ശിവാംഗിയുടെ ആദ്യപുസ്തകം 'ദ ഗ്രേറ്റ് ബ്ലൈൻഡ്നെസ്'
text_fields16 വയസ്സുകാരി ശിവാംഗി മേനോൻ ശ്രീകുമാറിന്റെ ആദ്യപുസ്തകം 'ദ ഗ്രേറ്റ് ബ്ലൈൻഡ്നെസ്' എന്ന ഇംഗ്ലീഷ് നോവൽ തിങ്കളാഴ്ച പ്രകാശനം ചെയ്യും. ചെറുപ്രായം മുതൽ ഇംഗ്ലീഷ് നോവലിനോടും കവിതകളോടും ഇഷ്ടമുണ്ടായിരുന്ന ശിവാംഗി 14ാം വയസിൽ കുറച്ചുദിവസങ്ങൾ കൊണ്ട് 100 കവിതകൾ എഴുതിത്തീർത്തു. ആ സമയത്താണ് വാറ്റ്പാഡ് എന്ന ഓൺലൈൻ ആപ് കാണുന്നതും അതിൽ എഴുതിത്തുടങ്ങുന്നതും. വ്യോം എന്ന പെൺകുട്ടിയുടെ ജീവിത കഥയാണ് 'ദ ഗ്രേറ്റ് ബ്ലൈൻഡ്നെസ്സി'ൽ വരച്ചിടുന്നത്. വൈറസ് ബാധിക്കുന്ന ജനതയും അതിന്റെ ഫലമായി കാഴ്ച നഷ്ടപ്പെടുന്ന വ്യോമും അവളുടെ മാതാപിതാക്കളും വൈറസ് ബാധയേറ്റവരെ കൊന്നൊടുക്കുന്ന ഭരണകൂടവും അവർക്കെതിരായ പ്രതിരോധവുമാണ് ശിവാംഗി ഈ നോവലിലൂടെ വരച്ചുകാണിക്കുന്നത്. ദുബൈയിൽ ബിസിനസ് ചെയ്യുന്ന ശ്രീകുമാറിന്റെയും മഞ്ജു ശ്രീകുമാറിന്റെയും മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.