മുഹമ്മദ് ചേർത്തുപിടിച്ച് അഭിനന്ദിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.