‘സ്നേഹമൽഹാർ’ നോവൽ പ്രകാശനം
text_fieldsദോഹ: ദീർഘകാല പ്രവാസിയായ നാസിമുദ്ദീൻ കെ. മരക്കാറിന്റെ പ്രഥമ നോവലായ ‘സ്നേഹമൽഹാർ’ഖത്തർ ഇന്ത്യൻ ഓഥേഴ്സ് ഫോറം പ്രസിഡന്റ് ഡോ. കെ.സി. സാബു പ്രകാശനം ചെയ്തു. സാഹിത്യകാരിയും ഖത്തർ ഇന്ത്യൻ ഓഥേഴ്സ് ഫോറം വൈസ് പ്രസിഡന്റുമായ ഷീല ടോമി പുസ്തകം ഏറ്റുവാങ്ങി.
ഐ.സി.സി പ്രസിഡന്റ് പി.എൻ. ബാബുരാജൻ, എഴുത്തുകാരൻ എം.ടി. നിലമ്പൂർ, റേഡിയോ മലയാളം സി.ഇ.ഒ അൻവർ ഹുസൈൻ, മാധ്യമപ്രവർത്തകരായ ഫൈസൽ ഹംസ, ശ്രീദേവി, തനിമ ഡയറക്ടർ ആർ.എസ്. അബ്ദുൽ ജലീൽ, എഫ്.സി.സി ഡയറക്ടർ ഹബീബുറഹ്മാൻ കീഴിശേരി, തൃശൂർ ജില്ല സൗഹൃദവേദി പ്രസിഡന്റ് മുഹമ്മദ് മുസ്തഫ, ലോക കേരളസഭ അംഗം ഷൈനി കബീർ എന്നിവർ സംസാരിച്ചു.
ഐ.സി.സി അശോക ഹാളിൽ നടന്ന പ്രകാശനച്ചടങ്ങ് പി.എൻ. ബാബുരാജൻ ഉദ്ഘാടനം ചെയ്തു. ഡോ. കെ.സി. സാബു അധ്യക്ഷത വഹിച്ചു. മജീദ് നാദാപുരം പുസ്തകപരിചയം നടത്തി. മലർവാടി സംഘാംഗങ്ങൾ രാജ്യസ്നേഹഗാനം അവതരിപ്പിച്ചു.
ഖത്തർ ഇന്ത്യൻ ഓഥേഴ്സ് ഫോറം സെക്രട്ടറി അഷ്റഫ് മടിയാരി സ്വാഗതവും ഖത്തർ ഇന്ത്യൻ ഓഥേഴ്സ് ഫോറം അംഗം ഷംന ആസ്മി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.