തടവറയിലെ കവിതകളുമായി കുഞ്ഞുപുസ്തകം
text_fieldsതൃശൂർ: തടവറക്കുള്ളിലും കലാഹൃദയങ്ങളുണ്ടെന്ന് തെളിയിച്ച് വിയ്യൂർ ജില്ല ജയിലിലെ തടവുകാർ എഴുതിയ 'ചുവരുകളും സംസാരിക്കും' കുഞ്ഞുപുസ്തകം. ആറ് സെ.മീ. നീളവും നാല് സെ.മീ. വീതിയുമുള്ളതാണ് കവിത സമാഹാരം. ജില്ല ജയിൽ സൂപ്രണ്ട് കെ. അനിൽകുമാറിന്റെ പ്രത്യേക താൽപര്യപ്രകാരം ജയിലിനകത്ത് സംഘടിപ്പിച്ച സദ്ഗമയ സാഹിത്യ ക്യാമ്പിൽ പങ്കെടുത്ത നൂറോളം അന്തേവാസികളിൽനിന്ന് കവിതകൾ എഴുതാൻ കഴിയുന്നവരെ കണ്ടെത്തി എഴുതിപ്പിച്ച 18 രചനകളാണ് പുസ്തകത്തിലുള്ളത്. ക്യാമ്പ് ഡയറക്ടർ ആയിരുന്ന സത്താർ ആദൂർ എഡിറ്റിങ് നിർവഹിച്ചു. ഒരു എ ഫോർ ഷീറ്റുകൊണ്ട് ഒരു പുസ്തകം എന്ന രീതിയിലാണ് 40 പേജുള്ള കവിതസമാഹാരം പ്രസിദ്ധീകരിച്ചത്. കുന്നംകുളം പവർ പ്രസിൽനിന്നാണ് പുസ്തകം തയാറാക്കിയത്. ജയിൽക്ഷേമ ദിനത്തോടനുബന്ധിച്ച് പ്രകാശിതമായ പുസ്തകത്തിന് ചെറുവിരലിന്റെ വലുപ്പം മാത്രമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.